മലയാളികള്‍ക്ക് ഓണാശംസകൾ നേർന്ന സച്ചിനെ ട്വിറ്റർ ചതിച്ചു

കൊറോണ ഭീഷണി നിലനില്‍ക്കുന്ന സമയം ആണ് എങ്കിലും ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് ഗംഭീരമായി തന്നെ ഓണം ആഘോഷിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും മലയാളികൾക്ക് ഓണാശംസകൾ നേർന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ട്വിറ്ററിലാണ് സച്ചിൻ ഓണാശംസകൾ നേർന്നത്. മലയാളത്തിൽ ആയിരുന്നു താരത്തിന്റെ ഓണാശംസകൾ. എന്നാല്‍ സച്ചിനെ ട്വിറ്റർ ചതിച്ചു.

മലയാളത്തിൽ വളരെ കൃത്യമായി തന്നെയാണ് സച്ചിൻ ഓണാശംസകൾ നേർന്നത്. ‘ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയിൽ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ #HappyOnam.” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
പക്ഷേ, താരത്തിന്റെ ആശംസ ട്വിറ്റർ മനസിലാക്കിയ രീതിയിൽ ആണ് പിഴവ് പറ്റിയത്. ഗൂഗിൾ ട്രാൻസ് ലേറ്റിൽ സച്ചിന്റെ ട്വീറ്റിന്റെ പരിഭാഷ ആണ് പ്രശ്നം ഉണ്ടാക്കിയത്.

ട്വിറ്റർ മുൻപിൻ നോക്കാതെ സച്ചിന്റെ ട്വീറ്റ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഇങ്ങനെ ‘Who cares ‍Happy Onam to all #HappyOnam’. ഏതായാലും പരിഭാഷ ശ്രദ്ധയിൽപ്പെട്ടവർ ഇടംവലം നോക്കാതെ ഇക്കാര്യം ട്വിറ്ററിനെയും സച്ചിനെയും ബോധ്യപ്പെടുത്താൻ ട്വീറ്റുകളിലൂടെയും റീ-ട്വീറ്റുകളിലൂടെയും ശ്രമിച്ചു.
അതേസമയം, മറ്റുള്ള ഭാഷകൾ പരിഭാഷപ്പെടുത്താൻ ട്വിറ്ററിനോട് ഗൂഗിൾ ട്രാൻസ് ലേറ്റ് ഉപയോഗിക്കാനും ചിലരൊക്കെ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സച്ചിന്റെ ട്വീറ്റിന്റെ പരിഭാഷയിലെ ട്വിറ്റർ പിഴവിന്റെ സ്ക്രീൻ ഷോട് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter