Thiruvananthapuram
31°
few clouds
humidity: 70%
wind: 4m/s W
H 31 • L 28
Weather from OpenWeatherMap

ചിലയ്ക്കുന്ന ഗൗളികളുടെ വിദേശ ചരിത്രം

തിരുവനന്തപുരം : ഗൗളികളെന്നാൽ വെറുതെ ചിലച്ച് മച്ചിലിരിക്കുന്ന ഒരു കൂട്ടാമെന്നാണല്ലോ വയ്പ്പ്.പക്ഷേ ഇതേ ഗൗളിയുടെ ആ ഒരു ഒച്ച മതി ശകുനങ്ങൾ നല്ലതാണെന്നോ മോശമാണെന്നോ വിലയിരുത്താൻ.അപ്പോൾ പറഞ്ഞ് വരുന്നത് ഇതാണ്. ഗൗളികൾ ചില്ലറക്കാരല്ല.അവർ ഒരു സംഭവമാണ്.

വിശ്വാസം വരാത്തവർ ഈ വിഡിയോകൾ ഒന്ന് കണ്ട് നോക്കു. കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളുമായി ഒരു കൂട്ടം ഗൗളികൾ.അവരങ്ങ് തലങ്ങും വിലങ്ങും വിലസുകയാണ്.കാനഡയിൽ താമസിക്കുന്ന സ്വദേശികളായ ഒരു കൂട്ടം മലയാളികളുടെ കൂട്ടായ്മയിൽ പിറന്നതാണ് ‘ഗൗളി’ എന്ന യൂട്യൂബ് ചാനൽ .

ഒഴിവ് സമയങ്ങളിലെ ഒത്തുകൂടലുകളിൽ സമയം കൊല്ലാൻ വേണ്ടിയല്ല അവർ ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്.നാട്ടിൽ നിന്ന് വളരെ ദൂരത്താണെങ്കിലും നമ്മുടെ നാട്ടിൽ നടക്കുന്ന വലുതും ചെറുതുമായ ഓരോ കാര്യങ്ങളിലും താങ്കളുടെ അഭിപ്രായവും പ്രതിഷേധവും സ്നേഹവുമെല്ലാം രേഖപെടുത്തണം എന്ന വ്യക്തമായ സന്ദേശമാണ് ഗൗളികൾ മുന്നോട്ട് വയ്ക്കുന്നത്.ജലത്തിൻറെ വിലയെന്താണെന്ന് സമൂഹം മനസിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചെയ്ത ഗൗളികളുടെ വീഡിയോ ഒരുപാട് ശ്രദ്ധ നേടിയിരുന്നു.ഒടുവിലായി വിദേശിയായി ജനിച്ചിട്ടും മറ്റൊരു ദേശത്ത് തിരിച്ചറിയപ്പെടാത്ത ജഡമായി ഒടുങ്ങേണ്ടി വന്ന ലീഗയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കൊണ്ടാണ് ഗൗളികളുടെ പുതിയ വീഡിയോ വന്നത്.

തങ്ങളുടെ ശ്രമങ്ങൾ ലക്ഷകണക്കിന് പേരിൽ എത്തുന്നതിനല്ല മറിച്ച് അത് കൊണ്ട് ഒരാളെങ്കിലും ഒരു നിമിഷം ചിന്തിക്കണം എന്നതാണ് ഈ ശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്ന് ഗൗളിയുടെ അണിയറ പ്രവർത്തകർ പറയുന്നു.അതോടൊപ്പം വിപുലമായ രീതിയിൽ കെട്ടിലും മട്ടിലും ഗൗളികളെ അവതരിപ്പിക്കാനുള്ള പുതു ശ്രമങ്ങളിലാണ് അണിയറക്കാർ.

 

 

Leave a Reply

Your email address will not be published.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter