പന്തളം ബിആര്‍സി പരിധിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതിരുന്ന പന്തളം, പന്തളം തെക്കേക്കര, തുമ്പമണ്‍ മേഖലകളില്‍ 16 കേന്ദ്രങ്ങളില്‍ പഠന സൗകര്യമൊരുക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പന്തളം ബിആര്‍സിയില്‍ കൂടിയ യോഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ സതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാ കേന്ദ്രങ്ങളിലും അധ്യാപകരുടേയും കോ ഓര്‍ഡിനേറ്റര്‍മാരുടേയും മേല്‍നോട്ടത്തില്‍ ജൂണ്‍ 15 മുതല്‍ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.