Trivandrum
29°
haze
humidity: 83%
wind: 3m/s NNW
H 28 • L 26
Weather from OpenWeatherMap

Author: Editor

Entertainment
പ്രിത്വിരാജിനും വാരിയംകുന്നനും എതിരെ രാജേഷ് പിള്ള

ജനം ടി വി മുൻ-സിഇഒയും തത്വമയീ ടീവിയുടെ ഡയറക്റ്ററുമായ രാജേഷ് പിള്ള രൂക്ഷമായി പ്രിത്വിരാജിനെതീരെ രംഗത്തു.. പ്രിത്വിയുടെ തലതിരിഞ്ഞ ബോധമെന്നു വിശേഷിപ്പിച്ചു കൊണ്ടാണ് അദേഹത്തിന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നത്

News
തെന്നിന്ത്യൻ സിനിമാ താരം ഉഷാ റാണി അന്തരിച്ചു

ചെന്നൈ: മുതിർന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം ഉഷാ റാണി(62) അന്തരിച്ചു. ദീർഘ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകന്‍ എന്‍.ശങ്കരന്‍ നായരുടെ ഭാര്യയാണ്. 1950 കളുടെ മധ്യത്തിൽ മലയാള സിനിമാ സംവിധായകനായിരുന്ന അദ്ദേഹം നാൽപ്പതോളം സിനിമകൾ ചെയ്തിട്ടുണ്ട് . ഉഷാ റാണിയുടെ സംസ്കാരം വൈകീട്ടോടെ ചെന്നൈയില്‍ നടക്കും. “ജയില്‍” എന്ന ചിത്രത്തിലൂടെയാണ് 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയത്. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചിട്ടുണ്ട് . […]

Kerala
സെക്രട്ടേറിയറ്റിനു മുന്നില്‍ സമര നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

സെക്രട്ടേറിയറ്റിനു മുന്നില്‍ സമര നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. തിരുവനന്തപുരം നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സാമൂഹ്യ അകലം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യയ ട്വന്റിഫോറിനോട് പറഞ്ഞു. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ വിവരം സൂക്ഷിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലെ ഇടറോഡുകള്‍ ഇന്നു മുതല്‍ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും, മൊബൈല്‍ ഷോപ്പ് ഉടമയ്ക്കും, മരിച്ച വഞ്ചിയൂര്‍ സ്വദേശിക്കും എവിടെ നിന്ന് രോഗം […]

Kerala
തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് കൊവിഡ്; ഇയാൾ സീരിയൽ ലൊക്കേഷനുകളിലെത്തിയിരുന്നു; സമ്പർക്ക പട്ടികയിൽ ആശങ്ക

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ആശങ്ക. ഇയാൾ സീരിയൽ ലൊക്കേഷനുകളിലെത്തിയിരുന്നു. മറ്റു ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ഭാര്യയ്ക്കും മകൾക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 12ന് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീടും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയിരുന്നു. 17ന് ഭാര്യയ്ക്കും മകൾക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്. ഇന്നലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ ഓട്ടോ ഡ്രൈവർക്ക് സീരിയിൽ […]

Entertainment
ബാദുഷയെ പറ്റി അനീഷ് ഉപാസന

സംവിധായകൻ അനീഷ് ഉപാസന പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെ പറ്റി കുറിപ്പാണ് ഇപ്പൊ വൈറൽ ഇത് ബാദുഷ..പ്രൊഡക്ഷൻ കൺട്രോളർ..! ബാദ്ക്കയെ എനിക്ക് ‘വർഗം’ സിനിമ മുതൽ അടുത്തറിയാം..കൂടാതെ എന്റെ സിനിമയായ ‘സെക്കൻഡ്സ്’ ൽ അദ്ദേഹം പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. ഈ കുറിപ്പെഴുതാൻ എന്നേ പ്രേരിപ്പിച്ച ഒരേ ഒരു ഘടകം ബാദുക്കയുടെ പെരുമാറ്റമാണ്..ഏതു നട്ടപ്പാതിരയ്ക്കു വിളിച്ചാലും ബാദ്ക്ക ഫോൺ എടുക്കും..(വിദേശത്താണെൽ പോലും)അല്ലെങ്കിൽ തിരിച്ചു വിളിക്കും..വിളിച്ച ആളുടെ വലിപ്പ ചെറുപ്പം നോക്കാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു മനസിലാക്കും..ഒന്നും പറ്റില്ല എന്ന് പറഞ്ഞു […]

Entertainment
ആ ലിപ് ലോക്ക് രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ടോവിനോയ്ക്ക് നല്ല ചമ്മല്‍ ഉണ്ടായിരുന്നു, മനസ്സ് തുറന്ന് സംയുക്ത മേനോന്‍

പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തീവണ്ടി എന്ന ടോവിനോ നായകനായ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന ഒരൊറ്റ ചിത്രത്തിലൂടെ താരം ഏറെ ജനശ്രദ്ധ നേടിയെടുത്തു. അതിലൂടെ കൂടുതല്‍ അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോള്‍ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി നില്‍ക്കുകയാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന ചിത്രത്തില്‍ ടോവിനോയെ ചുംബിക്കുന്ന രംഗത്തെ പറ്റി ഇപ്പോള്‍ തുറന്നു പറയുകയാണ് താരം. ലില്ലി എന്ന

India
തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം: ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര […]

Entertainment
ഒരു വ്യക്തിക്ക് നേരെ വിജയിക്കാന്‍ വേണ്ടി എന്തും വിളിച്ചു പറയരുത് ഇനി മേലില്‍ ദയവു ചെയ്തു, മാലാ പാര്‍വതിക്ക് എതിരെ വീണ്ടും സീമ വിനീത്

നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വിവാദത്തിനാണ് കാരണമായത്. അനന്തകൃഷ്ണന്‍ സെക്‌സ് ചാറ്റിന് ക്ഷണിച്ചുവെന്നും അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്നും ആയിരുന്നു സീമയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സീമ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയെന്നും അത് നല്‍കാഞ്ഞതിനാലാണ് ഫേസ്ബുക്കില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും മാലാപാര്‍വതിയും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇതിന് മറുപടി നല്‍കി സീമ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ മേല്‍ ആരോപണം നടത്തിയതൊക്കെ തോന്നലുകള്‍മാത്രം. എത്ര എളുപ്പത്തില്‍ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter