മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്കായി പോയപ്പോൾ സർക്കാർ ഫയലിൽ മുഖ്യമന്ത്രിയുടെ പേരിൽ ആരോ വ്യാജ ഒപ്പ് വച്ചുവെന്ന് വാർത്താ സമ്മേളനത്തിൽ സന്ദീപ് വാര്യർ പറഞ്ഞു. തെളിവുകളുമായാണ് സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിന് എത്തിയത്.
‘2018 സെപ്തംബർ 2-ാം തിയതി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങി വരുന്നത് സെപ്തംബർ 23നാണ്. സെപ്തംബർ 3-ാം തിയതി ഒരു ഫയൽ എത്തിയിരുന്നു. പൊതുഭരണ വിഭാഗത്തിൽ നിന്ന് മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഫയലായിരുന്നു അത്. ആ ഫയലിൽ സപ്തംബർ 9-ാം തിയതി മുഖ്യമന്ത്രി ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി എങ്ങനെ ഒപ്പുവച്ചു? ഈ ഫയൽ പിന്നീട് 13-ാം തിയതി തിരിച്ചുപോയി. ഈ ദിവസങ്ങളിലൊന്നും മുഖ്യമന്ത്രി കേരളത്തിലില്ല. ഈ ഫയലിൽ ഒപ്പുവച്ചത് ശിവശങ്കറാണോ , സ്വപ്‌നാ സുരേഷാണോ ? മുഖ്യമന്ത്രിയുടെ കള്ള ഒപ്പിടാൻ ആരെങ്കിലെയും നിയമിച്ചിട്ടുണ്ടോ ? മുഖ്യമന്ത്രി നാട്ടിലുള്ളപ്പോഴും ഇത് സംഭവിക്കാമല്ലോ’-സന്ദീപ് വാര്യർ പറയുന്നു.
സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫിസിൽ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ടത് ഗുരുതര വിഷയമാണ്. കെ.കരുണാകരൻ വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി ഒപ്പിട്ടിരുന്നു. ഒരിക്കലും മുഖ്യമന്ത്രി ഒപ്പിട്ടിരുന്നില്ല. അതാണ് കീഴ്‌വഴക്കമെന്നും സന്ദീപ് പറഞ്ഞു.
അതേസമയം ആരോപണം ഉന്നയിച്ചവര്‍ക്ക് സാധാരണഗതിയിലെ കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ആക്ഷേപം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറയുന്നു. ആദ്യം പറഞ്ഞയാള്‍ക്ക് ഇതിന്‍റെ സാങ്കേതികത്വം അറിയാന്‍ വഴി ഇല്ലെന്നും പക്ഷേ കുഞ്ഞാലിക്കുട്ടിയെപോലെ ദീര്‍ഘകാലം മന്ത്രിസഭയില്‍ ആംഗമായിരുന്ന ഒരാള്‍ക്ക് ഇതറിയാതെ ഇരിക്കാന്‍ വഴി ഇല്ലെന്നും പിണറായി കുറ്റപ്പെടുത്തി. ‘ഈ ഒക്കെ ചങ്ങാതിമാര്‍ പറയുമ്പോള്‍ അതെങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക, ബിജെപി പറഞ്ഞാല്‍ ഉടനെ ഏറ്റുപിടിക്കണമെന്ന് ലീഗിന് തോന്നും’ ഇങ്ങനെയായിരുന്നു പിണറായിുടെ മറുപടി. 2013 ആഗസ്റ്റ് 24 മുതല്‍ ഫയല്‍ പ്രോസസിങ് ഇ-ഓഫീസ് സോഫ്റ്റ്‍വേര്‍ വഴി നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് പുറത്തോ വിദേശ യാത്രയിലോ ആയിരിക്കുമ്പോള്‍ ഇ-ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും ഇത്തരത്തില്‍ ഡിജിറ്റല്‍ ഒപ്പുകള്‍ ഇടാറുണ്ടെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ബി.ജെ.പി വക്താവ് സന്ദീപ് വാരിയരാണ് ഫേസ്ബുക്കിലൂടെ ഈ ആരോപണം ആദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ വ്യാജ ഒപ്പിടുന്നതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. ശേഷം ഇത് വളരെ ഗൌരവമുള്ള കാര്യമാണ് എന്ന വിമര്‍ശനവുമായ് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു.