ഒ.ടി.ടി പ്ലാറ്റ് ഫോമിൽ അശ്ലീല സിനിമാ പ്രദർശനം ; മൂന്നു പേർ അറസ്റ്റിൽ

ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ അശ്ലീല സിനിമാ പ്രദർശനം നടത്തിയതിന് മധ്യപ്രദേശിൽ മൂന്നു പേർ അറസ്റ്റിൽ. 22 രാജ്യങ്ങളിൽ ചിത്രീകരിച്ച അശ്ലീല സിനിമകളാണ് ഒ.ടി.ടി പ്ലാറ്റ് ഫോമിൽ ഇവർ പ്രദർശിപ്പിച്ചിരുന്നത്. ഗ്വാളിയാർ സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ദീപക് സൈനി (30), മൊറീന സ്വദേശി കേശവ് സിംഗ് (27) എന്നിവരെ ഇൻഡോർ പൊലീസിന്റെ സൈബർ സെൽ വിഭാഗമാണ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഓഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതികൾക്കെതിരേ 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 66, 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ സൈനിയും സിങ്ങും അശ്ലീല ഉള്ളടക്കമുള്ള ഒരു സിനിമയ്‌ക്കു വേണ്ടി വിതരണക്കാർക്ക് 5 ലക്ഷം രൂപ വരെ നൽകാറുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല ഉള്ളടക്കത്തിന്റെ ദൈർഘ്യം അനുസരിച്ചാണ് പ്രേക്ഷകരിൽ നിന്നും പണം ഈടാക്കിയിരുന്നത്. അടിസ്ഥാന സബ്‌സ്‌ക്രിപ്‌ഷൻ നിരക്കായി പ്രതിമാസം 249 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഒരു വർഷത്തിനിടെ ഇവർ 84 സിനിമകകളാണ് റിലീസ് ചെയ്തതെന്നും സൈബർ സെല്ലിലെ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇൻ‍ഡോറിലെ ഒരു മോഡൽ ജൂലൈ 25 ന് പരാതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ ഒരു വെബ് സീരീസിനു വേണ്ടി താനുമായി മുന്നു പേർ കരാറിൽ ഏർപ്പെട്ടെന്നും ഒരു ഫാം ഹൗസിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പിന്നീട് അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തെന്നുമായിരുന്നു പരാതി. വെബ് സീരിസിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവർ സ്ത്രീകളെ ആകർഷിച്ചിരുന്നത്. അതിനു ശേഷം ഇവരെ ഉപയോഗിച്ച് അശ്ലീല സിനിമകൾ ചിത്രീകരിക്കും. ഇവ പിന്നീട് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അശ്ലീല സിനിമകളുടെ വിതരണക്കാരായ അശോക് സിംഗ്, വിജയാനന്ദ് പാണ്ഡെ എന്നിവർക്ക് വിൽക്കുകയായിരുന്നു ഇവരുടെ രീതിയെന്നും സൈബർ സെൽ എസ്.പി പറഞ്ഞു.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter