വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ വെട്ടി ഇറച്ചിയാക്കാന്‍ ഉത്തരവ്

ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാൻ വീട്ടിൽ വളർത്തുന്ന പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നൽകണമെന്ന് ഉത്തര കൊറിയയുടെ ഉത്തരവ്. മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളർത്തുന്നതെന്ന് ഏകാധിപതി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ഏതായാലും രാജ്യത്തെ വളർത്തുപട്ടികളുടെ ഉടമകൾ ഇപ്പോൾ പേടിയിലാണ് കഴിയുന്നത്. തങ്ങൾ ഓമനിച്ചു വളർത്തുന്ന പട്ടികൾ രാജ്യത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കൊല്ലപ്പെടുമോ എന്ന പേടിയിലാണ് ഇവർ.

ആളുകൾ വളർത്തുമൃഗങ്ങളെ സ്വന്തമാക്കി പരിപാലിക്കുന്നത് നിലവിലെ നിയമത്തിന് എതിരാണെന്ന് കിം ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ബൂർഷ്വ പ്രത്യയശാസ്ത്രത്തിന്റെ ഒരു മോശം പ്രവണതയാണ് വീടുകളിൽ പട്ടികളെ വളർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘വീട്ടിൽ പട്ടികളെ വളർത്തുന്ന ഉടമസ്ഥരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. പട്ടികളെ തരാൻ ആദ്യം ഉടമസ്ഥരെ നിർബന്ധിക്കും. വഴങ്ങിയില്ലെങ്കിൽ നിർബന്ധമായും പട്ടികളെ പിടിച്ചെടുക്കും’ – ഇതുമായി ബന്ധപ്പെട്ടയാൾ ദക്ഷിണ കൊറിയയിലെ ചോസുൻ ഇൽബോ പത്രത്തിനോട് വെളിപ്പെടുത്തി. ചില പട്ടികളെ സർക്കാർ നടത്തുന്ന മൃഗശാലയിലേക്ക് അയയ്ക്കും. മറ്റു ചിലതിനെ റസ്റ്റോറന്റുകളിലേക്ക് ഇറച്ചിയായി നൽകും.

അടുത്തിടെ പുറത്തിറങ്ങിയ യു.എൻ റിപ്പോർട്ട് അനുസരിച്ച് ഉത്തര കൊറിയയിലെ 25.5 മില്യൺ ആളുകളും അതായത് രാജ്യത്തിന്റെ അറുപതു ശതമാനവും ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉത്തര കൊറിയയുടെ ആണവ മിസൈൽ പദ്ധതികൾ മൂലം ഭരണകൂടത്തിന് മേൽ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തിയതാണ് ഇതിന് കാരണം.

ഉത്തര കൊറിയയിൽ മെനുവിലെ പ്രധാനഭക്ഷണമാണ് പട്ടിയിറച്ചി. തലസ്ഥാനമായ പ്യോംങ്യാംഗിൽ പട്ടിയിറച്ചിക്ക് പ്രശസ്തമായ നിരവധി റസ്റ്റോറന്റുകളുണ്ട്. ചൂടുകാലത്താണ് പട്ടിയിറച്ചിക്ക് ആവശ്യക്കാർ അധികവും. കാരണം, പട്ടിയിറച്ചി സ്റ്റാമിനയും ഊർജ്ജവും നൽകുമെന്നാണ് കരുതുന്നത്. കിം ജോങ് ഉന്നിന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും പരസ്യമായി അത് പ്രകടിപ്പിക്കാൻ ആരും തയ്യാറായേക്കില്ല.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചൈനയുമായുള്ള അതിർത്തി ഉത്തര കൊറിയ അടച്ചിരുന്നു. ഉത്തരകൊറിയയ്ക്ക് പ്രധാനമായും ഭക്ഷ്യവസ്തുക്കൾ എത്തുന്നത് ബീജിംഗിൽ നിന്നായിരുന്നു. എന്നാൽ, അതിർത്തി അടച്ചതോടെ അത് പ്രതിസന്ധിയിലായി. കൂടാതെ, കഴിഞ്ഞവർഷം നിരവധി പ്രകൃതിദുരന്തങ്ങളാണ് ഉത്തരകൊറിയയിൽ ഉണ്ടായത്. ഇത് കൃഷിയെയും വിളവെടുപ്പിനെയും ബാധിച്ചു. ഈ മാസമുണ്ടായ വെള്ളപ്പൊക്കം വീണ്ടും വിളകളെ ബാധിച്ചു. ഒരു ലക്ഷത്തോളം കൃഷിയോഗ്യമായ ഭൂമി വെള്ളത്തിൽ മുങ്ങി. 17,000 ത്തോളം വീടുകളും 600 ഓളം പൊതു കെട്ടിടങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter