Trivandrum
28°
broken clouds
humidity: 83%
wind: 4m/s WNW
H 27 • L 25
Weather from OpenWeatherMap

Tag: gold smuggling

Kerala
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ; അന്വേഷണ സംഘത്തിന് യു​.എ​.ഇ​യി​ലേ​ക്ക് പോകാന്‍ അനുമതി

വിമാനത്താവളം വഴിയുള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​.എ.​ഇ​യി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​യ്ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തിന്റെ അ​നു​മ​തി. പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ൻ​.ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​ർ യു​.എ.​ഇ​യി​ലേ​ക്ക് പോ​കു​ന്ന​ത്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ഫൈ​സ​ൽ ഫ​രീ​ദ്. എ​സ്പി​യ​ട​ക്കം ര​ണ്ടം​ഗ​സം​ഘ​മാ​ണ് ദു​ബാ​യി​ലേ​ക്കു​പോ​കു​ന്ന​ത്. അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ൻ.ഐ.​എ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് അ​നു​മ​തി തേ​ടു​ക​യും ചെ​യ്തു. ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ […]

Kerala
സ്വർണക്കടത്ത് കേസിൽ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ

വിവാദമായ നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചു. കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ എങ്ങനെ നിലനിൽക്കുമെന്ന് എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ള കോടതിയിൽ ഹാജരാക്കി. സ്വര്‍ണക്കടത്ത് നികുതി വെട്ടിപ്പ് കേസല്ലേയെന്നും കോടതി ചോദിച്ചു. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണംതീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം […]

Kerala
ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ ഡ്രൈവർക്ക് കോൺസുലേറ്റ് വഴി യു.എ.ഇയിൽ ജോലി

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റേ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ കൂടുന്നു. ബാലഭാസ്കറിന്റെത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ ഇപ്പോള്‍ യു.എ.ഇ കോൺസുലേറ്റ് വഴി യു.എ.ഇ സർക്കാരിനു കീഴിൽ ഡ്രൈവറായെന്നു വെളിപ്പെടുത്തൽ. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന സി.അജിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി യു.എ.ഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായത്. യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍‌ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ ആവശ്യപ്പെട്ടു. “ബാലഭാസ്കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. […]

India
സ്വർണക്കടത്ത്: ഹൈക്കോടതി മുന്‍ ജഡ്ജി NIA നിരീക്ഷണത്തിൽ ; കൈവെട്ട് കേസിലെ പ്രതിയും അറസ്റ്റില്‍

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജി എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിൽ എന്ന് വിവരം. ഇദ്ദേഹത്തോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എൻഐഎ നിർദേശം നൽകി. വിദേശത്തു നിന്നും അനധിക‌ൃതമായി ഉണ്ടായിട്ടുളള ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എറണാകുളം ജില്ലയിലെ ഒരു സ്കൂളിന്‍റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് സൂചന. മുന്‍ ജഡ്ജിയായ ഇദ്ദേഹം കൂടി അംഗമായ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം. സ്കൂളിന് വഴിവിട്ട ആനുകൂല്യത്തിന് സഹായം നൽകിയെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ട്രസ്റ്റിലേക്ക് നീങ്ങിയത്. ഈ […]

India
സ്വർണ്ണക്കടത്ത് കേസ് തമിഴ്നാട്ടിലേക്കും 3 പേർ അറസ്റ്റിൽ

വിവാദമായ തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും 3 പേരെ എൻഐഎ അറസ്റ്റു ചെയ്തു. ഇതോടെ കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റു ചെയ്ത മൂന്നു പേരും തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജന്റുമാരാണ്. ഇവരാണ് അനധികൃതമായി എത്തിയ സ്വർണ്ണം വിൽക്കാൻ സഹായിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഡിഐജി കെ. ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തുകയും മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു. […]

Kerala
സ്വപ്നയുടെ ഫ്ലാറ്റില്‍ പോയത് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ; ശിവശങ്കറിന്റെ വിശദീകരണം

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്നയുടെ ഫ്ലാറ്റില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തതിന് വിശദീകരണവുമായി മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ .ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റില്‍ പോയിരുന്നതെന്നാണ് ശിവശങ്കര്‍ പറയുന്നത്. ജോലി കഴിയുമ്പോള്‍ അര്‍ദ്ധരാത്രിയാകുന്നതിനാലാണ് സെക്രട്ടറിയേറ്റിനടുത്ത് ഫ്ലാറ്റെടുത്തതെന്നും സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നു. സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ പോയപ്പോള്‍ അവിടെ അവരുടെ ഭര്‍ത്താവും മക്കളും പരിചയമുള്ളവരുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് […]

Kerala
പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ ; എം ശിവശങ്കറിനെ എൻ.ഐ.എ വിട്ടയച്ചു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിവസവും പത്തര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. കൊച്ചിയിലെത്തിയ അതേ കാറിൽ തന്നെ ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വിവരമാണ് എൻ.ഐ.എ നൽകുന്നത്. രാ​വി​ലെ 10 മ​ണി​ക്കു തു​ട​ങ്ങി​യ ചോ​ദ്യം​ചെ​യ്യ​ൽ രാ​ത്രി 8.30-ന് ​ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ​ത്. പ​ത്ത​ര മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം എം ​ശി​വ​ശ​ങ്ക​ർ കൊ​ച്ചി എ​ൻ​.ഐ​.എ ഓഫീസി​ൽ […]

Kerala
സ്വര്‍ണ്ണക്കടത്ത് കേസ് ; എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു ; ചോദ്യം ചെയ്യൽ നാളെയും തുടരും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു. 8 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ചോദ്യം ചെയ്യൽ നാളെയും തുടരും. ജില്ല വിട്ട് പുറത്തു പോകരുതെന്നാണ് നിർദ്ദേശം. പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇദ്ദേഹത്തിൻ്റെ വാട്സപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും എൻഐഎ പരിശോധിക്കുന്നുണ്ട്. അക്കൗണ്ടുകളിൽ നിന്നയച്ച മെസേജുകളും മറ്റും പരിശോധിക്കും. ഇത് കൂടി പരിശോധിച്ച ശേഷമാവും മറ്റു നടപടികൾ.രാവിലെ നാലരയോടെ […]

Kerala
എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചു. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ചെയ്‍തത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ അറസ്റ്റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളായ സ്വപ്ന , സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാളെയാണ് സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ […]

Kerala
സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കേസ് നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനിടയ്ക്കാണ് ഇങ്ങനൊരു നീക്കം എന്നത് ശ്രദ്ധേയമാണ്. കേസിലെ തുടരന്വേഷണത്തെ ബാധിക്കുന്ന ഈ സ്ഥലംമാറ്റ ഉത്തരവിന് പിന്നിൽ കടുത്ത രാഷ്ട്രീയ ഇടപെടലാണ് എന്നാണ് സൂചന. അന്വേഷണത്തിൽ ശക്തമായി ഉറച്ചു നിൽക്കുന്ന പത്ത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്. ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം. സംഭവത്തില്‍ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്. ഇന്നലെയാണ് ഉത്തരവ് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter