Trivandrum
29°
broken clouds
humidity: 74%
wind: 3m/s WNW
H 28 • L 27
Weather from OpenWeatherMap

ഷാഹിദ് കിടപ്പറയിൽ ഒരു നിയന്ത്രണമില്ലാത്തവനാണ്; ഷാഹിദ് കപൂറിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ

ചോക്ലേറ്റ് നായകനിൽ നിന്നും പക്വതയാർന്ന നടനായി ബോളിവുഡിൽ മാറിയ താരമാണ് ഷാഹിദ് കപൂർ. യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിൽ ഒരാളാണ് ഷാഹിദ്. ഷാഹിദിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതമാണ് അദ്ദേഹത്തിന്റെ ഭാര്യ മിറ രജ്പുത്.

സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ഷാഹിദിനൊപ്പം മിറയും ഉണ്ടായിരിക്കും. അഭിമുഖങ്ങളിലും ചാറ്റ് ഷോകളിലുമെല്ലാം മിറയെ കൂട്ടാതെ ഷാഹിദ് എത്താറില്ല. നേഹ ധൂപിയയുടെ ഒരു ചാറ്റ് ഷോയിൽ മിയയും ഷാഹിദും അതിഥികളായെത്തിയിരുന്നു.

ഇരുവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു അതിൽ ഒന്ന്. ചോദ്യം കേട്ട് ഷാഹിദ് പരിഭ്രമിച്ചപ്പോൾ പക്ഷേ മിറ മിണ്ടാതിരുന്നില്ല, കിടക്കയിൽ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ് എന്നായിരുന്നു മിറയുടെ മറുപടി.

ഇതു കേട്ട് ഷാഹിദിന്റെ മുഖം ചുവന്ന് തുടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.പത്മാവതിന്റെ ചിത്രീകരണത്തിനിടെ ഷാഹിദിനോട് വീട്ടിൽ നിന്ന് പോകാൻ താൻ ആവശ്യപ്പെട്ടുവെന്നും മിറ പറയുന്നു. രാവിലെ 8 മണിയ്ക്കാണ് ഷാഹിദ് ഷൂട്ടിംങ് തീർത്ത് വീട്ടിലെത്തുക. ഉച്ചക്ക് രണ്ട് മണിക്ക് ഉണരും. ആ നേരം മുഴുവൻ ഞാൻ ആരോടും മിണ്ടാനില്ലാതെ ഇരിക്കണം.

ഇതിനിടയിൽ മകൾ മിഷ കുറുമ്പുകാണിക്കും. ഷാഹിദ് തളർന്നു കിടന്ന് ഉറങ്ങുകയാണെന്ന് അവൾക്ക് അറിയില്ല. കൊച്ചു കുഞ്ഞായത് കൊണ്ട് ഒരു പരിധിവരെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് ഷാഹിദിനോട് ഞങ്ങളുടെ അടുത്തു നിന്ന് ഞാൻ താമസം മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ച് ദിവസം ഷാഹിദ് ഹോട്ടലിലാണ് താമസിച്ചതെന്നും മിറ പറഞ്ഞു.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter