Tag: modi

India
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളില്‍ ഉണ്ടായ തകര്‍ച്ചകളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ്. കോവിഡ് പടരുന്നത് നിയന്ത്രിക്കാനായി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഇന്ത്യന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വയുളള മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (-)23.9% രേഖപ്പെടുത്തിയപ്പോള്‍ അല്പമെങ്കിലും പിടിച്ചുനിന്നത് കാര്‍ഷിക […]

India
കേന്ദ്ര സര്‍ക്കാരിന്‍റെ ചലഞ്ച് , ഒരു കോടി രൂപ സമ്മാനം നേടിയത് ആലപ്പുഴ ടെക്കികള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടി ആലപ്പുഴ സ്വദേശിയുടെ നേതൃത്വത്തിലുള്ള ടെക് സംഘം. വീഡിയോ കോണ്‍ഫറന്‍സിംഗിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ചലഞ്ച്. ആയിരത്തോളം കമ്പനികളില്‍ നിന്നുമാണ് ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള ടെക്ജന്‍ഷ്യ തിരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപയും മൂന്ന് വര്‍ഷത്തേക്കുള്ള കരാറുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. വീ കണ്‍സോള്‍’ എന്ന പേരില്‍ ഇവര്‍ വികസിപ്പിച്ച ടൂളായിരിക്കും ഇനി മുതല്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂള്‍. […]

India
പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുവാന്‍ നീക്കവുമായി മോദി സര്‍ക്കാര്‍

രാജ്യത്ത് പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായത്തില്‍ മാറ്റം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗങ്ങള്‍ക്ക് ശേഷം ഇതുസംബന്ധിക്കുന്ന നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആണ്‍ക്കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിവാഹ പ്രായത്തിനു സമാനമായി പെണ്‍ക്കുട്ടികള്‍ക്കും വിവാഹ പ്രായം 21 ആക്കിയേക്കും. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ത സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ വിവാഹ പ്രായ കാര്യത്തില്‍ തീരുമാനമെടുക്കും. സാമൂഹിക പ്രവര്‍ത്തക ജയ ജെയ്റ്റ്ലി അധ്യക്ഷയായ സമിതി ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കും. മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, […]

India
കൊറോണ വൈറസ് പോരാളികള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

കൊറോണ വൈറസ് പോരാളികള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ട യില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സേവനമാണ് പരമമായ ധര്‍മ്മമെന്ന മന്ത്രം ഉച്ചരിച്ചുക്കൊണ്ടാണ് COVID 19 പോരാളികള്‍ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്നും മോദി പറഞ്ഞു. കാഠിന്യമേറിയ സാഹചര്യത്തില്‍ കൂടിയാണ് രാജ്യം കടന്നുപോകുന്നതെന്നും ചെങ്കോട്ടയ്ക്ക് മുന്‍പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ലെന്നും കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 7.18ന് ചെങ്കോട്ടയിലെ ലാഹോർ ഗേറ്റിലെത്തിയ പ്രധാനമന്ത്രിയെ […]

India
ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി

ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പരിശോധന ഇനിയും ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണ്. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കോൺഫറൻസ്ല്‍ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. കർണാടക ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് പകരം […]

India
പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലാന്യാസം നടത്തി

അയോധ്യ രാമജന്മഭൂമിയിൽ പുതിയ ക്ഷേത്രനിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു. രാമജന്മഭൂമിയിൽ സാഷ്ടാംഗം പ്രണമിച്ച ശേഷം അരമണിക്കൂർ നീണ്ടുനിന്ന ഭൂമിപൂജയിൽ പങ്കെടുത്തു. തുടർന്ന് 12.44നായിരുന്നു ശിലാസ്ഥാപന കർമം. ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലഖ്നൗവിൽ എത്തിയത്. ഇവിടെനിന്ന് പ്രത്യേക ഹെലിക്കോപ്റ്ററിൽ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ […]

India
രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണം. മരണനിരക്കില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ പിറകിലാണ് ഇന്ത്യ. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്നെന്നും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീരത ഇപ്പോഴും തലമുറകള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്‍മാരെ മോദി അനുസ്മരിച്ചത്. ഇന്ത്യയുടെ സൌഹൃദം പാകിസ്താന്‍ മുതലെടുത്തെന്നും മോദി വിമര്‍ശിച്ചു. […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter