Trivandrum
29°
scattered clouds
humidity: 79%
wind: 4m/s NNW
H 29 • L 29
Weather from OpenWeatherMap

മുഖ്യമന്ത്രിയുടെ ഇ-ഓഫീസ് നിശ്ചലമായിരിക്കെ ddfs പല ഡിപ്പാർട്മെന്റുകളിലും വൻവിജയം

ഫയലിലുകളോരോന്നിലും ഓരോ ജീവിതമുണ്ടെന്ന് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ മന്ത്രിഭരണം തുടങ്ങിയത്. എന്നാല്‍ അദ്ദേഹം നയിക്കുന്ന ഇ-ഓഫീസ് നിശ്ചലമായിരിക്കുകയാണ്. ഓഫീസുകളില്‍ ഫയലുകള്‍ കൂമ്പാരമായിട്ടും ഐ.ടി വകുപ്പ് ഉറങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പും നിശ്ചലമാണ്. പുതിയ ചീഫ് സെക്രട്ടറി അധികാരമേറ്റ ശേഷം ആദ്യം വിളിച്ചുകൂട്ടിയ സെക്രട്ടറിമാരുടെ യോഗത്തിലും ഫയല്‍ക്കൂമ്പാരം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് സെക്രട്ടറിമാരടക്കം നിസ്സഹായാവസ്ഥയിലാണ്.

സമ്പൂര്‍ണ്ണമായി ഇഓഫീസ് നടപ്പാക്കിയ സംസ്ഥാനമെന്ന പദവി നേടി എന്നല്ലാതെ പൊതുജനത്തിന് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വഴി നടപ്പാക്കിയ ഇഓഫീസ് പദ്ധതി സെക്രട്ടേറിയറ്റടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ താളം തെറ്റിയിട്ട് നാളേറെയായി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ നല്‍കുന്ന പരാതികള്‍ക്കു പോലും മാസങ്ങള്‍ കഴിഞ്ഞാലും പരിഹാരമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് ഇഓഫീസ് പൂര്‍ണമായും നിശ്ചലമായിരുന്നു

ഇതിനിടയിലാണ് ഡിഡിഎഫ് എസ് എന്ന വർഷങ്ങൾക്കു മുൻപേ നടപ്പിലാക്കിയ ആപ്ലികേഷൻ പല ഡിപ്പാർട്മെന്റുകളിലും വളരെ വലിയ വിജയമായി ഓടിക്കൊണ്ടിരിക്കിന്നതു. സാങ്കേതികവിദ്യാഭ്യാസവകുപ്പും, ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയുമെല്ലാമാണ് അതിലെ മികച്ച ഉപയോക്താക്കൾ. സെക്രട്ടറിയറ്റിൽ നന്നായി നടന്നു തുടങ്ങിയ ddfs ആണ് 2013 കാലഘട്ടത്തിൽ ഉപേക്ഷിച്ചിട്ട് വേറെ സംവിധാനത്തിലോട്ടു പോയെങ്കിലും അത് മൂക്കും കുത്തി താഴെ കിടക്കുന്ന സമയത്താണ് ddfs നന്നായിട്ടു മുന്നോട്ടു പോകുന്നത്

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter