Trivandrum
29°
broken clouds
humidity: 74%
wind: 4m/s NW
H 28 • L 27
Weather from OpenWeatherMap

Tag: swapna suresh

Kerala
സ്വപ്ന പൊലീസിൽ ആജ്ഞാശക്തിയുള്ള ആളാണ്‌ എന്ന് കസ്റ്റംസ്

അധികാരത്തിൻ്റെ ഇടനാഴികളിൽ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്ന എന്ന് കസ്റ്റംസിൻ്റെ കണ്ടെത്തൽ. എന്നാൽ ഏത് അധികാര കേന്ദ്രമാണെന്ന് കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കിയിട്ടില്ല.സ്വപ്നയ്ക്ക് കേരള പോലീസിൽ ആജ്ഞാശക്തി ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ കാലത്ത് പോലും സംസ്ഥാനം വിട്ട് പോകാൻ സ്വപ്നയ്ക്ക് നിഷ്പ്രയാസം സാധിച്ചത് പൊലീസിലുള്ള സ്വാധീനമാണെന്ന് നേരത്തെയും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു പടി കൂടി കടന്ന് പൊലീസിൽ ആജ്ഞാശക്തി ഉണ്ടെന്ന് പറയുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയതിന് വിശ്വസനീയമായ രേഖകൾ ഉണ്ടെന്നും […]

Kerala
സ്വര്‍ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ ഓഫീസിന് വലിയ സ്വാധീനം : എന്‍ ഐ എ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ഉണ്ടായിരുന്നുവെന്നും ശിവശങ്കറുമായി അടുത്ത ബന്ധമായിരുന്നുവെന്നും എൻ.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. അതെ സമയം കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജിയിൽ അന്തിമ വാദം തുടങ്ങി. […]

Kerala
സ്വപ്നയെ ക്രൈം ബ്രാഞ്ച് സംരക്ഷിച്ച തെളിവുകള്‍ പുറത്ത്

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വ്യാജ പരാതി ചമച്ച കേസില്‍ സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് സംരക്ഷിച്ചതിന് തെളിവ്. കോണ്‍ഗ്രസ് നേതാവും കുന്നത്തുനാട് എംഎല്‍എയുമായ അഡ്വ.വി.പി.സജീന്ദ്രനാണ് തെളിവുകള്‍ പുറത്തുവിട്ടത്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരനായിരുന്ന സിബുവിനെ വ്യാജ ലൈഗീകാരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ സ്വപ്നയെ സംരക്ഷിക്കുന്ന സത്യവാങ്മൂലം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 2016 മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2019-ല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിനോയ് ജേക്കബ് സ്വപ്നയെ ഉപയോഗപ്പെടുത്തിയതാണെന്ന് […]

Kerala
സ്വര്‍ണ്ണക്കടത്ത് ; പണം വിദേശത്തേക്ക് കടത്തിയ വഴികൾ വെളിപ്പെടുത്തി സ്വപ്ന

കേരളത്തില്‍ എത്തുന്ന സ്വര്‍ണ്ണത്തിനു പകരമായി പച്ചക്കറി കണ്ടെയ്നറിലും പെട്ടിയിലുമാണ് പണം വിദേശത്ത് എത്തിച്ചതെന്ന് വെളിപ്പെടുത്തൽ. ഹവാല ഇടപാടിലൂടെ അയച്ച ഈ പണം ഫൈസൽ ഫരീദും സംഘവുമാണ് വിദേശത്ത് കൈപ്പറ്റിയത്. കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയും സന്ദീപും ഈ രഹസ്യം വെളിപ്പെടുത്തിയത്. കാബേജ് , കോളി ഫ്ലവർ എന്നിവ കൊണ്ടുപോകുന്ന കണ്ടെയ്നറുകളിലും വലിയ പെട്ടികളിലുമാണ് ഇന്ത്യൻ കറൻസി കടത്തിയത്. താഴേക്കിടയിലുള്ള കണ്ണികൾ ശേഖരിക്കുന്ന പണം ഇത്തരത്തിൽ വിദേശത്തേക്ക് എത്തിച്ചാണ് ഈ സംഘം സ്വർണ്ണം വാങ്ങിയിരുന്നത്. ലോക്ഡൗൺ കാലത്തും പച്ചക്കറി […]

Kerala
സ്വപ്നയുടെ ലോക്കറില്‍ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയതായി എന്‍ഐഎ. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 36.5 ലക്ഷം രൂപയും […]

Kerala
സ്വപ്നയ്ക്കെതിരായ അന്വേഷണം; ക്രൈംബ്രാഞ്ചിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് NIA

സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ച് എൻ.ഐ.എ. തിരുവനന്തപുരത്തെ ​ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എൻ.ഐ.എ. സംഘം ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗികാരേപണ പരാതി നൽകിയെന്ന കേസാണ് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എൻ.ഐ.എ. യൂണിറ്റ് എസ്.പി. രാഹുൽ കേസ് അന്വേഷിക്കുന്ന ​ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബി. അനിൽകുമാറിനെ ഫോണിൽ വിളിച്ചു. ഇതിനു പിന്നാലെ എൻ.ഐ.എ. ഡിവൈ.എസ്.പി. വിജയകുമാറും സംഘവും തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തുകയായിരുന്നു. ഇതിനിടെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ സ്വപ്നയും സന്ദീപും ഉപയോഗിച്ച കാർ […]

Kerala
സ്വപ്നയ്ക്ക് ഫ്ലാറ്റ് എടുത്തു നൽകിയത് ഐടി വകുപ്പ് ഉദ്യോഗസ്ഥൻ; നിർദേശിച്ചത് ശിവശങ്കർ

സ്വർണക്കടത്ത് കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്രട്ടേറിയറ്റിനു സമീപം സ്വപ്നയ്ക്ക് ഫ്‌ളാറ്റ് എടുത്തു നൽകിയത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രൻ പറഞ്ഞു. സ്വപ്നയ്ക്കു വേണ്ടിയാണ് ഫ്ലാറ്റ് എടുക്കുന്നതെന്ന കാര്യം അറിയില്ലായിരുന്നെന്നും അരുൺ വെളിപ്പെടുത്തി. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളും ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോദിവസവും പുറത്തു വരുന്ന വാർത്തകൾ. സെക്രട്ടേറിയറ്റിന് മീറ്ററുകൾ മാത്രം അപ്പുറത്ത് ശിവശങ്കറിന്റെ ഫ്ലാറ്റിനടുത്താണ് സ്വപ്നയക്കും ഫ്ലാറ്റെടുത്ത് നൽകിയത്.മേയ് അവസാനത്തോടെ ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് എടുത്തതെന്നും അരുൺ വെളിപ്പെടുത്തുന്നു. […]

Kerala
സ്വപ്നക്കെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി

സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയതാണ് എന്ന് കണ്ടെത്തല്‍. രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് പരിശോധന നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വീഴ്ച വരുത്തിയവർക്കെതിരേ നടപടിക്കും സാധ്യതയുണ്ട്. രഹസ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാൻ ചുമതലപ്പെട്ട സ്പെഷൽ ബ്രാഞ്ച് അതിൽ വീഴ്ച വരുത്തിയെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ. എന്നാൽ സ്പെഷൽ ബ്രാഞ്ച് തങ്ങളുടെ ചുമതല നിർവഹിച്ചിരുന്നെന്നും വീഴ്ചയുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെയാണെന്നുമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സ്വപ്നയെ സംബന്ധിച്ച വിശദവിവരങ്ങൾ രണ്ടുമാസം […]

Kerala
മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നു.എയർ കാർഗോ കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിലാണ് ശിവശങ്കർ ഹാജരായത്. സ്വർണക്കടത്തിൽ പങ്കുണ്ടോയെന്നതാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും സർക്കാരിലെ ഉന്നതരുമായി ബന്ധപ്പെട്ടതിന്റെ ഫോൺ കോൾ ലിസ്റ്റ് പുറത്തായി. ഉന്നത […]

News
20 ഉന്നതരുമായി സ്വപ്നയുടെ കാൾ ലിസ്റ്റ്

കേരളപൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ സ്വപ്ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു. വിദേശത്തേയ്ക്കുള്ള വിളികളും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സ്വപ്നയുടെ മൂന്നു മൊബൈല്‍ ഫോണുകള്‍ എന്‍ഐഎ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതില്‍ രണ്ടു നമ്പറുകളുടെ ഒരുമാസത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും ശേഖരിച്ചു. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. സ്വപ്‌നയുടെ ഫോണില്‍ നിന്നും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നമ്പരിലേക്കും തിരിച്ചും വിളികളുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊലീസ് […]

Our company modern approach to Journalism including a discussion board for the readers along with the option of sending in their opinions was unheard of at the time of its inception. We are a growing company with our readers at the heart of everything we do, striving to create a positive impression in people lives through creative, impartial and honest journalism.

Trivandrum,Kerala,India

Email: issues@keralatalks.in

Newsletter