Category: India

India
സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന മലയാള സിനിമാ മേഖലയിലെ എട്ട് പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന മലയാള സിനിമാ മേഖലയിലെ എട്ടുപേരുടെ വിവരങ്ങള്‍ കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് (എന്‍സിബി) ലഭിച്ചു. മുഹമ്മദ് അനൂപിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. ടെലിഗ്രാം മെസഞ്ചറില്‍ മയക്കുമരുന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചതും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ, കേരളത്തിന് പുറത്തെ ലഹരിപ്പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന 20 പേരുടെ വിശദാംശങ്ങള്‍ ബംഗളുരുവില്‍ അറസ്റ്റിലായ നിയാസില്‍ നിന്ന് എന്‍സിബിക്ക് ലഭിച്ചു. ലഹരിമരുന്ന് കേസില്‍ കന്നട സിനിമലോകത്തെ അന്വേഷണവും അറസ്റ്റുകളും പൂര്‍ത്തിയാക്കിയ […]

India
യുവാക്കള്‍ക്ക് വിവാഹത്തിലും കുട്ടികളിലും താല്‍പര്യമില്ല ; പ്രതിസന്ധിയില്‍ കൊറിയ

രാജ്യത്തെ ജനനനിരക്ക് ഓരോ വര്‍ഷവും കുറഞ്ഞു വരുന്നതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയില്‍ എത്തിയിരിക്കുന്നത്. 2020ന്‍റെ രണ്ടാം പാദത്തിലെ കണക്കുകള്‍ അനുസരിച്ച് 0.84 ആണ് ദക്ഷിണ കൊറിയയിലെ ജനനനിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്. ഇങ്ങനെ തുടര്‍ന്നാല്‍ വളരെ സങ്കീര്‍ണ്ണമായ സാമൂഹിക പ്രതിസന്ധികള്‍ രാജ്യഓ നേരിടേണ്ടി വരും. രാജ്യത്തിന്‍റെ നിലനില്‍പ്പിനെയും ഇത് ബാധിക്കും. രാജ്യത്തെ സാമ്പത്തികാവസ്ഥയാണ് വിവാഹം, കുട്ടികള്‍ എന്നിവ വേണ്ടെന്നു വയ്ക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. സാമ്പത്തികാവസ്ഥ നേരെയാക്കാന്‍ സര്‍ക്കാര്‍ […]

Health & Wellness
ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി വെച്ചു

ഇന്ത്യയിലെ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവെച്ചു. വാക്സിന്‍ പരീക്ഷണങ്ങള്‍ നടത്തി വന്നിരുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവച്ചതായി അറിയിച്ചത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം യുകെയിൽ താത്കാലികമായി നിർത്തിവച്ചിരുന്നു. വാക്‌സിൻ കുത്തിവച്ച വ്യക്തിക്ക് ട്രാൻസ്‌വേഴ്‌സ് മൈലെറ്റിസ് സ്ഥിരീകരിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം നിർത്തിയത്. ഇതിന് പിന്നാലെ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ നോട്ടീസ് നൽകിയിരുന്നു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ […]

India
NEET പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും

നീറ്റ് പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ കഴിഞ്ഞുവെന്ന് സുപ്രീം കോടതി. ഇതോടെ NEET പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് അന്ത്യമായി. നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി തയാറായിരുന്നില്ല. ജസ്റ്റിസ് അശോക്‌ ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹര്‍ജികളും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ബീഹാറിലെ വെള്ളപ്പൊക്കവും കൊറോണ വ്യാപനവും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. JEE, NEET പരീക്ഷകള്‍ […]

India
കങ്കണയുടെ ഓഫീസ് BMC ഇടിച്ചുനിരത്തി

ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ ബംഗ്ലാവിലെ അനധികൃത നിര്‍മ്മാണം മുംബൈ കോര്‍പ്പറേഷന്‍ ഇടിച്ചുനിരത്തി. തങ്ങളുടെ അനുമതിയില്ലാതെ ഒരു ഡസനിലധികം മാറ്റങ്ങള്‍ വരുത്തിയാണ് കങ്കണ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ആരോപണം. ബാന്ദ്രയിലെ ബംഗ്ലാവില്‍ ശുചിമുറി ഓഫീസ് ക്യാബിനാക്കി മാറ്റുക, ഗോവണിയ്ക്ക് സമീപം ശുചിമുറി നിര്‍മ്മിക്കുക തുടങ്ങിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിഇന്നലെ കങ്കണയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് നടി ട്വിറ്ററിലൂടെ രംഗത്തെത്തി. രാമക്ഷേത്ര൦ പൊളിച്ച ബാബറിന്റെ നടപടിയ്ക്ക് സമാനമാണ് […]

India
മയക്കുമരുന്ന് കേസ് ; ബോളിവുഡിലെ 25 സെലിബ്രിറ്റികൾക്കെതിരെ റിയയുടെ മൊഴി

ബോളിവുഡ് സിനിമാ ലോകത്തിനെ പിടിച്ചു കുലുക്കാന്‍ പറ്റുന്ന തരത്തില്‍ മാറുകയാണ്‌. സുശാന്ത് സിംഗിന്റെ മരണവും തുടര്‍ സംഭവങ്ങളും. മയക്കു മരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി ബോളിവുഡിലെ 25 ഉന്നത സെലിബ്രിറ്റികളുടെ പേര് വെളിപ്പെടുത്തിയതായി സൂചന. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മയക്കു മരുന്ന് ഉപയോഗിക്കുന്ന ബോളിവുഡിലെ എ, ബി, സി കാറ്റഗറിയിലുള്ള താരങ്ങളുടെ പേരുകളാണ് റിയ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. റിയയും […]

India
റിയ ചക്രവർത്തിയെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നുദിവസമായി നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, […]

India
വൊഡാഫോൺ ഐഡിയ ഇനിയില്ല ; ടെലികോം മേഖലയിൽ കരുത്ത് കാട്ടാൻ വിഐ

രാജ്യത്തെ ടെലികോം രംഗത്തെ മുൻനിര കമ്പനികളായ വൊഡാഫോണും ഐഡിയയും ഇനിയില്ല. ഇരു കമ്പനികളും ലയിച്ച് ഇനിമുതൽ പുതിയ ബ്രാൻഡിൽ അറിയപ്പെട്ടും. വൊഡാഫോണിന്‍റെ പേരിലുള്ള വിയും ഐഡിയയുടെ പേരിലുള്ള ഐയും ചേർന്ന് വിഐ എന്നതാണ് പുതിയ ബ്രാൻഡ്. വൊഡോഫോണും ഐഡിയയും ലയിച്ച് വർഷങ്ങൾ ആയി എങ്കിലും ഇപ്പോള്‍ ആണ് പുതിയ ബ്രാൻഡിലേക്കു മാറുന്നത്. അന്തർദേശീയ ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഇന്ത്യയിലെ പ്രധാന കമ്പനിയായ ഐഡിയയും 2018 ഓഗസ്റ്റിലാണ് ലയിച്ചത്. ഇരു കമ്പനികളും ലയിച്ചെങ്കിലും ഇവയുടെ ബ്രാൻഡ് പേരുകൾ നിലനിർത്തിയിരുന്നു. […]

India
രോഗലക്ഷണങ്ങളില്ല , പത്തിലൊരു ഗര്‍ഭിണിയ്ക്ക് കൊറോണ

ലോകത്ത് പത്തിലൊരു ഗര്‍ഭിണി കൊറോണ ബാധിതയാണെന്ന പഠന റിപ്പോര്‍ട്ടുമായി ബര്‍മിംഗ്ഹാം സര്‍വകലാശാല. അടുത്തിടെ ആശുപത്രികളില്‍ പോകുകയോ അഡ്മിറ്റാകുകയോ ചെയ്ത ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.അതേസമയം ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ലെന്നും പഠനത്തില്‍ പറയുന്നു. പനി, പേശി വേദന തുടങ്ങിയ കൊറോണ വൈറസ് ലക്ഷണങ്ങള്‍ ഗര്‍ഭിണികളായ രോഗികള്‍ പ്രകടിപ്പിക്കാറില്ല. ഇവരുടെ ആരോഗ്യനില പെട്ടന്ന് വഷളാകുമെന്നതിനാല്‍ പലരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ടെന്നും പഠനത്തില്‍ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗബാധിതരായ ഗര്‍ഭിണികളിലെ മാസമെത്തും […]

India
സുഷാന്തിന് ലഹരി മരുന്നെത്തിച്ചു നല്‍കിയെന്ന് ഷൊവിക്; റിയയുടെ അറസ്റ്റ് ഉടന്‍

അന്തരിച്ച ബോളിവുഡ് നടന്‍ സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ കാമുകിയും സിനിമാ താരവും മോഡലുമായ റിയയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സഹോദരന്‍ ഷൊവിക് കൂടി NCBയുടെ കസ്റ്റഡിയിലായാതോടെ റിയയ്ക്കെതിരെയുള്ള കുരുക്ക് മുറുകുകയാണ്. ഇന്നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ റിയയോട്‌ NCB ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അറസ്റ്റിലായ ഷൊവിക്കിനെയും സുഷാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. റിയയുടെ നിര്‍ദേശപ്രകാരം സുശാന്തിന് വേണ്ടി മിറാന്‍ഡയില്‍ നിന്നും ലഹരിമരുന്ന് വാങ്ങിയതായി ഷൊവിക് മൊഴി […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter