Tag: blast

Kerala
കണ്ണൂരില്‍ വീണ്ടും സ്ഫോടനം : പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു

സ്ഫോടനങ്ങള്‍ നിലയ്ക്കാതെ കണ്ണൂര്‍. പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽപാത്രങ്ങൾ ബോംബുകളാണെന്ന് അറിയാതെ പുഴയിലെറിഞ്ഞപ്പോൾ ഉണ്ടായത് വൻ സ്ഫോടനം. സംഭവം നടന്നത് കാഞ്ഞിരക്കടവ് പുഴയോരത്താണ്. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. കണ്ണൂർ പാനൂരിലെ പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് ഈ സ്റ്റീൽ പാത്രങ്ങൾ കിട്ടിയത്. വീട്ടുകാർ ബംഗളൂരുവിൽ സ്ഥിരതമാസക്കാരായതുകൊണ്ട് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആഭിചാര ക്രിയയാണെന്ന് ധരിച്ച് ഈ സ്റ്റീൽ പാത്രങ്ങൾ വീട്ടുകാർ സ്വന്തം കാറിൽ കൊണ്ടുപോയി പുഴയിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ശബ്ദം കേട്ട നാട്ടുകാർ പുഴയോരത്തേക്ക് ഓടിയെത്തുകയായിരുന്നു. […]

Kerala
തലശേരിയിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; ടി പി കേസിലെ പ്രതിയടക്കം 3 പേർക്ക് പരിക്ക്

കണ്ണൂര്‍ തലശേരിയിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി പൊന്ന്യം ചൂളിയിലാണ് സംഭവം നടന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട എം. റമീഷിനും മാഹി സ്വദേശി ധീരജിനുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരുവരുടെയും നില ഗുരുതരമാണ്. കൈകൾക്കും കണ്ണിനുമാണ് പരിക്ക്. റമീഷിന്റെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. പൊന്ന്യം പാലത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. […]

India
തമിഴ്നാട്ടിൽ പടക്കനിർമാണ ഫാക്ടറിയിൽ സ്ഫോടനം ; ഏഴു മരണം

കൂടല്ലൂരിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജില്ലയിലെ കാട്ടുമന്നാർകോവിലിലെ കുറുംകുടി ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറി ഉടമയും മകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒൻപത് സ്ത്രീകളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. പടക്കനിർമാണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് സ്ഫോടനത്തിന് കാരണമായതെന്ന് കൂടല്ലൂർ എസ് പി ശ്രീ അഭിവൻ പറഞ്ഞു. ”ഈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പടക്ക ഗോഡൗണുകളിലും […]

India
ബെയ്റൂട്ട് സ്ഫോടനഭീതിയിൽ ചെന്നൈ ; കസ്റ്റംസ് സൂക്ഷിച്ചിരിക്കുന്ന് 700 ടൺ അമോണിയം നൈട്രേറ്റ്

ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഭീതിയുടെ ഞെട്ടലിലാണ് ഇങ്ങിവിടെ ചെന്നൈ മഹാനഗരവും. ചെന്നൈയിൽ 700 ടൺ അമോണിയം നൈട്രേറ്റ് ആണ് സംഭരിച്ചിരിക്കുന്നത്. ഇത് എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധികൃതർ. കഴിഞ്ഞദിവസമാണ് ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ രാസവസ്തു പൊട്ടിത്തെറിച്ച് ഗുരുതര സ്ഫോടനമുണ്ടായത്. 135 പേർ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയും ഭീതിയിലായിരിക്കുന്നത്. 2015ൽ ആയിരുന്നു അനധികൃതമായി ഇറക്കുമതി ചെയ്ത 1.80 കോടി രൂപ വിലവരുന്ന രാസവസ്തു പിടികൂടിയത്.സ്ഫോടകവസ്തു ആയ ഇത് ചെന്നൈ ആസ്ഥാനമുള്ള ആൾ ഇറക്കുമതി […]

News
ലെബനനിലെ ബെയ്റൂട്ടിൽ വമ്പൻ സ്ഫോടനം

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ വമ്പൻ സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. തുറമുഖ മേഖലയിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് ആരോഗ്യമന്ത്രിയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ. നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായി അൽ മയാദീൻ ടെലിവിഷൻ പറഞ്ഞു. സ്ഫോടനത്തിൽ ലെബനൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സ്ഫോടനത്തിന് എന്താണ് കാരണമെന്നും എന്ത് തരത്തിലുള്ള സ്ഫോടകവസ്തുക്കളാണ് ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നതെന്നുമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരു വർഷത്തിനും മുമ്പ് ഒരു കപ്പലിൽ നിന്ന് പിടിച്ചെടുത്ത […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter