Tag: ipl2020

News
ഐ.പി.എല്‍ ; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

ഈ വര്‍ഷത്തെ ഐപിഎല്ലിന്‍റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബൂദബിയിലാണ് മത്സരം. ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐ.പി.എല്ലിന്‍റെ സ്പോണ്‍സര്‍മാര്‍. രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചലഞ്ചേഴ്സാണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബൈയിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബൂദബി എന്നീ […]

India
ഐപിഎല്ലിൽ കോവിഡ് ടെസ്റ്റ് നടത്താൻ വേണ്ടി മാത്രം BCCI മുടക്കുന്നത് പത്ത് കോടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിന്റെ ഭാഗമായി ടീം അംഗങ്ങള്‍ക്കും ടൂര്‍ണമെന്റുമായി ബന്ധപെട്ടവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ ബിസിസിഐ ചിലവാക്കുന്നത് പത്ത് കോടിയോളം രൂപ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ബിസിസിഐ ഏകദേശം 20,000ല്‍ അധികം ടെസ്റ്റുകള്‍ നടത്തുമെന്നാണ് റിപ്പോർട്ട്. യു.എ.ഇയിലേക്ക് പോവുന്നതിന് മുമ്പായി ടീം അംഗങ്ങള്‍ നടത്തിയ ടെസ്റ്റിന്റെ ചിലവുകള്‍ അതാത് ടീമുകള്‍ തന്നെയാണ് വഹിച്ചത്. ഐപിഎല്ലിനായി താരങ്ങളും മറ്റ് ഭാരവാഹികളും ഇതിനോടകം യു.എ.ഇയില്‍ എത്തികഴിഞ്ഞു. ഇനി നടത്തുന്ന മുഴുവന്‍ ടെസ്റ്റുകളുടെ ചിലവുകള്‍ വഹിക്കുക ബിസിസിഐ ആണ്. […]

India
ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ ഇന്ത്യന്‍ താരത്തിന് കോവിഡ്

ഐപിഎൽ മത്സരത്തിനായി ദുബായിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ അംഗമായ ഇന്ത്യൻ ദേശീയതാരത്തിനാണ് രോഗം കണ്ടെത്തിയത്. ഇതുകൂടാതെ ചെന്നൈ സൂപ്പർകിങ്സിന്‍റെ 12 സ്റ്റാഫിനും രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെന്നൈ ടീമിലുള്ള ഇന്ത്യൻ പേസർക്കാണ് രോഗമെന്നാണ് റിപ്പോർട്ട്. എന്നാൽ താരത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എം‌എസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഓഗസ്റ്റ് 21 ന് ദുബായിൽ വന്നിരുന്നു. നിർബന്ധിത ആറ് ദിവസത്തെ ക്വറന്‍റീനുശേഷം പരിശീലനവും ആരംഭിച്ചു. അതേസമയം […]

India
ഐപിഎല്ലിൽ നിന്നും വിവോയെ പുറത്താക്കി ബിസിസിഐ

ഐ പി എല്‍ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്നും ചൈനീസ് മൊബൈല്‍ കമ്പനിയായ Vivo യെ നീക്കിയതായി BCCI. ഇതു സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ വാർത്ത സ്ഥിരീകരിച്ചത്. 2020 ഐപിഎല്ലിലെ വിവോ മൊബൈല്‍ ഇന്ത്യ ലിമിറ്റഡിന്റെ പങ്കാളിത്തം ബിസിസിഐ റദ്ദാക്കാന്‍ തീരുമാനിച്ചുവെന്നാണ് ബിസിസിഐ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. വിവോ IPL ന്റെ സ്പോൺസർ സ്ഥാനത്ത് എത്തുന്നത് അഞ്ചു വർഷത്തെ കരാർ അടിസ്ഥാനത്തിൽ 2018 ലാണ്. കരാർ 2190 കോടിയുടേതായിരുന്നു. ഇനി […]

News
IPL 2020 UAEയില്‍ ; ഇന്ത്യന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി

കോടിക്കണക്കിനു ആരാധകര്‍ ഉള്ള IPL 2020 UAEയില്‍ തന്നെയാകും എന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ സീസണ്‍ ഇന്ത്യന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മുന്‍പ് പുറത്തുവന്ന സൂചനകള്‍ ശരിയെന്നു സ്ഥാപിക്കുംവിധം UAEയില്‍ ആയിരിക്കും ഇത്തവണ മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 26നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഫൈനല്‍ നവംബര്‍ 6 നായിരിക്കും. വിശദമായ ഫിക്‌സ്ചര്‍ ആഗസ്റ്റ് ആദ്യവാരം പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കോവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തില്‍, ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടതും UAEയ്ക്കായിരുന്നു. […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter