Trivandrum
28°
broken clouds
humidity: 83%
wind: 4m/s WNW
H 27 • L 25
Weather from OpenWeatherMap

തൃഷ കാരണമാണ് ഞാൻ എന്നൈ അറിന്താല്‍ ചിത്രത്തില്‍ നിന്നും പുറത്തായത്,; വിഡിയോ പുറത്തുവിടാനായി മീര മിഥുൻ

തെന്നിന്ത്യൻ സുന്ദരി തൃഷയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് മത്സാരാർത്ഥിയും മോഡലുമായ മീര മിഥുൻ രംഗത്ത്. മീരയെ അനുകരിക്കുകയാണ് തൃഷയെന്ന് വെളിപ്പെടുത്തി മീര നേരത്തെയും രംഗത്തെത്തിയിരുന്നു

സിനിമയിൽ സജീവമായി തൃഷ നിൽക്കുന്നത് ഉയർന്ന് ജാതിയിൽപ്പെട്ടത് കൊണ്ടാണെന്നും അല്ലാതെ സ്വന്തം കഴിവ് കൊണ്ടല്ലെന്നും മീര പറയുന്നു. അതെ സമയം വിജയ്, രജനികാന്ത് തുടങ്ങിയ താരങ്ങൾ തനിക്കെതിരേ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞുനടന്നെന്നും ആരോപിച്ച് മീര രംഗത്തെത്തിയിരുന്നു.

കോളിവുഡ് മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാന്‍ തൃഷ ശ്രമിയ്ക്കുന്നു എന്നാണ് മീര മിഥുന്റെ മുഖ്യ ആരോപണം .”എന്നൈ അറിന്താല്‍ “എന്ന ചിത്രത്തില്‍ നിന്ന് തൃഷ കാരണം താൻ പുറത്തായെന്നും എല്ലാത്തിനും തന്റെ കൈവശം തെളിവുണ്ടെന്നും ഒപ്പം വിഡിയോ പുറത്തുവിടുമെന്നും മീര വാദിക്കുന്നു 

“എന്നെ പോലൊരു മികച്ച മോഡല്‍ രംഗത്ത് എത്തിയപ്പോള്‍ തൃഷ സുരക്ഷിതയല്ലാതെയായി. കോളിവുഡ് മാഫിയയുമായി കൂട്ടുപിടിച്ച് എന്നൈ അറിന്താൽ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. ഏഴ് വര്‍ഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്. പേട്ട എന്ന ചിത്രത്തില്‍ ഞാൻ പുറത്ത് പോകാൻ കാരണം തൃഷയാണ്”, മീര കുറിച്ചു.

“എന്നൈ അറിന്താല്‍ “എന്ന ചിത്രത്തില്‍ തൃഷയ്ക്കും അജിത്തിനുമൊപ്പം ചില രംഗങ്ങള്‍ ചിത്രീകരിച്ചെങ്കിലും സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ആ രംഗങ്ങള്‍ നീക്കം ചെയ്തിരുന്നു . പേട്ടയില്‍ തൃഷ ചെയ്ത കഥാപാത്രത്തിന് വേണ്ടി തന്നെ ഓഡിഷന്‍ ചെയ്തിരുന്നു. അതിൽ നിന്നും തന്നെ പുറത്താക്കിയെന്നും മീര കുറ്റപ്പെടുത്തി .

അതെ സമയം സമൂഹ മാധ്യമത്തിൽ മീരയുടെ ട്വീറ്റിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തു വരുന്നുണ്ട്. കുറച്ച് കഴിഞ്ഞാൽ ജയിംസ് കാമറൂണിന്റെ ടെറ്റാനികിൽ നിന്ന് കേറ്റ് വിൻസ്ലറ്റ് തന്നെ പുറത്താക്കിയെന്ന് മീര പറയുമെന്നും ചിലർ പരിഹസിച്ച് രംഗത്തെത്തി .

Meera midhun Thrisha krishnan issue

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter