Tag: cpm

Kerala
കൊലപാതകത്തിന് പിന്നിൽ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര്’ ; ആരോപണവുമായി കോണ്‍ഗ്രസ്

വിവാദമായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്ത്. ഡിവൈഎഫ്ഐ നേതാവ് സ‍ഞ്ജയനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജെന്നും മറ്റൊരു സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെഞ്ഞാറമൂട് കൊലപാതകം സിപിഎം ചേരിപ്പോരിൽ നിന്ന് ഉണ്ടായതാണ്. സംഭവത്തിൽ ഉൾപ്പെടാത്തവരുടെ പേര് വരെ എഫ്ഐആറിൽ ചേർത്ത് കേസ് അട്ടിമറിക്കാൻ നോക്കുകയാണെന്നും എം എം ഹസന്റെ നേതൃത്വത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. […]

Kerala
തലശേരിയിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; ടി പി കേസിലെ പ്രതിയടക്കം 3 പേർക്ക് പരിക്ക്

കണ്ണൂര്‍ തലശേരിയിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരി പൊന്ന്യം ചൂളിയിലാണ് സംഭവം നടന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട എം. റമീഷിനും മാഹി സ്വദേശി ധീരജിനുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരുവരുടെയും നില ഗുരുതരമാണ്. കൈകൾക്കും കണ്ണിനുമാണ് പരിക്ക്. റമീഷിന്റെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. പൊന്ന്യം പാലത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. […]

Kerala
പെരിയ ഇരട്ടക്കൊലപാതക കേസ് സർക്കാരിന് തിരിച്ചടി ; സിബിഐക്ക് വിട്ട് ഹൈക്കോടതി

വിവാദമായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വാദം പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റമറ്റതാണ് എന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അപ്പീലിൽ ചീഫ് […]

Kerala
കായംകുളം കൊലപാതകം ; കോടിയേരിയെ തള്ളി മന്ത്രി ജി. സുധാകരൻ

കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവിന്റെ കൊലപാതകത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി മന്ത്രി ജി സുധാകരൻ. മാഫിയ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയത് എന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ടീയ കൊലപാതകം അല്ലെന്ന് കായംകുളം സിഐയും വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്‍റെ ക്വട്ടേഷൻ സംഘമാണെന്നാണ് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നത്. “ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതിനാണ് ഗുണ്ടകള്‍ സിയാദിനെ വധിച്ചത്. രാഷ്ട്രീയമല്ല, കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടത്” – സുധാകരന്‍ […]

Kerala
സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോര് അവസാനിപ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം

സൈബർ ഇടത്തെ രാഷ്ട്രീയപ്പോരിൽ വെടിനിർത്താൻ അണികള്‍ക്ക് സി.പി.ഐ(എം) നിർദേശം. സൈബർ പോരാട്ടം നിയന്ത്രിക്കണമെന്ന് അണികളോട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു. സൈബർ പോരാട്ടം വഴി തെറ്റാതെ നോക്കാന്‍ മുഖ്യമന്ത്രി അണികൾക്ക് നിർദേശം നൽകണമെന്നായിരുന്നു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്. സാമൂഹ്യമാധ്യമങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കരുതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി തന്നെ ഇന്ന് വ്യക്തമാക്കി. ഇതോടെ ഇരുവശത്തും വെടിനിർത്തൽ പ്രഖ്യാപനമായി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമ പ്രവർത്തകർക്കെതിരെ എഫ്ബി കുറിപ്പിട്ട പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് നല്ല […]

News
ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകളിൽ ഇനി സി.പി.എം പാർട്ടി പ്രതിനിധികൾ ഇല്ല

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ ഇനി സി പി എം പ്രതിനിധികള്‍ കാണില്ല. ചര്‍ച്ച ബഹിഷ്കരിക്കാൻ തീരുമാനിച്ച് സിപിഎം പാര്‍ട്ടി തീരുമാനം. ചാനലിലെ ചർച്ചകളിൽ സിപിഎം പ്രതിനിധികളുടെ വാദങ്ങൾ അവതരിപ്പിക്കാൻ സമയം നിഷേധിക്കുന്നതിനാലും വ്യാജ വാർത്തകൾ ചമക്കുന്നതിലും പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് സി.പി.എം പറയുന്നത് . ഫേസ്ബുക്ക് പേജിലൂടെയാണ് സിപിഎം ഇക്കാര്യം അറിയിച്ചത്. അതേസമയം ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും ‌അറിയാവുന്നതാണ്‌ എന്നും അവര്‍ പറയുന്നു. സി.പി.എം ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : […]

Kerala
സ്വർണക്കടത്ത് കേസിൽ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒന്നും മറച്ചുവയ്ക്കാനില്ല : കോടിയേരി

സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും പിടികൂടിയിട്ടുള്ള സ്വർണം ഒരു ഡിപ്ലമാറ്റിക് പാഴ്‌സലായി യുഎഇ നയതന്ത്ര പ്രതിനിധി അറ്റാഷിടെ പേരിൽ വന്നിട്ടുള്ള പാഴ്‌സലിലാണ് സ്വർണം കണ്ടെത്തിയത്. ആ സ്വർണം പിടികൂടിയത് കസ്റ്റംസിന്റെ ഭാഗത്ത് നിന്നുള്ള ഒരു ധീരമായ നിലപാടായിരുന്നു. വിമാനത്താവളങ്ങളിൽ പലപ്പോഴും എത്തുന്ന സ്വർണങ്ങൾ പിടിക്കപ്പെടാതെ പോകുന്ന സാഹചര്യം ധാരാളം റിപ്പോർട്ട് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter