Trivandrum
29°
scattered clouds
humidity: 79%
wind: 4m/s NNW
H 29 • L 29
Weather from OpenWeatherMap

Author: Shajeer Sha

India
ഐ ഫോൺ 11 നിർമാണം ചെന്നൈയിൽ തുടങ്ങി

പുതിയ ആപ്പിള്‍ ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ആപ്പിളിന്റെ മുന്‍നിര ഉത്പന്നമായ ഐഫോണ്‍ 11 നിര്‍മിക്കുന്നത്. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദാണ് രാജ്യത്ത് ഐഫോണ്‍ 11 നിര്‍മ്മാണം ആരംഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനു പുറമെ, ഐഫോണ്‍ എസ്ഇ 2020യും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് വിവരം. ബംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്ലാന്റിലാകും എസ്ഇ 2020 നിര്‍മ്മിക്കുക. ഇന്ത്യയില്‍ തങ്ങളുടെ നിർമാണത്തില്‍ ആപ്പിള്‍ വലിയ വര്‍ധനയാണ് ലക്ഷ്യം വെക്കുന്നത്. നേരത്തെ, ഐഫോണ്‍ 6, […]

Kerala
സ്വപ്നയുടെ ലോക്കറില്‍ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയതായി എന്‍ഐഎ. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 36.5 ലക്ഷം രൂപയും […]

India
കൊവാക്സിൻ മരുന്ന് ഡൽഹിയിൽ 30കാരനിൽ പരീക്ഷിച്ചു

ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30 കാരനിലാണ് വാക്‌സിന്‍ പരീക്ഷിച്ചതെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സഞ്ജയ് റായി പറഞ്ഞു. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. കൊവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ് എത്തിക്സ് കമ്മിറ്റി നേരത്തെ അനുമതി […]

Kerala
കൊറോണ വൈറസ് ബാധിച്ചു എന്ന് ഭയം ; വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ട് ആത്മഹത്യ ചെയ്തു

കോവിഡ് രോഗഭീതിയെ തുടർന്ന് തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ സൂപ്രണ്ട് ആയി ജോലി നോക്കുന്ന എം രാജ വെങ്കട്ടരമണ (54) ആണ് ആത്മഹത്യ ചെയ്തത്. ക്രിസ്ത്യൻ കോളനിയിലെ ഫ്ളാറ്റിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി പനിയും ജോലദോഷവും ഉണ്ടായിരുന്ന അദ്ദേഹം സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. കോവിഡ് 19 പരിശോധനക്ക് വിധേയനാകണമെന്ന് ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞു. വ്യാഴാഴ്ച ഓഫീസിലെത്തി ജോലി ചെയ്തശേഷം വെങ്കട്ടരമണ നഗരത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം കരിംനഗറിലെ സ്വന്തം […]

Kerala
885 പേര്‍ക്ക് കോവിഡ് ; 968 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. അതിൽ ഉറവിടം അറിയാത്തത് 54 പേർ. വിദേശത്ത്നിന്ന് 64 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 68 പേർ. ആരോഗ്യ പ്രവർത്തകർ 24. നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് […]

News
ആപ്പുകൾ വിലക്കിയിട്ടും ലൈറ്റ് പതിപ്പുകൾ സജീവം , ഡിജിറ്റൽ സ്ട്രൈക്ക് ശക്തമാക്കാന്‍ ഐടി മന്ത്രാലയം

ആപ്പുകൾ വിലക്കിയിട്ടും അവയുടെ ലൈറ്റ് പതിപ്പുകൾ സജീവമായതിനെ തുടര്‍ന്ന്‍ ചൈനീസ് ബന്ധമുള്ള കൂടുതല്‍ ആപ്പുകള്‍ക്ക് കൂടി വിലക്ക് വരുന്നു. ചൈനീസ് ബന്ധമുള്ള മൊബൈല്‍ ആപ്പുകളായ ഹെലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വിഎഫ് വൈ ലൈറ്റ് എന്നീ ആപ്പുകളാണ് ഇവ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇവ ഇതനോടകം നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 29നായിരുന്നു ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ […]

Entertainment
തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ല എന്ന് അമിതാഭ് ബച്ചന്‍

തനിക്ക് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത അമിതാഭ് ബച്ചന് പിന്നീട് പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ചുവെന്നും ആരാധകരുടെ പ്രാർഥനകൾ ഫലം കണ്ടുവെന്നുമുള്ള തരത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് താരം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പ്രതികരിച്ചത്. തെറ്റായ […]

Kerala
എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ചെയ്‍തത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ അറസ്റ്റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളായ സ്വപ്ന , സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാളെയാണ് സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ […]

Entertainment
പ്രവാസികൾ കൊറോണ കൊണ്ട് നടക്കുന്നവരല്ല ; ബോധവത്കരണത്തിന് മലയാളി റാപ്പ്

കേരളത്തിൻറെ വളർച്ചയുടെ ഏറ്റവും പ്രധാന സ്ഥാനം വഹിക്കുന്നവരാണ് പ്രവാസികൾ. സ്വന്തം കുടുംബത്തെയും , സുഹൃത്തുക്കളെയും , നാടിനെയും ഉപേക്ഷിച്ച് അന്യ നാട്ടിൽ പോയി ജീവിതത്തിലെ ഒരു വലിയ ഭാഗവും ചെലവഴിച്ച് തീർക്കുന്നവരാണ് അവർ. ഓരോ പ്രവാസി നാട്ടിൽ വരുമ്പോഴും അതൊരു ആഘോഷമായിരുന്നു ( പെട്ടിയിലെ സാധനങ്ങളും കൈയിലെ കാശും തീരും വരെ ). എന്നാൽ കൊറോണയുടെ വരവോടെ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. സ്വന്തം വീട്ടുകാർ പോലും അടുപ്പിക്കാത്തവരായി പ്രവാസികൾ മാറിയിരിക്കുന്നു. പ്രവാസികളൊക്കെ കൊറോണയും കൊണ്ടാണ് വരുന്നത് എന്നൊരു […]

India
കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ പിതാവ് പശുവിനെ വിറ്റു

ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റത്. തന്റെ രണ്ട് മക്കൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് വേണ്ടിയാണ് യുവാവ് പശുവിനെ വിറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ സ്കൂളുകൾ അടച്ചിരുന്നു. സ്മാർട്ട് ഫോണിന്റെ അഭാവത്തിൽ നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ ജ്വാലാമുഖിയിലെ കുൽദിപ് കുമാർ കുട്ടികൾക്ക് സ്മാർട് ഫോൺ വാങ്ങുന്നതിന് പശുവിനെ വിറ്റത്. കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter