Thiruvananthapuram
31°
few clouds
humidity: 70%
wind: 3m/s W
H 31 • L 28
Weather from OpenWeatherMap

അജുവും ജഗതി ശ്രീകുമാറും ബി നിലവറയില്‍ ഒന്നിയ്ക്കുന്നു

ഹാസ്യ ചക്രവര്‍ത്തിയും ഹാസ്യ രാജകുമാരനും ഒന്നിക്കുന്നു 9 വർഷങ്ങള്‍ക്ക് ശേഷം..
9 വർഷങ്ങൾക്ക് മുൻപ് ഒരു ജൂലൈ 16 ലാണ് ഒരുപറ്റം പുതുമുഖങ്ങളുമായി വിനീത് ശ്രീനിവാസൻ എന്ന ഗായകൻ സംവിധായക മേലങ്കിയണിഞ്ഞ് എത്തിയത്.അന്നത്തെ പുതുമുഖങ്ങളിൽ ഭൂരിഭാഗം പേരും ഇന്ന് തിരക്ക് പിടിച്ച താരങ്ങളാണ്.നിവിൻ പോളിയുടെ പ്രകാശനോടൊപ്പം പൊട്ടിച്ചിരിയുടെ പൂമാല തീർത്ത് ഒരു പുതിയ നടനും രംഗപ്രവേശനം ചെയ്തു.അജു വർഗീസ് എന്നായിരുന്നു ആ ചെറുപ്പക്കാരൻറെ പേര്.അന്ന് ഈ പുതുമുഖ യുവ കൂട്ടായ്മയ്ക്ക് എല്ലാ പിന്തുണയുമായി അവരോടൊപ്പം മലയാളത്തിൻറെ ഇതിഹാസം ജഗതീ ശ്രീകുമാറും അഭിനയിച്ചിരുന്നു.
വർഷങ്ങൾ കടന്ന് പോയി.അജുവിനെയും ജഗതിയെയും ഒരുമിച്ച് ഒരു ഫ്രയിമിൽ കാണാൻ നമുക്ക് പിന്നീട് അവസരം ലഭിച്ചില്ല.വാഹനാപകടത്തിൻറെ രൂപത്തിൽ വന്ന വില്ലൻ ജഗതി ചേട്ടനെ വീൽ ചെയറിലേയ്ക്ക് മാറ്റിയപ്പോൾ അദ്ദേഹത്തിന് പകരം ആര് എന്ന ചിന്ത ഉയർന്നു വന്നു.ജഗതി ചേട്ടൻ തീർത്ത ഹാസ്യ സാമ്രാട്ടിന്റെ സിംഹാസനം ഒഴിഞ്ഞ് തന്നെ കിടന്നു.ഒരു കാലഘട്ടത്തിൽ ഇറങ്ങുന്ന എല്ലാ പടങ്ങളിലും ജഗതി ചേട്ടൻ എത്രത്തോളം അഭിവാജ്യഘടകമായിരുന്നുവോ അതെ പോലെ കാലചക്രം തിരിഞ്ഞപ്പോൾ അജു വർഗീസ് എന്ന താരവും ഉദിച്ച് വന്നു.
9 വർഷങ്ങൾക്കിപ്പുറം ഹാസ്യ വേഷങ്ങളിലും,ക്യാരക്റ്റർ വേഷങ്ങളിലും അജു വർഗീസ് എന്ന നടൻ വിസ്മയങ്ങൾ തീർക്കുന്നു.അതോടൊപ്പം തെന്നിന്ത്യയിലെ രണ്ട് സൂപ്പർ താരങ്ങളായ നിവിൻ പോളിയെയും നയൻ താരയെയും ഒരുമിപ്പിച്ച് ‘ലൗ ആക്ഷൻ ഡ്രാമ ‘ എന്ന സിനിമ നിർമിക്കുന്ന തിരക്കിലാണ് അദ്ദേഹം.അപ്പോഴും ആദ്യ സിനിമയിൽ മാത്രം ലഭിച്ച ജഗതി ചേട്ടനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം പിന്നീട് ലഭിക്കാതെ പോയതിലുള്ള നിരാശ പല വേദികളിലും തുറന്ന് പറയാനും അജു മടിച്ചില്ല.
ഒടുവിൽ ആ വിഷമം അവസാനിക്കുകയാണ്.ശ്രീപദ്മനാഭ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ ഷിജു നിർമിച്ച് സൂരജ് സുകുമാർ നായർ സംവിധാനം ചെയുന്ന ‘ബി നിലവറയും ഷാർജാ പള്ളിയും’ എന്ന ചിത്രത്തിലൂടെ ജഗതി എന്ന മഹാനടൻ തിരിച്ചെത്തുമ്പോൾ കൂടെ അജുവുമുണ്ട്.ഷാർജാപള്ളി ആമീൻ തങ്ങളായി ജഗതി എത്തുമ്പോൾ വാർഡ് കൗൺസിലർ സുമേഷായി അജുവുമെത്തുന്നു.
ഹാസ്യത്തിന്റെ പുതിയ അധ്യായങ്ങൾ മലയാളിക്ക് കാണിച്ച് തന്ന ഈ രണ്ട് പ്രതിഭകൾ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നതിന്റെ കൗതുകത്തിലാണ് സിനിമാ ലോകം.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter