Trivandrum
29°
scattered clouds
humidity: 79%
wind: 3m/s NW
H 28 • L 27
Weather from OpenWeatherMap

Tag: lock down

Health & Wellness
ജിമ്മില്‍ പോകുന്നതിനു മുന്‍പ് ഇവ നിര്‍ബദ്ധമായി കരുതുക

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി രാജ്യത്ത് അടച്ചിട്ട ജിമ്മുകളും യോഗ സെന്ററുകളും തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. അൺലോക്ക് 3.0 യുടെ ഭാഗമായാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ പുതിയ സാഹചര്യത്തിൽ ശാരീരിക അകലം, മാസ്ക് എന്നീ നിബന്ധനകൾക്ക് അനുസരിച്ച് മാത്രമേ ജിമ്മുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. ഓഗസ്റ്റ് അഞ്ചുമുതലാണ് ജിമ്മുകളും യോഗ സെന്ററുകളും തുറന്നു പ്രവർത്തിക്കുക. ഇതിന് മുന്നോടിയായി വിശദമായ മാർദനിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ആരോഗ്യ – കുടുംബക്ഷേമ […]

Kerala
തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ലോക്ഡൗണിൽ ഇളവ്

ട്രിപ്പില്‍ ലോക്ക് ഡൌണ്‍ തുടരുന്ന തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ലോക്ഡൗണിൽ ഇളവ് നൽകാൻ സാധ്യത. തീരുമാനം ഇന്ന് വൈകിട്ട് ഉണ്ടാവും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേതൃത്വം ചേർന്ന ഉന്നതതല യോഗമാണ് കണ്ടെയ്ന്‍മെന്‍റ് അല്ലാത്ത തിരുവനന്തപുരം കോർപ്പറേഷൻ കീഴിലെ പ്രദേശങ്ങളിൽ ഇളവ് വേണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചത്. വൈകുന്നേരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവനന്തപുരത്തെ ലോക് ഡൗൺ ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പെരുമ്പാവൂരിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കാലിച്ചന്തയിൽ .കൂട്ടം കൂടിയവർക്കെതിരെ പൊലീസ് […]

India
കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ പിതാവ് പശുവിനെ വിറ്റു

ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റത്. തന്റെ രണ്ട് മക്കൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് വേണ്ടിയാണ് യുവാവ് പശുവിനെ വിറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ സ്കൂളുകൾ അടച്ചിരുന്നു. സ്മാർട്ട് ഫോണിന്റെ അഭാവത്തിൽ നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ ജ്വാലാമുഖിയിലെ കുൽദിപ് കുമാർ കുട്ടികൾക്ക് സ്മാർട് ഫോൺ വാങ്ങുന്നതിന് പശുവിനെ വിറ്റത്. കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ […]

India
കർണാടകയിലെ എല്ലായിടങ്ങളിലെയും ലോക്ക്ഡൗൺ പിന്‍വലിച്ചു

കോവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ മാത്രം പരിഹാരമല്ലെന്നു മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഇതിനെ തുടര്‍ന്ന്‍ തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർണാടക പിന്‍വലിച്ചു. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന്​ പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്​ൻമെന്റ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്, ആളുകൾ ജോലിക്ക് പോയി […]

News
കൊവിഡ് തീവ്രവ്യാപനം; തിരുവനന്തപുരത്ത് അടച്ചിട്ട് പ്രതിരോധം തീർക്കേണ്ടി വരുമെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം സംഭവിക്കുന്നെന്നു വിലയിരുത്തൽ. ജില്ലയിലേകദേശം എല്ലായിടത്തും രോഗബാധിതരുണ്ട്. ഒപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും കൂടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു. തീരദേശ മേഖലകളിലും […]

Kerala
എറണാകുളത്ത് സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ ഉയരുന്നു; അതീവ ജാഗ്രത

എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരിൽ 41 പേർക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പർക്കം മൂലമാണ്. ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നടപടികൾ ഏർപ്പെടുത്തി. സമ്പർക്ക ബാധിതരായ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ആശങ്കയിലാണ് എറണാകുളം ജില്ല. നിലവിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയിൽ 500 കടന്നപ്പോൾ 171 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഏറ്റവും […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter