Trivandrum
29°
haze
humidity: 83%
wind: 3m/s NNW
H 28 • L 26
Weather from OpenWeatherMap

യുവമോർച്ചനേതാവിന്റെ ഇടപെടൽ. ദീപു നാട്ടിലേയ്ക്ക്

യുവമോർച്ചനേതാവിന്റെ ഇടപെടൽ. ദീപു നാട്ടിലേയ്ക്ക്
തിരുവനന്തപുരം നിയോജകമണ്ഡലം ജന: സെക്രട്ടറിയുടെ ഇടപെടൽ കൊണ്ട് ദീപു എന്ന യുവാവ് നാട്ടിലെത്തുന്നതിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. ഗർഭിണിയായ ഭാര്യയേം വയോധികരായ അമ്മയെയും അച്ഛനെയും മറ്റും വിട്ടു നിൽക്കുന്ന യുവാവ് നാട്ടിലെത്താൻ നടത്തിയ ശ്രമങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്

യുവാവിന്റെ പോസ്റ്റ് ഇങ്ങനെ

ദീർഘമായ സ്റ്റാറ്റസ് ഒന്നും ഇട്ടു പരിചയമില്ലാത്തതു കൊണ്ട് എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ എന്റെ ഒരു സന്തോഷം പങ്ക് വയ്ക്കുവാനാണ് ഞാനിതെഴുതുന്നതു. ഇത് മുഴുവനും വായിക്കണം. ഞാൻ ദീപു സുരേന്ദ്രൻ.ഇപ്പൊ ദുബായിലാണ്. നാട്ടിൽ എന്റെ വയസ്സായ അച്ഛനും അമ്മയും ഒപ്പം ഗർഭിണിയായ ഭാര്യയും തിരുവനന്തപുരം ചാക്കയിലാണ് താമസം. ഞാൻ ഇവിടെ ദുബായിയിൽ കുറച്ചു കാലമായിട്ടു ജിം ഇൻസ്ട്രക്ടറായി ജോലി നോക്കി വരുവായിരുന്നു.. ലോകമാകെ ദുരന്തം വിതച്ച കോവിഡ് 19 എന്റെ ജീവിതത്തിലും കനത്ത ആഘാതമേല്പിച്ചു. ജോലിയിൽ നിന്നും എന്നെയും പറഞ്ഞു വിട്ടു. കുറച്ചു കാലമായി പുറത്തൊന്നും പോകാൻ പറ്റാതെ റൂമിൽ കഴിയുകയായിരുന്നു. എന്തായിരിക്കും സാമ്പത്തികാവസ്ഥ എന്ന് നിങ്ങൾക്കൂഹിക്കാമല്ലോ.
ഉള്ള ബന്ധങ്ങൾ വച്ച് വീടിനടുത്തെ പ്രാദേശികനേതാക്കൾ പലരും വഴി എന്നെ നാട്ടിലെത്തിക്കാൻ പല ശ്രമങ്ങളും നടത്തിയത് പരാജയപ്പെട്ടു നിൽക്കുന്ന സമയത്താണ് ഞാൻ നാട്ടിലുള്ള നമ്മുടെ അനിയൻ പയ്യനായ (ഇപ്പൊ യുവമോർച്ചയുടെ തിരുവനന്തപുരം ജന:സെക്രട്ടറി) ഹരിയോട് ചാറ്റ് ചെയ്യുന്നതിനിടെ എന്റെ അവസ്ഥ പറഞ്ഞത്. അവൻ ഇങ്ങോട്ടെന്നെ വിളിക്കുകയും എന്റെ details വാങ്ങിക്കുകയും ചെയ്തു., എത്രയും പെട്ടന്ന് തന്നെ ഹരി കേന്ദ്ര മന്ത്രി വി മുരളീധരനെയും മറ്റും ബന്ധപ്പെട്ടതിന്റെ ഫലമായിട്ടു വി.മുരളീധരൻ സാറിന്റെ ആഫീസിൽ നിന്നും എന്നെ വിളിച്ചു നിജസ്ഥിതികൾ ചോദിച്ചു മനസിലാക്കിയ അവർ ഉടനടി വേണ്ടത് ചെയ്യാമെന്ന് ഉറപ്പു നൽകിയിരുന്നു..
അടുത്ത ദിവസം തന്നെ എനിക്ക് എയർ ഇന്ത്യയിൽ നിന്നും കാൾ വന്നു ticket ബ്ലോക്ക്‌ ചെയ്യാനും മറ്റുമുള്ള എല്ലാ സഹായങ്ങളും അവർ തന്നെ ടെലിഫോൺ വഴി പറഞ്ഞു തന്നു.. ഇതിന്റെയൊക്കെ followup ഹരി തന്നെയാണ് എന്നെകാളും നന്നായി ചെയ്തു കൊണ്ടിരുന്നത്. കൃത്യമായി എന്നെ വിളിച്ചു എന്റെ സ്ഥിതികൾ വിലയിരുത്തുകയും നാട്ടിലേക്കുള്ള എന്റെ തിരിച്ചു വരവിന്റെ updates അവിടെ ഓഫീസിലും മറ്റും ബന്ധപ്പെട്ടു എനിക്ക് നൽകി കൊണ്ടിരിക്കുകയും ചെയ്തു.
ഹരിയുടെ നിരന്തരശ്രമത്തിന്റെയും എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയുടെയും ഫലമായി എനിക്ക് നാട്ടിലെത്തുവാനുള്ള വഴി തുറന്നു കിട്ടി.ഒരിക്കലും ഇന്നത്തെ സ്ഥിതിയിൽ നാട്ടിലെത്തില്ലാന്നു ഉറപ്പിച്ചിരുന്ന ഞാനടുത്ത ദിവസം നാട്ടിലെത്തുകയാണ്. ഹരിക്കും ഒപ്പം എനിക്ക് നാട്ടിലെത്താൻ വേണ്ടി പ്രയത്‌നിച്ചവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാവിധ പ്രാർത്ഥനകളും.
ഞാൻ ഹരിയെ വിളിച്ചു നന്ദി പറഞ്ഞ സമയം അവൻ പറഞ്ഞത്
” ചേട്ടാ നിങ്ങളെ വീട്ടിലെത്തിച്ചതിനു ശേഷം മാത്രമേ എനിക്ക് സമാധാനമുള്ളു, എന്റെ സ്വന്തം ചേട്ടൻ പെട്ടുപോയാൽ ഞാനെന്തു ചെയ്യും അതെ ഞാൻ ചെയ്തോള്ളൂ, നന്ദിയൊന്നും വേണ്ട” എന്നാണ്.
ഇത് പോലെയുള്ള ചെറുപ്പക്കാരാണ് വരും തലമുറയിൽ, നമ്മുടെ നാട്ടിൽ വേണ്ടത്. രാഷ്ട്രീയമെന്നു പറഞ്ഞാൽ മറ്റുള്ളവരുടെ വേദനകളിൽ പങ്കു ചേരുകയും തന്നാലാവുന്ന വിധം സഹായിക്കുകയും ചെയ്യുക എന്നാണ് ഞാൻ മനസിലാക്കിയത്. വി.മുരളീധരൻ സാറിനും, ഹരിക്കും ഒപ്പം പ്രവർത്തിച്ച മറ്റെല്ലാവർക്കും എന്റെ നന്ദി….

https://m.facebook.com/story.php?story_fbid=1631163207024369&id=100003921165476

Leave a Reply

Your email address will not be published.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter