തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദർശിച്ചു ; ആമിര്‍ഖാനെതിരെ സോഷ്യൽ മീഡിയ

തുര്‍ക്കി പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്‍റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച ബോളിവുഡ് നടന്‍ ആമിര്‍ഖാനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം.ഇന്ത്യയുടെ ശത്രുപക്ഷത്ത് നിൽക്കുന്ന പാകിസ്ഥാന്റെ ആത്മമിത്രമാണ് തുർക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ആമിറിനെതിരെ വിമർശനമുയരുന്നത്. ഇസ്താംമ്പൂളിൽ പ്രസിഡണ്ടിന്‍റെ വസതിയിൽ വച്ചായിരുന്നു ആമിര്‍ഖാന്‍ എമിനെ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. തന്റെ പുതിയ ചിത്രമായ ലാൽ സിംഗ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിർ ഇസ്തംബൂളിലെത്തിയത്.

ആമിർഖാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം എമിനെ ഉര്‍ദുഗാനെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകപ്രശസ്തനായ ഇന്ത്യൻ നടനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എമിനെ ട്വീറ്റ് ചെയ്തു. ഇതിനൊപ്പം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എമിനെ ഉര്‍ദുഗാനും സാമൂഹിക മനുഷ്യാവകാശ തലത്തിലുള്ള പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്നതായും സിനിമയിലെയും പുറത്തെയും സാമൂഹിക ഇടപെടലുകളില്‍ തന്നെ അവര്‍ അഭിനന്ദിച്ചതായും ആമിര്‍ ഖാന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ തുർക്കി പ്രഥമ വനിതയുമായി ആമിർ കൂടിക്കാഴ്ച നടത്തിയത് വിവേകശൂന്യമായിപ്പോയെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യ-തുർക്കി ബന്ധം വ‌ഷളായത്. കശ്മീർ വിഷയത്തിൽ തുർക്കി പാകിസ്ഥാനൊപ്പമാണെന്നും അടുത്തിടെ പ്രിന്റ്.ഇൻ റിപ്പോർട്ട് ചെയ്തിരുന്നു. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ പ്രത്യേക പദവി ഇല്ലാതാക്കിയതിലൂടെ സാധിച്ചില്ലെന്ന് അടുത്തിടെ തുർക്കി വിദേശകാര്യ മന്ത്രാലയ വക്താവും അഭിപ്രായപ്പെട്ടിരുന്നു.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter