Tag: psc

Kerala
റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്”; വിവാദ പോസ്റ്റുമായി രശ്മി ആര്‍ നായര്‍

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിനെ പരിഹസിച്ച് ഇടതുപക്ഷ സഹയാത്രികയും ചുംബന സമര നായികയുമായ രശ്മി ആര്‍ നായര്‍. 28 വയസായിട്ടും പണിക്കൊന്നും പോകാതെ പി.എസ്‌.സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു രശ്മി ഫേസ്‍ബുക്കില്‍ കുറിച്ചത്. വിവാദമായതോടെ രശ്മി ആര്‍ നായര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 28 വയസായിട്ടും പണിക്കൊന്നും പോകാതെ പി.എസ്.‌സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ്. […]

Kerala
പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു. രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക്‍ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. എംകോം ബിരുദധാരിയാണ് അനു. കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും […]

Kerala
അപമാനിക്കുന്നവര്‍ക്ക് എതിരെ പ്രതികാര നടപടിയുമായി പി.എസ്.സി

പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച് പരസ്യമായി പ്രതികരിച്ച വിദ്യാർഥികള്‍ക്ക് എതിരെ പ്രതികാര നടപടിയുമായി വകുപ്പ്. സമൂഹമാധ്യമങ്ങളിൽ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെയാണ് മൂന്ന് വർഷത്തേക്ക് പരീക്ഷയിൽ നിന്ന് വിലക്കിയത്. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനം ഇഴയുന്നത് സംബന്ധിച്ച പ്രതികരിച്ച ഉദ്യോഗാർഥികളെ നിയമനങ്ങളില്‍ നിന്ന് വിലക്കാനാണ് തീരുമാനം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചതാണ് പി.എസ്.സിയെ […]

Kerala
പരീക്ഷാരീതിയില്‍ പരിഷ്കരണം ; ഇനിമുതല്‍ പിഎസ്‍സി പരീക്ഷകള്‍ രണ്ടുഘട്ടം

പിഎസ്‍സി പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടമായിട്ട് നടത്തുവാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും. പിഎസ്‍സി ചെയര്‍മാന്‍ എം.കെ സക്കീറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്‍സി ചെയര്‍മാന്‍ പറഞ്ഞു. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേര്‍ അപേക്ഷിച്ചാല്‍ അവര്‍ക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്ക്രീനിങ് ടെസ്റ്റാകും. ഇതില്‍ പാസ്സാകുന്ന മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടാം പരീക്ഷ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter