Trivandrum
31°
scattered clouds
humidity: 74%
wind: 2m/s WNW
H 31 • L 30
Weather from OpenWeatherMap

സിനിമയുടെ പുറത്ത് നിന്നെത്തി സിനിമക്കാരായ രണ്ട് ജനപ്രിയ താരങ്ങൾ

 
‘കൂതറ’ എന്ന സിനിമ ഇറങ്ങിയ സമയത്ത് വിവിധ ചർച്ചകൾക്ക് വിധേയമായിരുന്നു.ചിത്രം കൈകാര്യം ചെയ്ത വിഷയവും,അതിലെ ലാലേട്ടൻറെ പ്രകടനവും രൂപവും ഒക്കെ ചർച്ചയായിരുന്നു.ചിത്രത്തിൻറെ തുടക്കത്തിൽ ജീവിതത്തിൽ പരാജയപ്പെട്ട 3 യുവാക്കളുടെ കഥ പറയുമ്പോൾ അവർ തുടങ്ങിയ ഒരു സംരംഭത്തെപ്പറ്റിയും പരാമർശിക്കുന്നുണ്ട്.’Yellow Tooth’ എന്നാണ് ‘ടോവിനോ’യും,’സണ്ണി വെയ്‌’നും,’ഭര’തും തുടങ്ങുന്ന ആ കമ്പനിയുടെ പേര്.പക്ഷേ സിനിമയല്ല ജീവിതം എന്ന് പറയുംപോലെ യഥാർത്ഥ ജീവിതത്തിൽ പരാജയങ്ങളേക്കാൾ വിജയത്തിൻറെ മാധുര്യം നുകർന്ന കഥയാകും ‘Yellow Tooth’നും അതിൻറെ അമരത്തിലിരിക്കുന്ന അനീഷ് ഗോപാലിനും പറയാനുള്ളത്.
ആരാണ് അനീഷ് ഗോപാൽ എന്ന് പറയേണ്ടതില്ലല്ലോ.തമിഴിൽ മുടിയിഴകൾ കൊണ്ട് തരംഗം തീർത്ത യോഗി ബാബുവെന്ന നടനെ പോലെ തൻറെ വ്യത്യസ്തമായ മുടിയിഴകൾ കൊണ്ട് മാത്രമല്ല അസാമാന്യ പ്രകടനങ്ങളിലൂടെയും ആരാധക വൃന്ദം സൃഷ്ട്ടിച്ച നടനാണ് അനീഷ് ഗോപാൽ. മലയാള സിനിമയിൽ ഇന്ന് അനീഷ് ഗോപാൽ ഇല്ലാത്ത ചിത്രങ്ങൾ തന്നെ വിരളം. തീവണ്ടിയിലും,അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലും,ജീം ഭും ഭാ യിലും ഒക്കെ തരംഗമായ ആ പ്രകടനങ്ങൾ തീയറ്റർ റിലീസ് കാത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളിലും നിങ്ങൾക്ക് കാണാൻ സാധിക്കും.
സിനിമ പോലെ തന്നെ മറ്റൊരു ജനപ്രിയ മാധ്യമമാണ് റേഡിയോ എന്നത്.അവിടെ മുടിചൂടാ മന്നനായി വാഴുന്നോന്നൊരാളാണ് ഫിറോസ് എന്ന RJ കിടിലം ഫിറോസ്.റേഡിയോയിലൂടെയും അല്ലാതെയും സാംസ്‌കാരിക-സാമൂഹിക രംഗത്ത് ഈ കിടിലൻ ജോക്കി നടത്തുന്ന ഇടപെടലുകൾ വലിയ അഭിനന്ദനങ്ങൾ വാരികൂട്ടിയിട്ടുണ്ട്. എന്നാൽ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ ജീവകാരുണ്യ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുന്ന ഫിറോസിന് സോഷ്യൽ മീഡിയയിലും പുറത്തും ലക്ഷകണക്കിന് ആരാധകരുണ്ട്.റേഡിയോ പ്രോഗ്രാമുകളിൽ നിരവധി റെക്കോർഡുകളും ഫിറോസിന് സ്വന്തമായുണ്ട്.
ഒരുപാട് ചർച്ചയായ ’69’ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത് പ്രേക്ഷക പ്രശംസ വാരികൂട്ടിയിട്ടുള്ള കിടിലം ഫിറോസ് നായകനായടക്കം ഇതുവരെ നിരവധി ചിത്രങ്ങളിൽ ഭാഗമായി കഴിഞ്ഞു.തുടർന്ന് വന്നുകൊണ്ടിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി തൻറെ ശക്തമായ സാന്നിധ്യം ഈ മേഖലയിൽ സൃഷിടിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.
ഈ രണ്ട് പ്രതിഭകളും ഒന്നിക്കുമ്പോൾ അതൊരു ഒന്നൊന്നര കോമ്പിനേഷൻ ആയിരിക്കും എന്നതിൽ സംശയമില്ല.ജഗതി ശ്രീകുമാർ അഭിനയിക്കുന്നതിലൂടെ ചർച്ചകളിൽ നിറഞ്ഞ ‘ടി.കെ ഷിജു’ നിർമിക്കുന്ന ‘സൂരജ് സുകുമാർ നായർ’ സംവിധാനം ചെയുന്ന ‘ബി നിലവറയും ഷാർജാ പള്ളിയും’ എന്ന ചിത്രത്തിലൂടെ ഇവർ ഒന്നിക്കുകയാണ്. ചിരിയുടെ വെടിക്കെട്ടും പ്രകടനങ്ങളുടെ മികവും തമ്മിലുള്ള ഇവരുടെ മത്സരം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter