Tag: kerala secretariat

Kerala
തീപിടിത്തത്തിൽ കത്തിനശിച്ച രേഖകൾ ഏതെല്ലാം

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന് കീഴിലുള്ള പ്രോട്ടോകോൾ ഓഫാസിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെ എന്നുള്ള റിപ്പോര്‍ട്ട് പുറത്ത്. വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്തതിന്‍റെ രേഖകളുമാണ് കത്തി നശിച്ചത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്റ്റേറ്റ് അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ നൽകിയ പരാതിയിൽ കന്റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് സംഘവും പൊലീസും തെളിവെടുപ്പ് നടത്തി. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ […]

Kerala
തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്

വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കർട്ടനിലും ഷെൽഫിലും വീണതാണ് സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തല്‍. തീപിടിത്തം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പങ്കുവച്ച മന്ത്രി ജി. സുധാകരൻ തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയതാണ് ഇത്. പ്രഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചെന്നും മന്ത്രി പറയുന്നു. ‘”ഇന്ന് രാവിലെ 11 മണിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഓഗസ്റ്റ് 24, 25 തീയതികളിൽ കോവിഡ് […]

Kerala
തീപിടുത്തം ; സെക്രട്ടേറിയറ്റിനു മുന്‍പില്‍ നാടകീയ രംഗങ്ങള്‍

തീപിടുത്തം ഉണ്ടായ സെക്രട്ടേറിയറ്റിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. തീപിടിത്തത്തിനു പിന്നാലെ സംഭ സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സെക്രട്ടേറിയറ്റ് വളപ്പിൽ നിന്നും മാധ്യമ പ്രവർത്തകരെ പുറത്താക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി നേരിട്ടെത്തിയതും നാടകീയ സംഭവങ്ങൾക്ക് വഴിവച്ചു. തീ പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തു നീക്കിയത്. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളോട് സംസാരിച്ചതിനു പിന്നാലെ […]

Kerala
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം ; നിര്‍ണായക ഫയലുകള്‍ കത്തിനശിച്ചു

സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. അഗ്നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ തീ പൂര്‍ണമായും അണച്ചു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാവുക. […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter