Trivandrum
29°
scattered clouds
humidity: 79%
wind: 4m/s NNW
H 29 • L 29
Weather from OpenWeatherMap

Category: Kerala

Kerala
രാജമല മണ്ണിടിച്ചിൽ ; മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടിയില്‍

മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദര്‍ശനം നടത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒമ്പതു മണിയോടു കൂടിയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടുക. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങി അവിടെ നിന്ന്‌ അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ […]

Kerala
സംസ്ഥാനത്ത് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 880 പേരാണ് രോഗമുക്തി നേടിയത്,ബുധനാഴ്ച്ച കോവിഡ് ബാധിച്ച 1212 പേരില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്,45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല,വിദേശത്ത് നിന്നെത്തിയ 51 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു.രോഗം ബാധിച്ചതില്‍ 22 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കോവിഡ് ബാധിച്ച് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു,കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍(53)തിരുവനന്തപുരം മര്യാപുരം സ്വദേശി കനകരാജ് […]

Kerala
പുടിന്റെ പേജിൽ മലയാളികളുടെ നന്ദി പ്രകാശനം

റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ തന്റെ ഫേസ്ബുക്ക് പേജില്‍ നോക്കി അന്തംവിട്ടു ഇരിപ്പാകും ഇപ്പോള്‍. കോവിഡ് പ്രതിരോധത്തിലെ നിർണായക കാൽവെപ്പ് നടത്തിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ ഇന്നാണ് പ്രഖ്യാപനം നടത്തിയത്. തന്റെ ഫേസ്ബുക്കില്‍ പുള്ളി അതിനെ പറ്റി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അത് ഇത്രയ്ക്ക് വലിയ പണി ആകും എന്ന് പുള്ളി സ്വപ്നത്തില്‍പ്പോലും വിചാരിച്ചു കാണില്ല. പുടിന്റെ ഫേസ്ബുക്ക് പേജിൽ നന്ദിയറിയിച്ച് ആണ് മലയാളിപ്പട എത്തിയിരിക്കുന്നത്. വാക്സിൻ കുറച്ച് ഇന്ത്യയിലോട്ട് അയയ്ക്കണമെന്നും കാശ് തവണകളായി തരാമെന്നും […]

Health & Wellness
കനത്ത മഴ , എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം എന്ന് ആരോഗ്യ മന്ത്രി

മഴ കനത്തതോടെ എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എലിപ്പനിയ്ക്കെതിരായ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് സൗജന്യമായി ലഭ്യമാണെന്നും കെ കെ ശൈലജ അറിയിച്ചു. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ ഏറ്റവും അപകടകമായ ഒന്നാണ് എലിപ്പനി. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി തക്ക ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന […]

Kerala
ചാരക്കേസ് : നമ്പി നാരായണന് ഒരു കോടി 30 ലക്ഷം നഷ്ടപരിഹാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍

വിവാദമായ ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഒരു കോടി 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ 50 ലക്ഷത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവനുസരിച്ച്‌ നല്‍കിയ 10 ലക്ഷത്തിനും പുറമെയാണിത്. പൊലീസ് ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണമെടുത്തത്. തനിക്ക് സര്‍ക്കാറും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ തിരുവനന്തപുരം സബ് […]

Kerala
സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1242 പേർക്ക് സമ്പർത്തിലൂടെയാണ് രോഗമുണ്ടായത്. 105 പേർക്ക് ഉറവിടം അറിയില്ല. വിദേശത്ത് നിന്നും എത്തിയ 62 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 72 പേർക്കും 36 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം297, മലപ്പുറം 242, കോഴിക്കോട് 158, കാസർഗോഡ് 147, ആലപ്പുഴ146, പാലക്കാട് 141, എറണാകുളം 131 എന്നിങ്ങനെയാണ് ജില്ലകളിലെ […]

Kerala
സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി ; യു.എ.പി.എ നിലനിൽക്കുമെന്ന് കോടതി

സ്വർണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതി തള്ളി. എൻ.ഐ.എ സംഘം ഹാജരാക്കിയ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്ത് കേസ് ഭീകര പ്രവർത്തനത്തിൽ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. സ്വപ്ന സുരേഷ് സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടതിനും തെളിവുണ്ട്. യു.എ.പി.എ.അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും സാമ്പത്തിക […]

Kerala
കരിപ്പൂര്‍ ; മോശം കാലാവസ്ഥ , ലാന്‍ഡി൦ഗ് തീരുമാനം പൈലറ്റിന്‍റേത്

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. വിമാനം അപകടത്തില്‍പെടുന്നതിനു മുന്‍പേതന്നെ മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച്‌ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (Air Trafic Control, ATC) വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. എടിസി (ATC) കൃത്യമായി വിവരങ്ങള്‍ പൈലറ്റുമാരെ അറിയിച്ചിരുന്നു. കാറ്റ് നിശ്ചിതപരിധിയിലായിരുന്നു. ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി. വിമാനം താഴ്ചയിലേക്കു പതിക്കുമ്പോള്‍ […]

Kerala
സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 784 പേരാണ്. ഇന്ന് ഏഴ് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി, മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബുബക്കര്‍, തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ, കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ്, കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി, വയനാട് കല്‍പറ്റ സ്വദേശി അലവിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ […]

Kerala
രാജമല ദുരന്തം ; മരണം 49 ആയി , ആറ് മൃതദേഹം കൂടി കണ്ടെത്തി

മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. 12 പേര്‍ രക്ഷപ്പെട്ടു. ആഗസ്ത് 7നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter