Trivandrum
31°
scattered clouds
humidity: 70%
wind: 4m/s NNW
H 30 • L 30
Weather from OpenWeatherMap

Category: Kerala

Kerala
മുഖ്യമന്ത്രിയുടെ ഇ-ഓഫീസ് നിശ്ചലമായിരിക്കെ ddfs പല ഡിപ്പാർട്മെന്റുകളിലും വൻവിജയം

ഫയലിലുകളോരോന്നിലും ഓരോ ജീവിതമുണ്ടെന്ന് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ മന്ത്രിഭരണം തുടങ്ങിയത്. എന്നാല്‍ അദ്ദേഹം നയിക്കുന്ന ഇ-ഓഫീസ് നിശ്ചലമായിരിക്കുകയാണ്. ഓഫീസുകളില്‍ ഫയലുകള്‍ കൂമ്പാരമായിട്ടും ഐ.ടി വകുപ്പ് ഉറങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പും നിശ്ചലമാണ്. പുതിയ ചീഫ് സെക്രട്ടറി അധികാരമേറ്റ ശേഷം ആദ്യം വിളിച്ചുകൂട്ടിയ സെക്രട്ടറിമാരുടെ യോഗത്തിലും ഫയല്‍ക്കൂമ്പാരം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് സെക്രട്ടറിമാരടക്കം നിസ്സഹായാവസ്ഥയിലാണ്. സമ്പൂര്‍ണ്ണമായി ഇഓഫീസ് നടപ്പാക്കിയ സംസ്ഥാനമെന്ന പദവി നേടി എന്നല്ലാതെ പൊതുജനത്തിന് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വഴി […]

Kerala
സ്വപ്‌ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ ഐടി വകുപ്പ് മുന്‍ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ഒരു മണിക്കൂറിലധികമായി പരിശോധന തുടരുകയാണ്. മാധ്യമ പ്രവര്‍ത്തകരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിലെ കെഎസ്‌ഐടിഎല്ലിനു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയതോടെ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് […]

Kerala
ഉത്രാ വധം: സൂരജിന്റെ അമ്മയേയും സഹോദരിയേയും എട്ട് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

ഉത്രാ വധക്കേസിൽ പ്രതി സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യൽ എട്ട് മണിക്കൂറോളം നീണ്ടു നിന്നു. കേസിൽ രണ്ട് വട്ടം ചോദ്യം ചെയ്തപ്പോഴും സൂരജിന്റെ അമ്മയും സഹോദരിയും നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്തപ്പോൾ നിലനിന്ന ചില സംശയങ്ങൾ ഒഴിവാക്കാനാണ് അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്തത്. കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം […]

Kerala
ആലുവയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം; പഞ്ചായത്തംഗം രാജി സന്തോഷിന് മർദനം

ആലുവ ചൂർണിക്കരയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം. ചൂർണിക്കര പഞ്ചായത്തംഗം രാജി സന്തോഷിനെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. തോട് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലാണ് പഞ്ചായത്തംഗം രാജി സന്തോഷിനെ സിപിഐഎം പ്രവർത്തകർ മർദിക്കുന്നത്. രാജി സന്തോഷും മറ്റ് ചിലരും ചേർന്ന് കെ.മാധവൻ കുട്ടി, രജീഷ് കുമാർ എന്നിവരെ മർദിച്ചതായി സിപിഐഎമ്മും ആരോപിക്കുന്നുണ്ട്.

Entertainment
‘നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്’: കുറിയ്ക്കുകൊള്ളുന്ന മറുപടിയുമായി സാനിയ

ഇൻസ്റ്റ പോസ്റ്റിന് അസഭ്യമായി കമന്റിട്ടയാള്‍ക്ക് കലക്കൻ മറുപടി കൊടുത്ത് നടി സാനിയ ഇയ്യപ്പന്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി സാനിയ പോസ്റ്റ് ചെയ്ത ചിത്രമാണ് വിഷയമായത്.ശരീരം മുഴുവന്‍ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസില്‍ ഇരിക്കുന്നതായിരുന്നു സാനിയയുടെ പോസ്റ്റ്. ഇരുവരും ബഹുമാന്യര്‍ ആണെന്നായിരുന്നു ക്യാപ്ഷന്‍. എന്നാല്‍, ‘നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്’ എന്നായിരുന്നു ഒരാളുടെ കമന്റ്.‘ഇതൊക്കെ കാണുമ്പോള്‍ അടിസ്ഥാന മര്യാദകള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പരാജിതരാവുന്നു. 2020ലും ഇതിനൊക്കെ വേണ്ടി അടിപിടി […]

Kerala
സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി; യൂത്ത് ലീഗിലും, എം എസ് എഫിലും കുഞ്ഞാലിക്കുട്ടി, കെഎം ഷാജി വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷം

സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി; യൂത്ത് ലീഗിലും,എം എസ് എഫിലും കുഞ്ഞാലിക്കുട്ടി, കെഎം ഷാജി വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷം. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപനം സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമില്ലാതെ. പരാതിയുമായി നേതൃത്വം.കെ എം ഷാജിയുടെ നിയമസഭാ സ്ഥാനാർത്ഥിത്വം ‌കോടതിവിധിയുടെ കാരുണ്യത്തിലേക്ക് നീങ്ങവേ ലീഗിൽസ്വാധീനമുറപ്പിക്കാൻ കെ എം ഷാജി വിദ്യാർത്ഥി യുവജനസംഘടനകളിൽ അനുകൂല വിഭാഗങ്ങളെ സൃഷ്ടിച്ചുതുടങ്ങി. എം എസ് എഫിൽ ഷാജിയുടെ ഇടപെടൽ കുഞ്ഞാലിക്കുട്ടി വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്.യൂത്ത് ലീഗ് , എം എസ് എഫ് ഔദ്യോഗിക വാട്സാപ്പ് […]

Kerala
ജൂലൈ ഒന്ന് മുതൽ ബാങ്കിലെ പുതിയ മാറ്റങ്ങൾ അറിയാത്തവർക്കായി

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് നമ്മൾ ഇന്ന് ഞാൻ പറയുവാൻ പോകുന്നത് അതായത് ജൂലൈ മാസം ഒന്നാം തീയതി മുതൽ ATM ട്രാൻസാക്ഷനിൽ പുതിയ രണ്ട് അപ്ഡേറ്റുകൾ വരികയാണ് എടിഎം വഴി പണമിടപാടുകൾ നടത്തുന്ന എല്ലാ ആളുകളും അതേപോലെതന്നെ ബാങ്ക് അക്കൗണ്ട് ഉള്ള എടിഎം കാർഡ് ഉള്ള എല്ലാ ആളുകളും നിർബന്ധമായും അവസാനം വരെ വായിക്കുക എന്താണ് അപ്ഡേറ്റ് എന്ന് വെച്ചാൽ രണ്ട് അപ്ഡേറ്റിൽ ഒന്നാമത്തെ അപ്ഡേറ്റ് ആണ് ബാങ്ക് ചാർജസ് നമുക്ക് എല്ലാവർക്കുമറിയാം ലോക […]

Kerala
ഓപ്പറേഷൻ പി ഹണ്ട്; കൂടുതൽ അറസ്റ്റ് ഉണ്ടാകും

അന്വേഷണത്തിന് ഇന്റർപോളിന്റെ സഹകരണവും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസിൽ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായും എഡിജിപി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഇന്‍റര്‍പോള്‍ ഉള്‍പ്പെടെയുളള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പോലീസിന് ലഭിക്കും. വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ ലഭിച്ചത്. വീട്ടിനുളളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങള്‍ […]

Health & Wellness
കൊവിഡ് 19; റെംഡെസിവിറി മരുന്നുകൾ സ്വീകരിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയും ഡൽഹിയും

ന്യൂഡൽഹി| രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ റെംഡെസിവിറി മരുന്നുകൾ അയച്ചു. കൊവിഡ് 19 പ്രതിരോധ മരുന്നുകളുടെ നിർമാണവും വിതരണവും നടത്താൻ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികൾ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്. ഗുജറാത്തും തമിഴ്‌നാടുമാണ് ഇന്ത്യയിൽ കോവിഫോർ എന്ന ബ്രാൻഡിൽ വിപണനം നടത്തുന്ന മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. മരുന്ന് നിർമാതാക്കൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ ആദ്യമരുന്ന് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter