Trivandrum
29°
broken clouds
humidity: 74%
wind: 3m/s WNW
H 28 • L 27
Weather from OpenWeatherMap

കേരളത്തില്‍ 625 രൂപയ്ക്ക് കോവിഡ് പരിശോധന നടത്താം

കേരളത്തില്‍ ലാബുകളും ആശുപത്രികളും ഉൾപ്പെടെ പുതുതായി 88 സ്വകാര്യ സ്ഥാപനങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ അനുമതി. 55 സ്ഥാപനങ്ങൾക്ക് ആന്റിജൻ പരിശോധനയ്ക്കും 33 സ്ഥാപനങ്ങൾക്ക് ട്രൂനാറ്റ്, ആർടി പിസിആർ പരിശോധനയ്ക്കുമാണ് അംഗീകാരം നൽകിയിട്ടുള്ളത്.

കോവിഡ് പരിശോധന വ്യാപകമാക്കാൻ പുതിയ നടപടികളും സർക്കാർ ആരംഭിച്ചു. ദേശീയ അംഗീകാരമില്ലാത്ത ലാബുകളിലും ആന്റിജൻ പരിശോധനക്ക് അനുമതി നൽകാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി. കോവിഡ് പരിശോധനയായ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള ലാബുകളുടെയും, ആശുപത്രികളുടെയും യോഗ്യതയിൽ ഇളവുവരുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

പരിശോധനയ്ക്ക് അംഗീകാരം നൽകുന്ന NABL, NABH ബോർഡുകളുടെ അംഗീകാരം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. പകരം മെഡിക്കൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യാനുള്ള സംവിധാനവും മികച്ച പകർച്ചവ്യാധി നിർമ്മാർജന പ്രോട്ടോക്കോൾ പാലിക്കുന്ന ആശുപത്രികൾക്കും കോവിഡ് ആന്റിജൻ പരിശോധന നടത്താൻ ലൈസൻസ് നൽകും. 625 രൂപയാണ് ആന്റിജൻ പരിശോധന ഫീസ് നിശ്ചയിച്ചിട്ടുള്ളത്.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter