Trivandrum
28°
broken clouds
humidity: 83%
wind: 4m/s WNW
H 27 • L 25
Weather from OpenWeatherMap

Tag: corona vaccine

Health & Wellness
മദ്യാസക്തിയെ ചെറുക്കാന്‍ മാത്രമല്ല കൊറോണയ്ക്കെതിരെ പോരാടുവാനും കഴിവുള്ള ഒരു മരുന്ന്

മദ്യാസക്തിയെ ചികിത്സിയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡൈസോള്‍ഫിറാം എന്ന മരുന്ന് കൊറോണ വൈറസിനെ തടയുവാന്‍ നല്ലത് എന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പരിണാമം സംഭവിക്കുമ്പോള്‍ പരിവര്‍ത്തനത്തിന് വളരെക്കുറച്ച് മാത്രം വിധേയമാകുന്ന വൈറസിന്റെ ഘടകങ്ങളെ ആയിരിക്കണം ചികിത്സയില്‍ ലക്ഷ്യം ഇടേണ്ടതെന്നും റഷ്യയിലെ നാഷണല്‍ റിസര്‍ച്ച് യൂണിവെഴ്സിറ്റി ഹയര്‍ സ്കൂള്‍ ഓഫ് ഇക്ണോമിക്സില്‍ നിന്നുള്ള ഗവേഷകര്‍ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പറയുന്നു. അല്ലാത്ത പക്ഷം ഒരിനത്തിന് ഫലപ്രദമാകുന്ന മരുന്ന് മറ്റൊന്നിന്‌ ഫലപ്രദമാകില്ലെന്നും ഗവേഷകര്‍ അഭിപ്രായപെട്ടു, മെന്‍ഡലിന്‍ കമ്മ്യുണിക്കേഷന്‍ […]

India
വാക്സിൻ എത്തിയാലും കോവിഡ് മുക്തി ഉടനില്ല

കൊറോണക്ക് എതിരെ ഒരു വാക്സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം. വിവിധ രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലേക്കു കടന്നിരിക്കുന്നു. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ വാക്സിൻ പരീക്ഷണം മനുഷ്യരിലേക്കു കടന്നു. വാക്സിൻ എത്തുന്നതോടെ കോവിഡ് ഭീതിയിൽനിന്ന് ലോകം മുക്തമാകുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം. ശുഭപര്യവസായിയായ ഒരു സിനിമയുടെ ക്ലൈമാക്സ് പോലെയായിരിക്കും വാക്സിന്‍റെ വരവെന്ന് കരുതുന്നവരുണ്ട്. എന്നാൽ അത്രയേറെ പ്രതീക്ഷ ഇക്കാര്യത്തിൽ പുലർത്തേണ്ടതില്ലെന്നാണ് ലോകത്തെ ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു വാക്സിനിനുള്ള പ്രതീക്ഷകൾ വളരെ ഉയർന്നതായിരിക്കാം. ഒരു വാക്സിൻ ഉടൻ ആസന്നമാകുമെന്ന് ലോകനേതാക്കളും […]

India
കൊവാക്സിൻ മരുന്ന് ഡൽഹിയിൽ 30കാരനിൽ പരീക്ഷിച്ചു

ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30 കാരനിലാണ് വാക്‌സിന്‍ പരീക്ഷിച്ചതെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സഞ്ജയ് റായി പറഞ്ഞു. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. കൊവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ് എത്തിക്സ് കമ്മിറ്റി നേരത്തെ അനുമതി […]

India
കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം

ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്‌സിന്‍ ആദ്യ പരീക്ഷണം വിജയം എന്ന് വാര്‍ത്തകള്‍. വാക്സില്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം, പ്രതിരോധം ആര്‍ജിച്ചതായി മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിൻ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ […]

Health & Wellness
ഇന്ത്യയുടെ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

കൊറോണ വൈറസിനെതിരെ ഇന്ത്യ നിര്‍മ്മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി എയിംസ് എത്തിക്കല്‍ കമ്മറ്റി നല്‍കി. സന്നദ്ധരായ ആളുകളില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷണം നടത്താനാണ് എയിംസ് ശ്രമിക്കുന്നത്. ഇതിനായി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മനുഷ്യരിലെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഐ.സി.എം.ആര്‍ തെരഞ്ഞെടുത്ത 12 കേന്ദ്രങ്ങളില്‍ ഒന്നാണ് എയിംസ്. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. ഇതില്‍ നൂറുപേര്‍ എയിംസില്‍നിന്നു തന്നെ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. കോമോര്‍ബിഡ് അവസ്ഥകളില്ലാത്ത കൊവിഡ് ബാധിച്ചിട്ടില്ലാത്ത ആരോഗ്യമുള്ള […]

Health & Wellness
കോവിഡ് ടെസ്റ്റ് നടത്താന്‍ പുതിയ കിറ്റ് വികസിപ്പിച്ചെടുത്ത് യു കെ , 20 മിനുട്ടിൽ റിസൾട്ട് അറിയാം

പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ.ജൂണില്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 98.6 ശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്. ഈ പരിശോധനയില്‍ വളരെ കുറഞ്ഞ ചെലവില്‍ 20 മിനിട്ടിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാകും. യുകെ സര്‍ക്കാരിൻ്റെ പിന്തുണയുള്ള കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിൻ്റെ അടിസ്ഥാനത്തിലാണിത്. ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് യുകെ.ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും, യുകെയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും തമ്മില്‍ പങ്കാളത്തിമുളള യുകെ റാപ്പിഡ് […]

India
കോവിഡ് വാക്‌സിന്‍: മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അബൂദാബി- നിര്‍ണായക നേട്ടം??

ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത പരീക്ഷണമാണ് ചൈനയിലും യു.എ.ഇയിലുമായി നടക്കുന്നത്.15,000 പേരിലാണ് പരീക്ഷണം നടത്തുന്നത്. അബൂദാബി ആരോഗ്യവകുപ്പ്, അബൂദാബി ആസ്ഥാനമായ ടെക്‌ഫോം ഗ്രൂപ്പ് എന്നിവരാണ് വാക്‌സിനില്‍ സിനോഫാമുമായി സഹകരിക്കുന്നത്. 18 മുതൽ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കിടയിലാണ് മരുന്നു പരീക്ഷിക്കുന്നത്. മൂന്നു മുതല്‍ ആറു മാസം വരെ ക്ലിനിക്കല്‍ […]

News
കൊറോണ വൈറസ്‌ വാക്സിന്‍ ; പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനി

യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ഒന്നാം ഘട്ടപരീക്ഷണം വിജയം എന്ന് വാര്‍ത്തകള്‍. വാക്സിന്‍ പരീക്ഷിച്ച എല്ലാ സന്നദ്ധപ്രവർത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി.ഇത് കോവിഡ് വാക്സിന്‍ കണ്ടെത്തുന്നതില്‍ സുപ്രധാന വഴിത്തിരിവ് ആയിരിക്കുകയാണ്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് വാക്സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. അത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.നേരിയ പാർശ്വഫലങ്ങളോടെ വാക്സിൻ രോഗപ്രതിരോധ പ്രതികരണത്തിന് പ്രവർത്തിച്ചതായി കണ്ടെത്തിയെന്നാണ് പറയുന്നത്, നിലവിലെ സാഹചര്യത്തില്‍ഇത് ലോകമാകെ പ്രതീക്ഷയോടെയാണ് […]

India
സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കും; അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കും

തീയേറ്ററുകൾ തുറക്കാൻ അനുമതി : പ്രവേശനം 15നും 50നും ഇടയിലുള്ളവർക്ക് മാത്രം Posted by Sumina, 13 Jul, 2020 രാജ്യത്ത് കോവിഡ് പകർച്ച വ്യാധിയെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുന്നു. സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് തിയേറ്ററുകള്‍ മുഴുവനായും അടച്ച് പൂട്ടിയത്.എന്നാൽ ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ തിയേറ്ററുകള്‍ തുറന്നേക്കുെമന്ന സൂചനകളാണ് പുറത്ത് വരുന്നത്. നിരവധി ചിത്രങ്ങളുടെ റിലീസാണ് കോവിഡ് ലോക്ഡൗണിനിടെ മുടങ്ങിക്കിടക്കുന്നത് . ” മരക്കാര്‍ […]

India
ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ തയ്യാര്‍: മനുഷ്യരിലെ പരീക്ഷണം വിജയമെന്ന് റഷ്യ

റഷ്യ: ലോകരാജ്യങ്ങളെല്ലാം തന്നെ കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിയ്ക്കാനുള്ള ശ്രമത്തിലാണ്. അതിനിടെ റഷ്യയില്‍ നിന്നു ശുഭവാര്‍ത്തയെത്തിയിരിക്കുകയാണ്, കോവിഡിനെതിരായ വാക്സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് വാര്‍ത്ത. റഷ്യയിലെ ‘ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി’യില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ‘സെഷ്നോവ് യൂണിവേഴ്സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter