Trivandrum
28°
mist
humidity: 88%
wind: 2m/s NW
H 27 • L 26
Weather from OpenWeatherMap

പ്രവാസികൾ കൊറോണ കൊണ്ട് നടക്കുന്നവരല്ല ; ബോധവത്കരണത്തിന് മലയാളി റാപ്പ്

കേരളത്തിൻറെ വളർച്ചയുടെ ഏറ്റവും പ്രധാന സ്ഥാനം വഹിക്കുന്നവരാണ് പ്രവാസികൾ. സ്വന്തം കുടുംബത്തെയും , സുഹൃത്തുക്കളെയും , നാടിനെയും ഉപേക്ഷിച്ച് അന്യ നാട്ടിൽ പോയി ജീവിതത്തിലെ ഒരു വലിയ ഭാഗവും ചെലവഴിച്ച് തീർക്കുന്നവരാണ് അവർ. ഓരോ പ്രവാസി നാട്ടിൽ വരുമ്പോഴും അതൊരു ആഘോഷമായിരുന്നു ( പെട്ടിയിലെ സാധനങ്ങളും കൈയിലെ കാശും തീരും വരെ ). എന്നാൽ കൊറോണയുടെ വരവോടെ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. സ്വന്തം വീട്ടുകാർ പോലും അടുപ്പിക്കാത്തവരായി പ്രവാസികൾ മാറിയിരിക്കുന്നു. പ്രവാസികളൊക്കെ കൊറോണയും കൊണ്ടാണ് വരുന്നത് എന്നൊരു രീതിയിലാണ് ആളുകളുടെ പെരുമാറ്റം. ഇത്തരം അവസ്ഥകൾക്കെതിരെ റാപ് സോംഗിലൂടെ പ്രതികരിക്കുകയാണ് മലയാളിയായ പ്രവീൺ സത്യൻ’.

‘ചുമ്മാ ചുമച്ചതാ’ എന്ന റാപ്പ് സോംഗ് പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥയെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു. ആസ്വാദകർക്കായി നർമത്തിൽ ചാലിച്ചാണ് ഒരുക്കിയിട്ടുള്ളതെങ്കിലും വേദനയുടെയും ഒഴിവാക്കലിന്റെയും കഥയാണ് ‘ചുമ്മാ ചുമച്ചതാ’ പറയുന്നത്. കൊറോണ കാലത്ത് ബാംഗ്ലൂരിൽ ഉണ്ടായിരുന്ന ജോലി നഷ്ട്ടമായി നാട്ടിലെത്തിയ പ്രവീൺ സത്യൻ തൻ്റെ ഒഴിവു വേലകൾ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു റാപ്പ് ഒരുക്കിയത്. മൊബൈലിൽ റെക്കോർഡ് ചെയ്ത ശേഷം എഡിറ്റർ കൂടിയായ പ്രവീൺ മിക്സിങ് നടത്തി പാട്ട് പൂർത്തിയാക്കുകയായിരുന്നു.

തുടർന്ന് വീഡിയോ ചിത്രീകരിക്കാൻ തീരുമാനിക്കുകയും എന്നും പൂർണ പിന്തുണ നൽകുന്ന വീട്ടുകാരുടെ സഹായത്തോടെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. വീട്ടുകാർ തന്നെയാണ് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. പൂർണമായും മൊബൈലിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് പുറത്തിറങ്ങി കുറച്ച് സമയങ്ങൾക്കുള്ളിൽ ‘ചുമ്മാ ചുമച്ചതാ’ എന്ന ഗാനം നേടുന്നത്. ‘കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്നവർക്കും പ്രവാസികളും സമർപ്പിക്കുന്നു’ എന്ന ടൈറ്റിലിലാണ് ഗാനം ആരംഭിക്കുന്നത്. പ്രവാസികളടക്കം വീഡിയോയ്ക്ക് പിന്തുണയുമായി വരുന്നുണ്ട്.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter