Trivandrum
28°
broken clouds
humidity: 83%
wind: 4m/s WNW
H 27 • L 25
Weather from OpenWeatherMap

ടിക്ക് ടോക്കില്‍ വീഡിയോ ചെയ്ത യുവതികള്‍ക്ക് 2 വർഷം ജയിലും 14 ലക്ഷം രൂപ പിഴയും

ടിക് ടോക്കിൽ ‘മോശം’ നൃത്തവീഡിയോകൾ പങ്കുവെച്ചെന്ന് ആരോപിചാണ് അഞ്ച് യുവതികൾക്ക് ഈജിപ്ഷ്യൻ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. 3,00,000 ഈപിഷ്യൻ പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) പിഴയും ഓരോരുത്തർക്കും ചുമത്തിയിട്ടുണ്ട്. സദാചാര മൂല്യങ്ങൾ ലംഘിച്ചുവെന്നും വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി.

20 വയസുകാരിയായ വിദ്യാർഥിനി ഹനീൻ ഹൊസം, 22കാരി മവാദ എലാദം എന്നിവരുടെ പേരുകൾ മാത്രമാണ് പുറത്തുവന്നത്. ബാക്കിയുള്ള മൂന്നുപേരും ഇവരുടെ സോഷ്യൽ മീഡിയ പ്രവർത്തിപ്പിക്കാൻ സഹായിച്ചവരാണ്. രണ്ട് യുവതികളും ടിക് ടോക് വീഡിയോകളിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്. കാറിലിരുന്ന് മേക്കപ്പ് ചെയ്യുന്നതാണ് ഒരുവീഡിയോ. അടുക്കളയിൽ നൃത്തം ചെയ്യുന്നതും ഹാസ്യ സ്കിറ്റുകളുമാണ് മറ്റ് വീഡിയോകളിലുള്ളത്. സാധാരണ ടിക് ടോക്കിൽ കാണുന്നവയ്ക്ക് സമാനമായതായിരുന്നു ഈ വീഡിയോകളും.

എന്നാൽ സോഷ്യൽമീഡിയ ദുരുപയോഗത്തിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും ഈജിപ്തിൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. ഫോട്ടോകളും ചിത്രങ്ങളും അപമാനകരവും ആക്ഷേപകരവുമാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.വിധികേട്ട് എലാദം കോടതിയിൽ പൊട്ടിക്കരഞ്ഞു.” രണ്ടുവർഷം ജയിൽ? മൂന്നു ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് പിഴ? ഇത് കേൾക്കുന്നതുതന്നെ പ്രയാസകരമാണ്”.- അവർ പറഞ്ഞു. ”ഫോളോവേഴ്സിനെ നേടുക മാത്രമാണ് അവർക്ക് വേണ്ടിയിരുന്നത്. അവർക്ക് വേശ്യാവൃത്തിയുമായി യാതൊരു ബന്ധവുമില്ല.” യുവതികളുടെ അഭിഭാഷക പറയുന്നു.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter