Trivandrum
29°
mist
humidity: 83%
wind: 3m/s NW
H 27 • L 26
Weather from OpenWeatherMap

Category: Science, Tech & Astro

News
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് അറിയുന്നതിനുള്ള മാര്‍ഗങ്ങള്‍

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് സംശയം ഉണ്ടോ?. ഈ കാലഘട്ടത്തില്‍ സൈബര്‍ ക്രിമിനലുകളുടെയും ഹാക്കര്‍മാരുടെയും പ്രധാന ലക്ഷ്യമാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍. വിവിധങ്ങളായ യുആര്‍എല്ലുകളിലൂടെയും അപകടകാരികളായ ആപ്ലിക്കേഷനുകളിലൂടെയും ഹാക്കര്‍മാര്‍, മാല്‍വെയറുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലും എത്തിയിട്ടുണ്ടാകാം. തേര്‍ഡ്പാര്‍ട്ടി എപികെ ഫയലുകള്‍ വഴിയായി അനാവശ്യ പരസ്യങ്ങളും സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്ത വിവരങ്ങളും നിങ്ങളുടെ ഫോണുകളിലേക്ക് എത്തിക്കാന്‍ ഇത്തരത്തില്‍ ഇവര്‍ക്ക് കഴിയുന്നു. അപകടകാരികളായ ആപ്ലിക്കേഷനുകള്‍ വഴിയായി നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിംഗ് അടക്കമുള്ള വിവരങ്ങളും തട്ടിയെടുക്കാന്‍ ഒരു പരിധിവരെ ഇവര്‍ക്ക് സാധിക്കും. ബാങ്കിംഗ് […]

News
പറക്കും ടാക്സികളുമായി പുതിയ ചരിത്രം കുറിച്ച് എയര്‍ബസ്

ഹോളിവുഡ് സിനിമകളില്‍ ഒക്കെ നാം കണ്ടിട്ടുള്ള ഒന്നാണ് പറക്കുന്ന കാറുകളും മറ്റും. വിമാനം അല്ലാത്ത തരത്തിലുള്ള വാഹനങ്ങളാണ് അവയൊക്കെ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നും ഇതുവരെ സാധ്യമായിരുന്നില്ല. പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും ഒന്നും പ്രായോഗികമായിട്ടില്ല. എന്നാല്‍ യൂറോപ്യൻ മൾട്ടിനാഷണൽ കമ്പനിയായ എയർബസ് ഇപ്പോള്‍ പുതിയ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർലൈന്‍ നിർമാതാക്കളാണ് എയര്‍ബസ്. ആകാശത്തുകൂടി ഓടുന്ന ബസ് എന്നോ ടാക്സി എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു വാഹനമാണ് ഇത്. […]

News
തിളച്ച വെള്ളം മതി, 72 മണിക്കൂറിനകം കൊറോണ പൂര്‍ണമായും നശിക്കുമെന്ന് പുതിയ പഠനങ്ങള്‍

റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്‍റര്‍ ഓഫ് വൈറോളജി ആന്‍ഡ്‌ ബയോ ടെക്നോളജി വെക്റ്റര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. തിളച്ച വെള്ളത്തിന് 72 മണിക്കൂറിനകം കൊറോണയെ നശിപ്പിക്കാനാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ്‌ ഏജൻസി അനഡോലു ഏജൻസി ആണ് ഈ പഠനഫലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ്‌ ഏജൻസി അനഡോലു ഏജൻസി ആണ് ഈ പഠനഫലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റൂം ടെംപറേച്ചറില്‍ 24 മണിക്കൂര്‍ […]

News
അമേരിക്കയിലും ടിക്ടോക് നിരോധിക്കാന്‍ തീരുമാനം

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക്ടോക് നിരോധിക്കാന്‍ ഒരുങ്ങുന്നു. ടിക്ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് (Microsoft) ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നിരോധനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്നത് സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് സൂചന നല്‍കിയിരുന്നു. ആപ്പുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ശനിയാഴ്ച ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷയ്ക്ക് ടിക്ടോക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് […]

News
കേന്ദ്ര സർക്കാർ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു

സുപ്രധാന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ നയത്തിനാണ് അംഗീകാരം നൽകിയതെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലും വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു. കഴിഞ്ഞ 34 വർഷമായി വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ജാവദേക്കർ പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയത്തെ (എംഎച്ച്ആർഡി) വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തു. നിലവിലെ 10 + […]

India
ഐ ഫോൺ 11 നിർമാണം ചെന്നൈയിൽ തുടങ്ങി

പുതിയ ആപ്പിള്‍ ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ആപ്പിളിന്റെ മുന്‍നിര ഉത്പന്നമായ ഐഫോണ്‍ 11 നിര്‍മിക്കുന്നത്. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദാണ് രാജ്യത്ത് ഐഫോണ്‍ 11 നിര്‍മ്മാണം ആരംഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനു പുറമെ, ഐഫോണ്‍ എസ്ഇ 2020യും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് വിവരം. ബംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്ലാന്റിലാകും എസ്ഇ 2020 നിര്‍മ്മിക്കുക. ഇന്ത്യയില്‍ തങ്ങളുടെ നിർമാണത്തില്‍ ആപ്പിള്‍ വലിയ വര്‍ധനയാണ് ലക്ഷ്യം വെക്കുന്നത്. നേരത്തെ, ഐഫോണ്‍ 6, […]

News
ആപ്പുകൾ വിലക്കിയിട്ടും ലൈറ്റ് പതിപ്പുകൾ സജീവം , ഡിജിറ്റൽ സ്ട്രൈക്ക് ശക്തമാക്കാന്‍ ഐടി മന്ത്രാലയം

ആപ്പുകൾ വിലക്കിയിട്ടും അവയുടെ ലൈറ്റ് പതിപ്പുകൾ സജീവമായതിനെ തുടര്‍ന്ന്‍ ചൈനീസ് ബന്ധമുള്ള കൂടുതല്‍ ആപ്പുകള്‍ക്ക് കൂടി വിലക്ക് വരുന്നു. ചൈനീസ് ബന്ധമുള്ള മൊബൈല്‍ ആപ്പുകളായ ഹെലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വിഎഫ് വൈ ലൈറ്റ് എന്നീ ആപ്പുകളാണ് ഇവ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇവ ഇതനോടകം നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 29നായിരുന്നു ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ […]

News
ഭൂമിയെ ലക്ഷ്യമാക്കി ഒരു ചിന്നഗ്രഹം വരുന്നു

ഒരു ഭീമൻ ഛിന്നഗ്രഹം സമീപദിവസങ്ങളിൽ ഭൂമിയെ കടന്നുപോകുമെന്ന വിവരവുമായി ശാസ്ത്രലോകം. ആസ്റ്ററോയിഡ് 2020 എൻ ഡി എന്നാണ് 520 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. അപകടകാരിയാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ടതാണ് എങ്കിലും ഛിന്നഗ്രഹത്തിന്റെ കാര്യത്തിൽ ഭയപ്പെടേണ്ട അവശ്യമില്ലെന്നും ശാസത്രജ്ഞർ പറയുന്നുണ്ട്. ഇത് സുരക്ഷിതമായി ഭൂമിയെ കടന്നുപോകുമെന്നാണ് അവർ പറയുന്നത്. അതേസമയം ഭൂമിയിൽ നിന്നും 5,570,000 കിലോമീറ്റർ ദൂരത്തുകൂടിയായിരിക്കും ആസ്റ്ററോയിഡ് 2020 എൻ ഡി കടന്നു പോവുക എന്നും പറയപ്പെടുന്നു. നാസ രേഖകൾ പ്രകാരം മുമ്പ് നാല് […]

Science, Tech & Astro
സമ്പന്നനാവാന്‍ വാസ്തു പറയും വഴി

സന്തുഷ്ടവും സുഖപ്രദവുമായ ജീവിതത്തിന് പണം അത്യാവശ്യമാണ്. നിങ്ങള്‍ സമ്പന്നരാകുമ്പോള്‍, നിങ്ങള്‍ക്ക് ബഹുമാനവും ആദരവും ലഭിക്കുന്നു. നല്ല സാമൂഹിക പദവി ആസ്വദിക്കുകയും ജീവിതത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് നേടുകയും ചെയ്യുന്നു. വാസ്തുശാസ്ത്ര പ്രകാരം സമ്പത്തു നേടാനുള്ള ഏറ്റവും നല്ല വഴി ഒരാള്‍ സന്തോഷത്തോടെ നിലനില്‍ക്കുക എന്നതാണ്. Most read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം ഒരാള്‍ സന്തുഷ്ടനായിക്കഴിഞ്ഞാല്‍, അവരുടെ ആഗ്രഹപ്രകാരം ധാരാളം പണവും സമ്പത്തും നേടാനാവും. സമ്പത്തിന്റെ ദൈവമായി കുബേരനെ കണക്കാക്കുന്നു. സമ്പത്ത് കൈവരിക്കാനായി നിങ്ങള്‍ പിന്തുടരേണ്ട ചില വാസ്തു ടിപ്പുകള്‍ […]

Science, Tech & Astro
2020 ജൂണ്‍ 30 വ്യാഴമാറ്റം; ഓരോ രാശിക്കും എങ്ങനെ

2020 ജൂണ്‍ 30 ചൊവ്വാഴ്ച രാവിലെ 05:30ന് വ്യാഴം മകരം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് വക്രത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നു. ധനു രാശിയിലെ ഈ വ്യാഴത്തിന്റെ വക്ര സഞ്ചാരം 2020 നവംബര്‍ 20 വരെ തുടരും. അതിനുശേഷം ഇത് വീണ്ടും മകരം രാശിയിലേക്ക് പ്രവേശിക്കും. വേദ ജ്യോതിഷമനുസരിച്ച്, അതിന്റെ പ്രതിലോമ ചലനത്തിലെ ഒരു ഗുണപരമായ ഗ്രഹം കൂടുതല്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. അനുകൂലമായ ഗ്രഹത്തിന്റെ ഈ പ്രതിലോമ ചലനം ഓരോ രാശിചിഹ്നത്തെയും എങ്ങനെ സ്വാധീനിക്കുമെന്നും അത് നിങ്ങളുടെ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter