ഫീസടച്ചില്ല ; പാലക്കാട് വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി

പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ എൽ കെ ജി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് പുറത്താക്കിയത്. സ്പെഷ്യൽ ഫീസടയ്ക്കാത്തതിനാലാണ് 250 വിദ്യാർഥികളെ സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത് എന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു.

വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുള്ള വാട്സ് അപ് ഗ്രൂപ്പുകളിൽ നിന്നാണ് പുറത്താക്കിയത്. ട്യൂഷൻ ഫീസും മെയിന്റനൻസിനായി സ്പെഷ്യൽ ഫീസും അടയ്ക്കണമെന്ന് സ്ക്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ട്യൂഷൻ ഫീസ് രക്ഷിതാക്കൾ അടച്ചു. സ്ക്കൂൾ തുറന്ന് പ്രവർത്തിയ്ക്കാത്തതിനാൽ സ്പെഷ്യൽഫീസിൽ നിന്നും ഒഴിവാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇളവ് നൽകാതെ സ്പെഷ്യൽ ഫീസ് അടക്കാത്തതിന് വിദ്യാർത്ഥികളെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കുകയായിരുന്നു.

ആറായിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് ഓരോ മൂന്ന് മാസം കൂടുമ്പോഴും അടക്കേണ്ട സ്പെഷ്യൽ ഫീസ്. ട്യൂഷൻ ഫീസ് ഇതിന് പുറമെയും നൽകണം. കോവിഡ് പ്രതിസന്ധിക്കാലത്ത് ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter