Trivandrum
27°
mist
humidity: 94%
wind: 1m/s N
H 27 • L 26
Weather from OpenWeatherMap

സ്വർണ്ണക്കടത്ത് കേസ് തമിഴ്നാട്ടിലേക്കും 3 പേർ അറസ്റ്റിൽ

വിവാദമായ തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും 3 പേരെ എൻഐഎ അറസ്റ്റു ചെയ്തു. ഇതോടെ കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

അറസ്റ്റു ചെയ്ത മൂന്നു പേരും തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജന്റുമാരാണ്. ഇവരാണ് അനധികൃതമായി എത്തിയ സ്വർണ്ണം വിൽക്കാൻ സഹായിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഡിഐജി കെ. ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തുകയും മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു.

കള്ളക്കടത്ത് സ്വർണ്ണത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വർണ്ണം വിൽക്കാനും ഇവർ തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണ വ്യാപാരികളെ ബന്ധപ്പെട്ടുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തിരിച്ചിറപ്പള്ളിയിലെ സ്വർണ്ണക്കടകളിലും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. കൂടാതെ മുൻപ് അനധികൃതമായി സ്വർണ്ണം തമിഴ്നാട്ടിലെത്തിച്ച് വിൽപ്പന നടത്തി പിടിയിലായവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter