Tag: sad news

Health & Wellness
കൗമാരക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നു ; മുന്നിൽ മലപ്പുറവും തിരുവനന്തപുരവും

സംസ്ഥാനത്തെ കൗമാര പ്രായക്കാരുടെ ഇടയില്‍ ആത്മഹത്യ പ്രവണത വർധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 140 കുട്ടികൾ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തൽ. 13നും 18നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ ഏറെയുള്ളത്. കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ ദിശ നടത്തിയ പഠനത്തിലാണ് കുട്ടികളിൽ വർധിച്ച് വരുന്ന ആത്മഹത്യ പ്രവണതയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. കുടുംബ വഴക്ക്, പ്രണയ നൈരാശ്യം, പരീക്ഷയിലെ തോൽവി തുടങ്ങിയവയുടെ പേരിലാണ് കൂടുതൽ കുട്ടികളും ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ കണക്കുകളിൽ മലപ്പുറവും […]

Kerala
കണ്ണൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

കണ്ണൂര്‍ പാനൂരില്‍ വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. പാനൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും സർക്കാർ ഡോക്ടർ എത്തുകയോ നഴ്സിനെ അയയ്ക്കുകയോ ചെയ്യാത്തതാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സ്വകാര്യ ആശുപത്രിയിൽനിന്ന് ഡോക്ടറെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണു സംഭവം. സമീറയ്ക്ക് പ്രസവ തിയതി അടുത്തിരുന്നില്ല. വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്ന് ഡോക്ടറോട് സഹായം ആവശ്യപ്പെട്ടു. വീട്ടിലേക്ക് […]

Kerala
പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു. രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക്‍ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. എംകോം ബിരുദധാരിയാണ് അനു. കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും […]

Kerala
അഞ്ചു വാങ്ക് വിളിക്കുന്നതുവരെ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചു ; അമ്മയ്ക്ക് ശിക്ഷ വിധിച്ചു

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച അമ്മയ്ക്ക് ആയിരം രൂപ പിഴയും കോടതി പിരിയും വരെ കോടതിക്ക് മുന്നില്‍ നില്‍ക്കാനും കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാം പ്രതിയായ കുഞ്ഞിന്റെ അമ്മ ഓമശ്ശേരി ചക്കാന കണ്ടി ഹഫ്സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) ശിക്ഷിച്ചത്. 2016 നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം അഞ്ച് ബാങ്ക് വിളിക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന നിര്‍ദേശപ്രകാരമാണ് അമ്മ കുഞ്ഞിന് പാല്‍ നിഷേധിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, […]

Kerala
നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവം ; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

എറണാകുളം കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടര്‍ന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. പീഡിയാട്രീഷന്‍ ഇല്ലെന്ന് […]

Kerala
ദുബൈയിൽ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ദുബൈയിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തിരുവനന്തപുരം കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയൻ (22) വള്ളക്കടവ് ശ്രീചിത്തിര നഗർ സ്വദേശി വിനീത് അയ്യപ്പൻ (31) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന മുറിയിൽ പാചകത്തിന് ഉപയോഗിച്ച വിറകിൽ നിന്ന് ഉയർന്ന പുകശ്വസിച്ചാണ് മരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുബൈയിലെ സത്‌വയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇവർ താമസിച്ചിരുന്ന വില്ലയിലെ മുറിയിൽ ബാർബിക്യു പാകം ചെയ്യാനായി വിറക് കത്തിച്ചിരുന്നു. തീ പൂര്‍ണമായും അണക്കാതെ മുറിയിൽ കിടന്നുറങ്ങിയ രണ്ടുപേരും പുക ശ്വസിച്ച് മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter