Trivandrum
29°
scattered clouds
humidity: 79%
wind: 3m/s NW
H 28 • L 27
Weather from OpenWeatherMap

Tag: sex & life

Health & Wellness
ലൈംഗികാരോഗ്യം ആയുര്‍വേദത്തിലൂടെ

ജീവിതത്തെ നിലനിര്‍ത്തുന്ന മൂന്നു തൂണുകളിലൊന്നായാണ്‌ ആയുര്‍വേദം സെക്‌സിനെ കാണുന്നത്‌. മനുഷ്യന്റെ അടിസ്‌ഥാനപരമായ വികാരമാണ്‌ സെക്‌സ്. കരയുകയും ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നപോലെ ശരീരത്തിന്റെ ധര്‍മം. ആഹാരവും ഉറക്കവുമാണ്‌ മറ്റ്‌ രണ്ടു അവശ്യഘടകങ്ങള്‍. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ നിന്ന്‌ സെക്‌സിനെ മാറ്റി നിര്‍ത്തുന്നതിനോട്‌ ആയുര്‍വേദത്തിന്‌ വിയോജിപ്പാണുള്ളത്‌. പ്രായപൂര്‍ത്തിയായ എല്ലാ ആളുകള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ജൈവ ചോദനയെന്ന്‌ ആയുര്‍വേദത്തില്‍ സെക്‌സിനെ വിശേഷിപ്പിക്കുന്നു. ആരോഗ്യകരവും സദാചാരപൂര്‍ണവുമായ ലൈംഗികതയാണ്‌ ആയുര്‍വേദത്തില്‍ നിര്‍ദേശിക്കുന്നത്‌. സന്താനോല്‍പാദനത്തിനു പുറമേ പങ്കാളികള്‍ക്ക്‌ ശാരീരികവും മാനസികവുമായ ആഹ്‌ളാദം നല്‍കുന്നതിനൊപ്പം അവര്‍ തമ്മിലുള്ള വ്യക്‌തിബന്ധം കൂടുതല്‍ ദൃഢമാകുന്നതിനും ഊഷ്‌മളമാകുന്നതിനും ലൈംഗികത സഹായിക്കുന്നു. എന്താണ്‌ ലൈംഗികത?  ഒന്നിക്കാന്‍ വേണ്ടി വേര്‍തിരിക്കപ്പെട്ടത്‌ എന്നര്‍ഥം വരുന്ന സെക്കയര്‍ എന്ന ഗ്രീക്കു പദത്തില്‍ നിന്നുമാണ്‌ സെക്‌സ് എന്ന പദമുണ്ടായത്‌ തന്നെ. ഒന്നായിരുന്നത്‌ കാലക്രത്തില്‍ രണ്ടായി തീര്‍ന്നതാണ്‌ സ്‌ത്രീയും പുരുഷനുമെന്ന സങ്കല്‍പം എല്ലാ പുരാണങ്ങളിലും കാണാം. ഹൈന്ദവ വിശ്വാസനമനുസരിച്ച്‌ പരമാത്മാവ്‌ സ്വയം വിഭജിച്ച്‌ സ്‌ത്രീയും പുരഷനുമായിത്തീര്‍ന്നതാണെങ്കില്‍ ഒന്നില്‍ നിന്നും രണ്ടായതാണ്‌ ആദവും ഹവ്വയുമെന്ന്‌ ക്രൈസ്‌തവ – ഇസ്ലാം മതങ്ങള്‍ പഠിപ്പിക്കുന്നു. ദ്വിലിംഗജീവിയായിരുന്ന ആദിമനുഷ്യനെ ദേവന്മാര്‍ ഇടിമിന്നലയച്ച്‌ വേര്‍പെടുത്തിയെന്ന്‌ ഗ്രീക്കു പുരാണത്തിലും പറയുന്നു. പുരാണങ്ങള്‍ എന്തുതന്നെയായാലും സ്‌ത്രീയും പുരുഷനും പരസ്‌പര പൂരകങ്ങളാണ്‌. വിഭജിക്കപ്പെട്ടവര്‍ക്ക്‌ ഒന്നു ചേരുന്നതുവരെ ഇണയ്‌ക്കുവേണ്ടിയുള്ള ദാഹം തീവ്രമായിരിക്കും. ഈ ദാഹമാണ്‌ ലൈംഗികത. കുടുംബ ജീവിതത്തില്‍ സെക്‌സിന്‌ മുഖ്യപങ്കാണുള്ളത്‌. ആരോഗ്യകരമായ ലൈംഗികതയിലൂടെ പങ്കാളികള്‍ക്ക്‌ പരസ്‌പരമുണ്ടാകുന്ന കരുതല്‍ കുടുംബജീവിതത്തിന്റെ അടിത്തറ ഭദ്രമാക്കുന്നു. ലൈംഗികത സ്വാഭാവികമാണ്‌. അത്‌ അടിച്ചമര്‍ത്തുന്നതും അഴിച്ചുവിടുന്നതും ഉചിതമല്ല. ലൈംഗികത തടഞ്ഞു നിര്‍ത്തിയാല്‍ ശാരീരികവും മാനസികവുമായ പല ദോഷങ്ങളും ഉണ്ടാവുമെന്ന്‌ ആയുര്‍വേദഗ്രന്ഥങ്ങള്‍ അടിവരയിടുന്നു. എന്നാല്‍ അത്‌ സദാചാരവിരുദ്ധമാകാനും പാടില്ല. വര്‍ത്തമാന കാലത്ത്‌ ഉയര്‍ന്നു കേള്‍ക്കുന്ന പല കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ലൈംഗികതയുടെ അനോരോഗ്യകരമായ ഇടപെടലുകള്‍ കാണാം. ചരിത്രവും ശാസ്‌ത്രവും ലൈംഗികതയെക്കുറിച്ച്‌ ആഴത്തിലുള്ള പഠനങ്ങള്‍ക്ക്‌ പാശ്‌ചാത്യര്‍ മാതൃകയാക്കിയത്‌ ഭാരതത്തിന്റെ കാമശാസ്‌ത്രമായിരുന്നു. ലൈംഗിക വിജ്‌ഞാനത്തിന്റെ സമ്പന്നമായ ഒരു പൈതൃകമാണ്‌ നമുക്കുള്ളത്‌. രതിയെ ദേവീരൂപമായി കണ്ടു ആരാധിച്ചിരുന്ന ഒരു ഭൂതകാലവും നമുണ്ട്‌. അതായത്‌ നിത്യജീവിതത്തിന്റെ ഭാഗമായും ഭക്‌തിയോടെയുമാണ്‌ അക്കാലത്ത്‌ സെക്‌സ് കരുതിപോന്നത്‌.  സ്‌ത്രീകള്‍ 64 തരം കാമകലകളിലും പുരുഷന്മാര്‍ 64 തരം മൈഥുനവിദ്യകളിലും സാമര്‍ഥ്യം നേടണമെന്നാണ്‌ കാമശാസ്‌ത്രത്തില്‍ പറയുന്നു. ആയുര്‍വേദത്തിലെ എട്ട്‌ അംഗങ്ങളിലൊന്നായി വാജീകരണത്തിന്‌ സ്‌ഥാനം നല്‍കിയിട്ടുണ്ട്‌. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ലൈംഗികര വിദ്യാഭ്യാസം വേണ്ടരീതിയില്‍ ലഭിക്കുന്നില്ല. സെക്‌സും പ്രായവും സെക്‌സും പ്രായവും തമ്മില്‍ ബന്ധമുണ്ട്‌. ഇക്കാര്യത്തില്‍ ആയുര്‍വേദം വ്യക്‌തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്‌. ഇന്നത്തെ കാലഘട്ടത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്ക്‌ പ്രാധാന്യമേറെയാണ്‌. ഇതനുസരിച്ച്‌ 16 വയസിനു മുമ്പും 70 വയസിന്‌ ശേഷവും ലൈംഗിക ബന്ധം പാടില്ലെന്ന്‌ പറയുന്നു. 17 വയസായ സ്‌ത്രീയും 21 വയസായ പുരുഷനുമാണ്‌ സല്‍സന്താനലബ്‌ധിക്കു ശ്രേഷ്‌ഠം. എന്നാല്‍ 50 വയസു കഴിഞ്ഞ സ്‌ത്രീയും 60 വയസു കഴിഞ്ഞ പുരുഷനും അത്ര ശ്രേഷ്‌ഠകരമല്ല. ലൈംഗിക ബന്ധം ഏതു സമയത്ത്‌ വേണം, എങ്ങനെയുള്ള സ്‌ത്രീകളെയും ഏതൊക്കെ സ്‌ഥലങ്ങളെയും ഒഴിവാക്കാമെന്ന്‌ ആയുര്‍വേദത്തില്‍ പറയുന്നുണ്ട്‌. 

Health & Wellness
ഈ 7 കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചുവെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ബന്ധത്തിൽ പൊരുത്തക്കേടുകളുണ്ട്‌

ദാമ്പത്യം എപ്പോഴും സുഖകരമായിരിക്കണമെന്നില്ല. ദമ്പതികൾ തമ്മിൽ ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകും. അത് സ്വാഭാവികവുമാണ്. എന്നാൽ ഈ പിണക്കങ്ങൾ ചില വാക്കുതർക്കങ്ങൾ എന്നിവ അതിരു കടക്കുന്നു എന്ന് തോന്നിയാൽ നിങ്ങളുടെ ബന്ധത്തിൽ പൊരുത്തക്കേട് ഉണ്ടെന്നു മമസ്സിലാക്കാം. അതുകൊണ്ട് വിവാഹമോചനം വേണം എന്ന് ചിന്തിക്കുന്നവരും കുറവല്ല. വിവാഹമോചനത്തെ പറ്റി ഒരിക്കലും ചിന്തിക്കരുത്. എന്താണ് പങ്കാളികൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്ന് മനസ്സിലാക്കിയാൽ പരിഹരിക്കാവുന്നവയാണ് പല പ്രശ്നങ്ങളും. ഇത്തരക്കാർക്ക് അത്യാവശ്യം വേണ്ടത് ഒരു വിവാഹ കൗൺസിലിംഗ് ആണ്. എന്താണ് വിവാഹ കൗൺസിലിംഗ്?വിവാഹ ബന്ധം […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter