Trivandrum
28°
mist
humidity: 88%
wind: 2m/s NW
H 27 • L 26
Weather from OpenWeatherMap

പ്രമേഹരോഗികള്‍ക്ക് പിന്തുടരാവുന്ന ആരോഗ്യകരമായ ഭക്ഷണക്രമം

പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ ആഹാരം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായിച്ചേക്കാം

പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായകരമായേക്കും

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 20നും 70നുമിടിയില്‍ പ്രായമുള്ള 8.7% ആളുകള്‍‌ പ്രമേഹബാധിതരാണ്. ശരീരത്തിൽ വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ, ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ പറ്റാതെ വരുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് ശരീരം എത്തുന്നതാണ് പ്രമേഹം.

പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ ആഹാരം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായിച്ചേക്കാം. ജസ്റ്റ് ഡയറ്റ് ക്ലിനിക്കിന്‍റെ ഉടമയും ഡയറ്റീഷ്യനുമായ ജസ്‌ലീന്‍ കൗര്‍ പ്രമേഹരോഗികള്‍ ദിവസവും തുടരേണ്ട ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ചാണ് താഴെ പറയുന്നത്.

Diabetes Diet

രാവിലെ 7നും 8നും ഇടയ്ക്ക്

ഒരു സ്പൂണ്‍ ഉഴുന്ന് രാത്രി മുഴുവന്‍ ഒരു കപ്പ് വെള്ളത്തില്‍ കുതിർക്കാൻ വയ്ക്കുക. ഈ വെള്ളം രാവിലെ കുതിര്‍ത്ത് വച്ച ഏഴ് ബദാമിനും ഒരു വാല്‍നട്ടിനൊപ്പം കുടിക്കുക.

9നും 10നുമിടയില്‍

ഒരു കപ്പ് നുറുക്ക് ഗോതമ്പ് അല്ലെങ്കില്‍ ഒരു വെജിറ്റബിള്‍ സാന്‍ഡ് വിച്ചിനൊപ്പം ഒരു ഗ്ലാസ് പാട നീക്കിയ പാൽ കുടിക്കുക.

11നും 12നുമിടയില്‍

ഒരു ആപ്പിളോ, ഒരു ഗ്ലാസ് നാരങ്ങാ വെള്ളമോ, ഉപ്പിട്ട മോരോ കുടിക്കുക

ഉച്ചയ്ക്ക് 1നും 2നുമിടയില്‍

ബാര്‍ലി മാവും സാധാരണ മാവും ഒപ്പത്തിനൊപ്പമെടുത്ത് തയ്യാറാക്കുന്ന റൊട്ടിയും (ഒന്നോ,രണ്ടോ) തൈരും ഒരു കപ്പ് പച്ചക്കറികളും. അല്ലെങ്കില്‍ ഉഴുന്ന് പരിപ്പുപയോഗിച്ച് തയ്യാറാക്കുന്ന ദോശ സാലഡിനും പച്ചക്കറികള്‍ക്കുമൊപ്പം കഴിക്കുക.

വൈകിട്ട് നാലിനും അഞ്ചിനുമിടയില്‍

പാട നീക്കിയ പാലിനൊപ്പം ഒരു കപ്പ് വറുത്ത കടലയോ രണ്ട് ഗോതമ്പ് ദോശയോ അതുമല്ലെങ്കില്‍ രണ്ടോ മൂന്നോ റാഗി ബിസ്കറ്റോ കഴിക്കുക.

രാത്രി 7നും 8നുമിടയില്‍

അത്താഴത്തിന് ഒന്നോ രണ്ടോ റൊട്ടി പച്ചക്കറികളും സാലഡുമായ് കഴിക്കുക. അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത ചിക്കന്‍ നാല് മുതല്‍ ആറ് കഷ്ണങ്ങള്‍ സാലഡിനൊപ്പം കഴിക്കുക.

രാത്രി 9മണിക്ക്

അത്താഴത്തിന് ശേഷം ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുക

Leave a Reply

Your email address will not be published.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter