Category: News

India
സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന മലയാള സിനിമാ മേഖലയിലെ എട്ട് പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന മലയാള സിനിമാ മേഖലയിലെ എട്ടുപേരുടെ വിവരങ്ങള്‍ കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് (എന്‍സിബി) ലഭിച്ചു. മുഹമ്മദ് അനൂപിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. ടെലിഗ്രാം മെസഞ്ചറില്‍ മയക്കുമരുന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചതും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ, കേരളത്തിന് പുറത്തെ ലഹരിപ്പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന 20 പേരുടെ വിശദാംശങ്ങള്‍ ബംഗളുരുവില്‍ അറസ്റ്റിലായ നിയാസില്‍ നിന്ന് എന്‍സിബിക്ക് ലഭിച്ചു. ലഹരിമരുന്ന് കേസില്‍ കന്നട സിനിമലോകത്തെ അന്വേഷണവും അറസ്റ്റുകളും പൂര്‍ത്തിയാക്കിയ […]

Health & Wellness
കൗമാരക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നു ; മുന്നിൽ മലപ്പുറവും തിരുവനന്തപുരവും

സംസ്ഥാനത്തെ കൗമാര പ്രായക്കാരുടെ ഇടയില്‍ ആത്മഹത്യ പ്രവണത വർധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 140 കുട്ടികൾ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തൽ. 13നും 18നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ ഏറെയുള്ളത്. കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ ദിശ നടത്തിയ പഠനത്തിലാണ് കുട്ടികളിൽ വർധിച്ച് വരുന്ന ആത്മഹത്യ പ്രവണതയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. കുടുംബ വഴക്ക്, പ്രണയ നൈരാശ്യം, പരീക്ഷയിലെ തോൽവി തുടങ്ങിയവയുടെ പേരിലാണ് കൂടുതൽ കുട്ടികളും ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ കണക്കുകളിൽ മലപ്പുറവും […]

Kerala
ഫീസടച്ചില്ല ; പാലക്കാട് വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി

പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ എൽ കെ ജി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് പുറത്താക്കിയത്. സ്പെഷ്യൽ ഫീസടയ്ക്കാത്തതിനാലാണ് 250 വിദ്യാർഥികളെ സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത് എന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു. വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുള്ള വാട്സ് അപ് ഗ്രൂപ്പുകളിൽ നിന്നാണ് പുറത്താക്കിയത്. ട്യൂഷൻ ഫീസും മെയിന്റനൻസിനായി സ്പെഷ്യൽ ഫീസും അടയ്ക്കണമെന്ന് സ്ക്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ട്യൂഷൻ ഫീസ് രക്ഷിതാക്കൾ അടച്ചു. സ്ക്കൂൾ തുറന്ന് പ്രവർത്തിയ്ക്കാത്തതിനാൽ സ്പെഷ്യൽഫീസിൽ […]

Kerala
കണ്ണൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

കണ്ണൂര്‍ പാനൂരില്‍ വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. പാനൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും സർക്കാർ ഡോക്ടർ എത്തുകയോ നഴ്സിനെ അയയ്ക്കുകയോ ചെയ്യാത്തതാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സ്വകാര്യ ആശുപത്രിയിൽനിന്ന് ഡോക്ടറെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണു സംഭവം. സമീറയ്ക്ക് പ്രസവ തിയതി അടുത്തിരുന്നില്ല. വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്ന് ഡോക്ടറോട് സഹായം ആവശ്യപ്പെട്ടു. വീട്ടിലേക്ക് […]

India
യുവാക്കള്‍ക്ക് വിവാഹത്തിലും കുട്ടികളിലും താല്‍പര്യമില്ല ; പ്രതിസന്ധിയില്‍ കൊറിയ

രാജ്യത്തെ ജനനനിരക്ക് ഓരോ വര്‍ഷവും കുറഞ്ഞു വരുന്നതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയില്‍ എത്തിയിരിക്കുന്നത്. 2020ന്‍റെ രണ്ടാം പാദത്തിലെ കണക്കുകള്‍ അനുസരിച്ച് 0.84 ആണ് ദക്ഷിണ കൊറിയയിലെ ജനനനിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്. ഇങ്ങനെ തുടര്‍ന്നാല്‍ വളരെ സങ്കീര്‍ണ്ണമായ സാമൂഹിക പ്രതിസന്ധികള്‍ രാജ്യഓ നേരിടേണ്ടി വരും. രാജ്യത്തിന്‍റെ നിലനില്‍പ്പിനെയും ഇത് ബാധിക്കും. രാജ്യത്തെ സാമ്പത്തികാവസ്ഥയാണ് വിവാഹം, കുട്ടികള്‍ എന്നിവ വേണ്ടെന്നു വയ്ക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. സാമ്പത്തികാവസ്ഥ നേരെയാക്കാന്‍ സര്‍ക്കാര്‍ […]

Kerala
ഇന്ന് 3349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 3058 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഏഴിന് […]

Health & Wellness
ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി വെച്ചു

ഇന്ത്യയിലെ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവെച്ചു. വാക്സിന്‍ പരീക്ഷണങ്ങള്‍ നടത്തി വന്നിരുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവച്ചതായി അറിയിച്ചത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം യുകെയിൽ താത്കാലികമായി നിർത്തിവച്ചിരുന്നു. വാക്‌സിൻ കുത്തിവച്ച വ്യക്തിക്ക് ട്രാൻസ്‌വേഴ്‌സ് മൈലെറ്റിസ് സ്ഥിരീകരിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം നിർത്തിയത്. ഇതിന് പിന്നാലെ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ നോട്ടീസ് നൽകിയിരുന്നു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ […]

India
NEET പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും

നീറ്റ് പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ കഴിഞ്ഞുവെന്ന് സുപ്രീം കോടതി. ഇതോടെ NEET പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് അന്ത്യമായി. നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി തയാറായിരുന്നില്ല. ജസ്റ്റിസ് അശോക്‌ ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹര്‍ജികളും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ബീഹാറിലെ വെള്ളപ്പൊക്കവും കൊറോണ വ്യാപനവും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. JEE, NEET പരീക്ഷകള്‍ […]

Kerala
അജ്ഞാത പ്രാണി കടിച്ചു ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗം പിടിപെട്ട സാന്ദ്ര വിടവാങ്ങി

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അടൂര്‍ സ്വദേശിനി സാന്ദ്ര ആന്‍ ജെയ്സണ്‍ മരിച്ചു. പതിനെട്ട് വയസായിരുന്നു. അജ്ഞാത പ്രാണി കടിച്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സാന്ദ്രയ്ക്ക് ബാധിച്ചിരുന്നത്. രോഗബാധയെ തുടര്‍ന്ന് തകരാറിലായ വൃക്ക മാറ്റിവെക്കാനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു ആശുപത്രി അധികൃതര്‍. ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ സാന്ദ്ര മരിച്ചത്. ആറു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. അടൂര്‍ കരുവാറ്റ ആന്‍സ് വില്ലയില്‍ ജയ്‌സണ്‍ തോമസിന്‍റെയും ബിജി അഗസ്റ്റിന്‍റെയും മൂത്ത മകളാണ് സാന്ദ്ര. […]

Kerala
ബിനീഷ്​ കോടിയേരി എന്‍ഫോഴ്​സ്​മെന്‍റ്​ ഓഫിസില്‍ ഹാജരായി

ചോദ്യം ചെയ്യലിനായി ബിനീഷ്​ കോടിയേരി കൊച്ചി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ഓഫിസിലെത്തി. ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കുമെന്നാണ്​ വിവരം. ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ ഇ.ഡിയോട്​ ബിനീഷ്​ കോടിയേരി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഇ.ഡി ഇത്​ അംഗീകരിച്ചില്ല. സ്വര്‍ണക്കടത്ത്​ കേസിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ക്ക് ആണ് ബിനീഷ് ഹാജരായത്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേ​ന്ദ്രീകരിച്ചാണ്​ ​അന്വേഷണം പുരോഗമിക്കുന്നത്​. തിരുവനന്തപുരം കോണ്‍സുലേറ്റിലെ സര്‍ണക്കടത്ത്​ കേസിലെ പ്രതികള്‍ക്ക്​ ബംഗളൂരുവിലെ മയക്കുമരുന്ന്​ കേസിലെ ​പ്രതികളുമായി ബന്ധമുണ്ടെന്ന്​ നേരത്ത അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചിരുന്നു. […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter