Trivandrum
30°
scattered clouds
humidity: 70%
wind: 4m/s NNW
H 29 • L 27
Weather from OpenWeatherMap

Tag: rain

Kerala
വടക്കൻ കേരളത്തിൽ കനത്ത മഴ ; നാലുമരണം

ശക്തമായി തുടരുന്ന മഴയില്‍ വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. രണ്ട് കുട്ടികൾ ഉൾപ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേർ മരിച്ചു. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകൾ ജ്യോതിക(6) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ കടപുഴകിയ മരം ബാബുവിന്റെയും മകളുടേയും ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുറിച്യർമല വേങ്ങത്തോട് ഉണ്ണിമായ (5) തോട്ടിൽ വീണാണ് മരിച്ചത്. ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് […]

Kerala
സംസ്ഥാനത്ത് മഴ കനക്കും ; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തയായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. നാളെ മുതല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ […]

Kerala
സംസ്ഥാനത്ത് കനത്ത മഴ; മധ്യകേരളത്തില്‍ പലയിടത്തും വെള്ളക്കെട്ട്

സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ. ഇന്നലെ രാത്രി മുതൽ പലയിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരത്ത് മലയോര പ്രദേശങ്ങളിൽ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന്‍ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. ആലപ്പുഴയിൽ […]

Kerala
കൊവിഡിനും കടലിനുമിടയില്‍ ജീവിതം വഴിമുട്ടി ചെല്ലാനത്തുകാര്‍

ഒരു ഭാഗത്ത് കരയെ വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന കടല്‍ മറുഭാഗത്ത് കൊറോണ എന്ന മഹാമാരി. ഇതിനു രണ്ടിനും ഇടയില്‍ ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യണം എന്ന് അറിയാതെ അലയുകയാണ് ഒരു കൂട്ടം മനുഷ്യര്‍. കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണം രൂക്ഷമായപ്പോള്‍ അഭയമില്ലാതായിരിക്കുകയാണ് എറണാകുളം ചെല്ലാനം നിവാസികള്‍ക്ക്. കരതേടി കടലെത്തുമ്പോള്‍ സാധാരണ ബന്ധുവീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു ചെല്ലാനത്തുകാരുടെ പതിവ്. കൊവിഡ് ഭീതി കാരണം അതിനും പറ്റിയില്ല. ഇത്തവണ കൊവിഡിനും കടലിനുമിടയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലായി ഈ തീരപ്രദേശം. 16 കിലോ മീറ്ററോളം […]

Kerala
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത , 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വെളളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, മഴ ശക്തമായതോടെ കുട്ടമ്പുഴയില്‍ മഴവെള്ളപ്പാച്ചിലും വെള്ളപൊക്കവും ഉണ്ടായി. ഇന്നലെ വൈകിട്ടോടെ ഉരുളന്‍തണ്ണി, ഒന്നാം പാറ, മൂന്നാം ബ്ലോക്ക്, ആറാം ബ്ലോക്ക്, ക്ണച്ചേരി, […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter