Tag: balabhaskar

Kerala
ബാലഭാസ്ക്കറിന്റെ മരണം : സിബിഐ സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തു

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും സിബിഐ സംഘം മൊഴിയെടുത്തു. ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സംഘം മൊഴി രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സിബിഐ സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത് എന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുൻപാണ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. കേസിലെ പ്രാഥമിക എഫ്ഐആറും സിബിഐ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മൊഴിയെടുക്കൽ. 2018 സെപ്റ്റംബർ 25 ന് പുലർച്ചെ പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ […]

Kerala
ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ ഡ്രൈവർക്ക് കോൺസുലേറ്റ് വഴി യു.എ.ഇയിൽ ജോലി

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റേ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ കൂടുന്നു. ബാലഭാസ്കറിന്റെത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ ഇപ്പോള്‍ യു.എ.ഇ കോൺസുലേറ്റ് വഴി യു.എ.ഇ സർക്കാരിനു കീഴിൽ ഡ്രൈവറായെന്നു വെളിപ്പെടുത്തൽ. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന സി.അജിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി യു.എ.ഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായത്. യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍‌ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ ആവശ്യപ്പെട്ടു. “ബാലഭാസ്കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. […]

News
ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് വച്ച് സരിത്തിനെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി സോബി ജോര്‍ജ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് വച്ച് തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടുവെന്ന് സോബി ജോര്‍ജ്. സരിത്തിന്റെ ഫോട്ടോസ് കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.ഇതിന് ഇടയിലാണ് പുതിയ വെളിപ്പെടുത്തല്‍.

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter