പബ്ജി നിരോധനം ; ടെൻസെന്‍റിന് ഒരു ദിവസം നഷ്ടം 1.02 ലക്ഷം കോടി

പബ്ജി നിരോധനത്തിന്‍റെ ആദ്യ ദിനം തന്നെ ഉടമകള്‍ ആയ ചൈനീസ് കമ്പനിയുടെ വിപണി മൂല്യത്തിൽ 1.02 ലക്ഷം കോടി രൂപ നഷ്ടമായി. ടെൻസെന്‍റ് ഓഹരി മൂല്യം രണ്ടു ശതമാനമാണ് ഇടിഞ്ഞത്. സെപ്റ്റംബർ രണ്ടിന് പബ്ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. പബ്ജി ഉൾപ്പടെയുള്ള ആപ്പുകൾ നിരോധിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വീണ്ടും വഷളായതോടെയാണ് നൊടിയിടയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

ഇപ്പോൾ സർക്കാർ നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഭൂരിഭാഗവും ഗെയിമുകളും ക്യാമറ ആപ്പുകളുമാണ്. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ ആപ്പുകളുടെ കൂട്ടത്തിലുണ്ട്. നൂറിലേറെ ആപ്പുകൾ നിരോധിച്ചെങ്കിലും പബ്ജിയാണ് ഏറെ വാർത്താപ്രാധാന്യം നേടിയത്. ഇന്ത്യയിൽ രണ്ടുവർഷംകൊണ്ട് ഏറെ ജനപ്രീതി നേടിയ ഗെയിം ആയിരുന്നു പബ്ജി. ഓരോ ദിവസവും നിരവധി ഉപയോക്താക്കളെ സ്വന്തമാക്കി മുന്നേറുന്നതിനിടെയാണ് പബ്ജി ഇന്ത്യയിൽനിന്ന് അപ്രതീക്ഷിതമായി നീങ്ങുന്നത്.

ദക്ഷിണകൊറിയൻ കമ്പനി വികസിപ്പിച്ചെടുത്ത പബ്ജി ഗെയിം പിന്നീട് ചൈനീസ് കമ്പനിയായ ടെൻസെന്‍റ് അതിൽ നിക്ഷേപം നടത്തുകയായിരുന്നു. ഇന്ത്യ പബ്ജി നിരോധിച്ചതിന് ശേഷം ഇന്നു വ്യാപാരം തുടങ്ങിയപ്പോൾ തന്നെ ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. ഏകദേശം 175 ദശലക്ഷം ഇൻസ്റ്റാളുകൾ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഹോങ്കോങ് വിപണിയിൽ വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ടെൻസെന്റ് ഓഹരി വില 71 ഡോളറായിരുന്നു. ഇത് ക്ലോസ് ചെയ്യുമ്പോൾ 69 ഡോളറിലേക്ക് താഴ്ന്നു. പബ്ജിയിലെ 10 ശതമാനം ഓഹരികളും ടെൻസെന്റിന്റെ കൈവശമാണ്.

അതേസമയം സമാനമായ രീതിയില്‍ ഉള്ള ഫോജി (സൈനികന്‍) എന്ന ആപ്പ് ഇന്ത്യ ഉടന്‍ പുറത്തിറക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിനിമാ താരം അക്ഷയ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തു വിട്ടത്.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter