Tag: flood

India
മഴയത്ത് മാൻഹോളിന് കാവൽ നിന്ന കാന്തയാണ് താരം

വെള്ളത്താൽ മൂടപ്പെട്ട റോഡിൽ മാൻഹോളിനടുത്ത് മറ്റുള്ളവർക്ക് സഹായമായി മഴയത്ത് നിന്ന് മുന്നറിയിപ്പ് നൽകിയ ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓഗസ്റ്റ് നാലിന് മുംബൈയിൽ അമിതമായ മഴ ലഭിച്ചതിനെ തുടർന്ന് റോഡുകൾ പെട്ടെന്ന് തന്നെ വെള്ളത്തിനടിയിലായി. ഇതോടെ വഴിയുടെ നടുക്കുള്ള മാൻഹോൾ തുറന്നു. എന്നാൽ ഈ തുറന്ന മാൻഹോളിൽ വീണ് ആർക്കും അപകടം ഉണ്ടാവാതിരിക്കാൻ 55 വയസുള്ള ഈ സ്ത്രീ എട്ട് മണിക്കൂറോളം നിന്ന് ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. മാൻഹോളിനടുത്ത് നിന്ന് വാഹനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയ […]

Kerala
രാജമല മണ്ണിടിച്ചിൽ ; മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടിയില്‍

മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ സന്ദര്‍ശനം നടത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒമ്പതു മണിയോടു കൂടിയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടുക. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങി അവിടെ നിന്ന്‌ അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ […]

Kerala
രാജമല ദുരന്തം ; മരണം 49 ആയി , ആറ് മൃതദേഹം കൂടി കണ്ടെത്തി

മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. 12 പേര്‍ രക്ഷപ്പെട്ടു. ആഗസ്ത് 7നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി […]

Kerala
മത്സ്യതൊഴിലാളികളുടെ രക്ഷാ സൈന്യവുമായി തിരുവനന്തപുരം നഗരസഭ

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികളുടെ രക്ഷാ സൈന്യവുമായി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം ജില്ലക്ക് പുറത്തും ദുരിത ബാധിത പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ഉറപ്പാക്കാനാണ് രക്ഷാ സൈന്യത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 25 ബോട്ടുകളും അതിനാവശ്യമായ മത്സ്യത്തൊഴിലാളികളെയുമാണ് നഗരസഭ രക്ഷാ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുന്നത്. രക്ഷാ സൈന്യം വിവിധ സ്ഥലങ്ങളിലേക്ക് രക്ഷാ പ്രവർത്തനങ്ങൾക്ക് പോകേണ്ടി വരുമ്പോഴുണ്ടാവുന്ന മുഴുവൻ ചെലവുകളും നഗരസഭ തന്നെ വഹിക്കും. രക്ഷാ സൈന്യത്തിന്റെ ഭാഗമാവാൻ മത്സ്യത്തൊഴിലാളികൾക്ക് […]

Kerala
കനത്ത മഴ ; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴയെ തുടര്‍ന്ന്‍ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാടുകാണി ചുരത്തിൽ വിള്ളൽ കണ്ടെത്തി. 30 മീറ്റർ നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഒന്നാം വളവിന് മുകളിൽ അത്തിക്കുറുക്കിലാണ് വിള്ളൽ രൂപപ്പെട്ടത്. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നീരൊഴുക്ക് വർധിച്ചതിനാൽ ആരും നദിയിൽ […]

Kerala
സംസ്ഥാനത്ത് അതിതീവ്ര മഴ ; നാല് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ വരും ദിവസങ്ങളിലും കനത്ത മഴ തുടരും എന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 8 ന് ഇടുക്കി, തൃശൂർ,പാലക്കാട്, […]

Kerala
മൂന്നാർ ദുരന്തം ; സർക്കാർ മുൻകരുതലുകൾ എടുത്തില്ലെന്ന് കെ സുരേന്ദ്രൻ

മൂന്നാർ ദുരന്തത്തിനു പിന്നാലെ സംസ്ഥാന സർക്കാരിന് എതിരെ ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദുരന്തങ്ങൾ നേരിടാൻ സർക്കാർ ഒരു മുൻകരുതൽ നടപടിയും സ്വീകരിക്കുന്നില്ല. മൂന്നാറിൽ ആവശ്യത്തിനു മെഡിക്കൽ ടീമും വാഹനങ്ങളും ഇല്ല എന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ദുരന്ത മരണങ്ങൾ ഏറുന്നത് സർക്കാർ അനാസ്ഥ കാരണമാണ്. കേന്ദ്രം ദുരന്ത നിവാരണത്തിന് നൽകിയ പണം കൃത്യമായി ഉപയോഗിച്ച് ദുരന്തം നേരിടാനുള്ള സജ്ജീകരണം ഇപ്പോഴും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മൂന്നാര്‍ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായാണ് […]

Kerala
മൂന്നാര്‍ രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍ ; തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജമലയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി […]

Kerala
കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണമെന്ന് ഹൈക്കോടതി

മഴ പെയ്യുന്ന സമയം കൊച്ചിയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണം. ദുരന്ത നിവാരണ നിയമപ്രകാരം കളക്ടര്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചിയില്‍ വീണ്ടും വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി എത്തിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. നഗരസഭയ്ക്ക് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് ഏറ്റെടുക്കാം. ദുരന്ത […]

Kerala
കൊവിഡിനും കടലിനുമിടയില്‍ ജീവിതം വഴിമുട്ടി ചെല്ലാനത്തുകാര്‍

ഒരു ഭാഗത്ത് കരയെ വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന കടല്‍ മറുഭാഗത്ത് കൊറോണ എന്ന മഹാമാരി. ഇതിനു രണ്ടിനും ഇടയില്‍ ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യണം എന്ന് അറിയാതെ അലയുകയാണ് ഒരു കൂട്ടം മനുഷ്യര്‍. കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണം രൂക്ഷമായപ്പോള്‍ അഭയമില്ലാതായിരിക്കുകയാണ് എറണാകുളം ചെല്ലാനം നിവാസികള്‍ക്ക്. കരതേടി കടലെത്തുമ്പോള്‍ സാധാരണ ബന്ധുവീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു ചെല്ലാനത്തുകാരുടെ പതിവ്. കൊവിഡ് ഭീതി കാരണം അതിനും പറ്റിയില്ല. ഇത്തവണ കൊവിഡിനും കടലിനുമിടയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലായി ഈ തീരപ്രദേശം. 16 കിലോ മീറ്ററോളം […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter