Tag: cinema

India
സുഷാന്തിന് ലഹരി മരുന്നെത്തിച്ചു നല്‍കിയെന്ന് ഷൊവിക്; റിയയുടെ അറസ്റ്റ് ഉടന്‍

അന്തരിച്ച ബോളിവുഡ് നടന്‍ സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ കാമുകിയും സിനിമാ താരവും മോഡലുമായ റിയയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സഹോദരന്‍ ഷൊവിക് കൂടി NCBയുടെ കസ്റ്റഡിയിലായാതോടെ റിയയ്ക്കെതിരെയുള്ള കുരുക്ക് മുറുകുകയാണ്. ഇന്നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ റിയയോട്‌ NCB ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അറസ്റ്റിലായ ഷൊവിക്കിനെയും സുഷാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. റിയയുടെ നിര്‍ദേശപ്രകാരം സുശാന്തിന് വേണ്ടി മിറാന്‍ഡയില്‍ നിന്നും ലഹരിമരുന്ന് വാങ്ങിയതായി ഷൊവിക് മൊഴി […]

Entertainment
ബംഗളൂരു മയക്കു മരുന്ന് കേസ് : കന്നഡ നടി അറസ്റ്റില്‍

ബെംഗളൂരു : കന്നഡ സിനിമാ ലോകത്തിനെ പിടിച്ചു കുലുക്കിയ ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യെലഹങ്കയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ആറ് മണിക്ക് രാഗിണിയുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ സുഹൃത്ത് രവി ശങ്കറെ ഇന്നലെ […]

Entertainment
ഒ.ടി.ടി പ്ലാറ്റ് ഫോമിൽ അശ്ലീല സിനിമാ പ്രദർശനം ; മൂന്നു പേർ അറസ്റ്റിൽ

ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ അശ്ലീല സിനിമാ പ്രദർശനം നടത്തിയതിന് മധ്യപ്രദേശിൽ മൂന്നു പേർ അറസ്റ്റിൽ. 22 രാജ്യങ്ങളിൽ ചിത്രീകരിച്ച അശ്ലീല സിനിമകളാണ് ഒ.ടി.ടി പ്ലാറ്റ് ഫോമിൽ ഇവർ പ്രദർശിപ്പിച്ചിരുന്നത്. ഗ്വാളിയാർ സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ദീപക് സൈനി (30), മൊറീന സ്വദേശി കേശവ് സിംഗ് (27) എന്നിവരെ ഇൻഡോർ പൊലീസിന്റെ സൈബർ സെൽ വിഭാഗമാണ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഓഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതികൾക്കെതിരേ […]

Entertainment
സിനിമാ – സീരിയൽ ചിത്രീകരണത്തിന് കേന്ദ്ര സർക്കാർ അനുമതി

മാസങ്ങളായി നിർത്തിവെച്ചിരിക്കുന്ന സിനിമ-ടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ -എസ്ഒപി) കേന്ദ്രസർക്കാർ പുറത്തിറക്കി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗനിർദേശത്തിന് അന്തിമ രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 മഹാമാരി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ ഈ എസ്ഒപി ഉപയോഗിച്ച് സിനിമകളുടെയും ടിവി സീരിയലുകളുടെയും ചിത്രീകരണം ആരംഭിക്കാമെന്ന് എസ്‌ഒ‌പിയുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ജാവദേക്കർ പറഞ്ഞു, ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും […]

Kerala
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിൽ

പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് ആദ്യവാരമാണ് എസ് പി ബിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചുമുതൽ എം ജി എം ഹെൽത്ത് കെയറിലാണ് കോവിഡിനെ തുടർന്ന് എസ് പി […]

Entertainment
നിക്കി ഗല്‍റാണിയ്ക്ക് കോവിഡ്, രോഗം ഭേദമായി വരികയാണെന്ന് നടി

പ്രമുഖ നടി നിക്കി ഗല്‍റാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ വാരമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ആരോഗ്യനില ഭേദപ്പെട്ട് വരുന്നുണ്ടെന്നു താരം തന്നെയാണ് അറിയിച്ചത്. “കഴിഞ്ഞ ആഴ്ച്ച പരിശോധനയിൽ എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു ഭേദപ്പെട്ടു വരുന്നു. ഇപ്പോൾ നല്ല സുഖം തോന്നുന്നു. എന്നെ ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു”, നിക്കി ട്വീറ്റില്‍ കുറിച്ചു. ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter