Trivandrum
29°
scattered clouds
humidity: 79%
wind: 4m/s NNW
H 29 • L 29
Weather from OpenWeatherMap

Author: Shajeer Sha

Kerala
സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർത്തിലൂടെയാണ് രോഗമുണ്ടായത്. 105 പേർക്ക് ഉറവിടം അറിയില്ല. വിദേശത്ത് നിന്നും എത്തിയ 62 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 72 പേർക്കും 36 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം297, മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ146, പാലക്കാട് 141, എറണാകുളം 131 എന്നിങ്ങനെയാണ് ജില്ലകളിലെ […]

India
കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ ; മകൾക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് പ്രസിഡന്റ് പുടിൻ

ലോകത്തിനു പ്രതീക്ഷ ഏകി ആദ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പൂടിനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസ‌ർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയിരിക്കുന്നത്. തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പൂടിൻ അറിയിച്ചു. ”ഇന്നു രാവിലെ ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തു” – മന്ത്രമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പുടിൻ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്ന് പൂടിൻ അഭിപ്രായപ്പെട്ടു. […]

India
ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി

ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പരിശോധന ഇനിയും ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണ്. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കോൺഫറൻസ്ല്‍ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. കർണാടക ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് പകരം […]

India
എല്ലാവര്‍ക്കും വൈദ്യുതി ; പുതിയ ചട്ടം കൊണ്ടുവരാൻ കേന്ദ്രസർക്കാർ

രാജ്യത്തെ വീടുകളിൽ ഉൾപ്പടെ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ചട്ടം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. തടസമില്ലാത്ത വൈദ്യുതി ഉപഭോക്താവിന്‍റെ അവകാശം എന്ന തരത്തിൽ ചട്ടം പരിഷ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. വൈദ്യുതി മുടങ്ങിയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ ചട്ടത്തിൽ ഉണ്ടാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച്‌ ചട്ടങ്ങള്‍ ചേർത്തിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്കും വൈദ്യുതി വിതരണ കമ്പനികൾക്കുമുള്ള നിർദേശങ്ങൾ ചട്ടത്തിലുണ്ട്. അന്തിരൂപമായ പുതിയ താരിഫ് […]

Kerala
സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി ; യു.എ.പി.എ നിലനിൽക്കുമെന്ന് കോടതി

സ്വർണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതി തള്ളി. എൻ.ഐ.എ സംഘം ഹാജരാക്കിയ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്ത് കേസ് ഭീകര പ്രവർത്തനത്തിൽ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. സ്വപ്ന സുരേഷ് സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടതിനും തെളിവുണ്ട്. യു.എ.പി.എ.അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും സാമ്പത്തിക […]

Kerala
കരിപ്പൂര്‍ ; മോശം കാലാവസ്ഥ , ലാന്‍ഡി൦ഗ് തീരുമാനം പൈലറ്റിന്‍റേത്

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. വിമാനം അപകടത്തില്‍പെടുന്നതിനു മുന്‍പേതന്നെ മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച്‌ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (Air Trafic Control, ATC) വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. എടിസി (ATC) കൃത്യമായി വിവരങ്ങള്‍ പൈലറ്റുമാരെ അറിയിച്ചിരുന്നു. കാറ്റ് നിശ്ചിതപരിധിയിലായിരുന്നു. ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി. വിമാനം താഴ്ചയിലേക്കു പതിക്കുമ്പോള്‍ […]

Kerala
സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 784 പേരാണ്. ഇന്ന് ഏഴ് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി, മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബുബക്കര്‍, തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ, കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ്, കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി, വയനാട് കല്‍പറ്റ സ്വദേശി അലവിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ […]

Kerala
രാജമല ദുരന്തം ; മരണം 49 ആയി , ആറ് മൃതദേഹം കൂടി കണ്ടെത്തി

മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. 12 പേര്‍ രക്ഷപ്പെട്ടു. ആഗസ്ത് 7നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി […]

Kerala
അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ് ; പിടിയിലായ പത്ത് പേർ നിരീക്ഷണത്തിൽ

വ്യാഴാഴ്ച രാത്രി കുളപ്പുള്ളി ലോഡ്ജിൽനിന്നും അറസ്റ്റിലായ അസം സ്വദേശിനിയായ 35-കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുൾപ്പെടെ 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്ത പത്തുപേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അറസ്റ്റിലായ സ്ത്രീകളെ കണ്ണൂരിലും പുരുഷന്മാരെ ആലത്തൂർ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. അസം സ്വദേശികളുൾപ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് […]

Kerala
അന്തം വിട്ട പ്രതി എന്തും ചെയ്യും ; പിണറായിയെയും കോടിയേരിയെയും വിമര്‍ശിച്ച് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്നതൊക്കെ തന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കണമോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് എണ്ണിയെണ്ണി പറഞ്ഞാൽ എണ്ണിയെണ്ണി മറുപടി നൽകുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ എന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കാൻ എ കെ ബാലൻ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ട് ഒരു കടലാസു കഷമെങ്കിലും കിട്ടിയോയെന്നും പ്രതിപക്ഷ നേതാവ് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter