Trivandrum
31°
scattered clouds
humidity: 62%
wind: 5m/s SW
H 29 • L 28
Weather from OpenWeatherMap

Category: Entertainment

Entertainment
ജസയൂര്യയുടെ കായൽ കൈയ്യേറ്റത്തിൽ നടപടി; അനധികൃതമായി നിർമ്മിച്ച ബോട്ട് ജെട്ടിയും മതിലും പൊളിച്ചുനീക്കി

തിരുവനന്തപുരം: ചെലവന്നൂർ കായൽ കൈയ്യേറി നടൻ ജയസൂര്യ നിർമ്മിച്ച ബോട്ട് ജെട്ടിയും മതിലും പൊളിച്ചുനീക്കി. കൊച്ചി കോർപ്പറേഷൻ അധികൃതരാണ് ജയസൂര്യയുടെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്തത്. അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ കൊച്ചി കോർപ്പറേഷൻ ജയസൂര്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലിൽ ഹർജി നൽകി. എന്നാൽ ട്രൈബ്യൂണൽ ഹർജി തളളിയതോടെയാണ് കോർപ്പറേഷൻ നിയമ നടപടികളുമായി മുന്നോട്ടു നീങ്ങിയത്. ചെലവന്നൂർ കായലിലെ മൂന്നേ മുക്കാൽ സെന്റ് പുറമ്പോക്ക് ഭൂമി അനധികൃതമായി കൈയ്യേറി ചുറ്റുമതിലും ബോട്ടു […]

ആനയോളം തലയെടുപ്പുള്ള സംഗീതവിസ്മയം – അഭിമുഖം

    മലയാളിയുടെ ആനപ്രേമം ‘ചിറയ്ക്കൽ കാളിദാസൻ’ എന്ന ഹിമാവാനിലൂടെ നമുക്ക് മുന്നിലെത്തിച്ച ‘ഗജം’ എന്ന ഗാനം ദേശാന്തരങ്ങൾ കടന്ന് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.ഗജരാജ പ്രൗഢി വിളിച്ചോതുന്ന ‘ഇന്ദ്രപാല പാദ ശീർഷമോ’ എന്ന് തുടങ്ങുന്ന ഗാനമൊരുക്കിയ ‘പ്രശാന്ത് മോഹനൻ’ എന്ന സംഗീത സംവിധായകൻ ഈ ആവേശങ്ങളൊക്കെ മാറി നിന്ന് കണ്ടാസ്വദിക്കുകയാണ്.കേൾക്കാം പ്രശാന്ത് മോഹനന്റെ വാക്കുകൾ. ചോ : ഓരോ വിജയത്തിനും പറയാൻ ഓരോ കഥയുണ്ടാകും.’ഗജം’ എന്ന വിജയകഥയിലേയ്ക്ക് പ്രശാന്ത് മോഹനന്റെ പേര് എഴുതിച്ചേർക്കപ്പെട്ടത് എങ്ങനെയാണ് ? ഉത്ത : […]

Entertainment
എ.കെ ശശീന്ദ്രന്റെ വിധി പറയുന്നത് മാറ്റിവച്ചു

മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെയുള്ള ഫോണ്‍ കെണി വിവാദത്തിന്റെ വിധി പറയുന്നത് കോടതി മാറ്റി വച്ചു. തിരുവനന്തപുരം സിജിഎം കോടതിയാണ് വിധി പറയുന്നത് മാറ്റിവച്ചത്. ശശീന്ദ്രനെതിരെയുള്ള കേസ് ഉടന്‍ തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിവച്ചത്. പൊതുപ്രവര്‍ത്തകയായ തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാത്തത് പേടികൊണ്ടാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. ഈ ഹര്‍ജി എത്രമാത്രം നിലനില്‍ക്കുന്നതാണെന്ന് കോടതി പരിശോധിക്കും. ഹര്‍ജി തള്ളികളഞ്ഞ് വിധി […]

Entertainment
തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയോ‍‍?രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയാണോ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ചോദിച്ച കോടതി, സാധാരണക്കാരന്‍ ഭൂമി കൈയേറിയാല്‍ ഇതേ നിലപാടാണോ സ്വീകരിക്കുന്നതെന്നും ആരാഞ്ഞു. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിമര്‍ശനം. തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശ്ശൂരിലെ സിപിഐ നേതാവായ ടി.എന്‍.മുകുന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.എം.രവീന്ദ്രനും അടങ്ങുന്ന […]

Entertainment
ഫാക്ടിൽ വാതക ചോർച്ച

ഫാക്ടിന്റെ അമോണിയ ടാങ്കിൽ ചോർച്ച. വെല്ലിങ്ടൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഫാക്ടിന്റെ അമോണിയ ടാങ്കിനാണ് ചോർച്ച. ഇതോടെ സമീപ പ്രദേശത്തെ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റി. ഒപ്പം ഐലൻഡിലേക്കുള്ള വാഹനങ്ങളെ വഴി തിരിച്ചുവിട്ടു. ചോർച്ച് അടക്കുന്നതിനുവേണ്ടി ഫയർഫോഴ്‌സ് വിവിധ സന്നാഹങ്ങളുമായി പ്രദേശത്ത് എത്തിയിട്ടുണ്ട്.

Entertainment
ലോകത്തെ അമ്പരപ്പിച്ച വിവാഹ വേദി!!

ദാമ്പത്യജീവിതം സാഹസികമായ ഒരു യാത്രയാണ്. പലതരം പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും പിന്നിട്ട് ധൈര്യത്തോടെ മുന്നോട്ട് പോകേണ്ട ഒരു ജീവിതം. എന്ന് വച്ച്  വിവാഹ മുഹൂര്‍ത്തത്തില്‍ സാഹസികത വേണോ? എന്നാല്‍ അത്തരമൊരു സാഹസികത കൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കാലിഫോര്‍ണിയ സ്വദേശികളായ  റയാനും കിമ്പര്‍ലിയും. വിവാഹം കഴിക്കുന്ന നിമിഷം മുതല്‍ തന്നെ ആ സാഹസിക യാത്രയ്ക്ക് തുടക്കം ഇട്ടിരിക്കുകയാണ് ഇവര്‍. ആദ്യമായി കണ്ട് മുട്ടിയ ഇടം തന്നെയാണ് വിവാഹം കഴിക്കാന്‍ കണ്ടെത്തിയത്. എന്നാല്‍ അത് ഭൂമിയില്‍ നിന്ന് 400അടി ഉയരത്തില്‍ ആണെന്ന് […]

Entertainment
ഐപിഎല്‍ താരലേലം; ഒടുവില്‍ ഗെയ്ല്‍

പതിനൊന്നാമത് ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും ലേലത്തില്‍ എടുക്കാതെ നിന്നിരുന്ന വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെ അവസാനം സ്വന്തമാക്കിയത് കിംങ്‌സ് ഇലവന്‍ പഞ്ചാബ്. ട്വന്റി-20യില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഗെയ്‌ലിനെ സ്വന്തമാക്കാന്‍ ആരും ആദ്യ റൗണ്ടില്‍ മുന്നോട്ട് വന്നില്ല. അതിനാല്‍ തന്നെ ഏറെ വൈകിയാണ് പഞ്ചാബ് ഗെയ്‌ലിനെ സ്വന്തം തട്ടകത്തിലെത്തിച്ചത്. ഗെയ്‌ലിന്റെ അടിസ്ഥാന വിലയായ വെറും രണ്ട് കോടി രൂപയാണ് പഞ്ചാബ് ഗെയ്‌ലിന് വേണ്ടി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം ഗെയ്ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലാണ് കളിച്ചത്.

Entertainment
പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സെൻട്രൽ ഹാളിൽ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ലോക്‌സഭയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2017-18 വർഷത്തെ സാമ്പത്തികസർവേ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കും. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് ഇത്. ബജറ്റവതരണം ഫെബ്രുവരി ഒന്നിനാണ്. 30നും 31നും സഭ ചേരില്ല. സമ്മേളനത്തിന്റെ ഒന്നാംഘട്ടം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ ആറുവരെയാണ് രണ്ടാം ഘട്ടം. അടുത്ത വർഷം പൊതു […]

Entertainment
ഉത്തർപ്രദേശിൽ സംഘർഷം; 144 പ്രഖ്യാപിച്ചു

ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി ഏറ്റുമുട്ടൽ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദൻ ഗുപ്തയുടെ സംസ്‌കാര ചടങ്ങുകൾക്കു ശേഷമാണ് ഇരു സമുദായങ്ങൾ തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ജില്ലയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചിൽ വെടിയേറ്റ് 22 കാരനായ ചന്ദൻ ഗുപ്ത മരിച്ചത്. തുടർന്നാണ് ഇരു ഇരുവിഭാവും തമ്മിൽ സംഘർഷം […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter